Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ ഒരു കുതിര, സൂക്ഷിച്ച് നോക്കൂ, ഒരു കുതിര മാത്രമാണോ? വേറെയുമുണ്ടോ; കണ്ടുപിടിക്കൂ

ഇന്ന് ഒരു ചലഞ്ചിന് റെഡിയാണോ? എങ്കില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്റെ കിടിലനൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. കുറച്ചൊരു കടുപ്പമേറിയ ചലഞ്ചിനാണ് നിങ്ങള്‍ താല്‍പര്യപ്പെടുന്നതെങ്കില്‍ ഇവ ഏറ്റവും മികച്ച ഓപ്ഷനാണ്. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞ് തരാം. ഒപ്ടിക്കല്‍ നിങ്ങളുടെ മനസ്സിനെ ഒന്നാകെ ഈ ചലഞ്ചിലേക്ക് കൊണ്ടുവരും.

കണ്ണുകളും, തലച്ചോറും ഒരുപോലെ പ്രവര്‍ത്തിപ്പിക്കേണ്ട ചലഞ്ചാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെക്കുക. എങ്കില്‍ മാത്രമേ നമ്മുടെ മികവ് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ഇന്ന്് നമ്മുടെ മുന്നിലെത്തിയ ചിത്രം അത്തരത്തില്‍ സഹായിക്കുന്ന ഒന്നാണ്. വിശദമായി ഒന്ന് പരിശോധിക്കാം.

കണ്ണുകളെ റെഡിയാക്കി നിര്‍ത്തിക്കോ

കണ്ണുകളെ റെഡിയാക്കി നിര്‍ത്തിക്കോ എന്ന് പറയാന്‍ കാരണമുണ്ട്. ഇത് കുറച്ച് കടുപ്പമേറിയതും, നമ്മളെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നൊരു ചിത്രമാണിത്. നമ്മള്‍ മുന്നില്‍ കാണുന്നൊരു ചിത്രമായിരിക്കില്ല യഥാര്‍ത്ഥത്തില്‍ ഇത്.

ഒരേ നിറവും, പശ്ചാത്തലവും വരുന്നത് കൊണ്ട് നമുക്ക് ആശയക്കുഴപ്പം വരുന്നതാണ് പ്രശ്‌നം. ഇതിനെയാണ് നമ്മള്‍ ഇല്യൂഷന്‍ എന്ന് പറയുന്നത്. കാരണം നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക.

ആ നില്‍ക്കുന്നത് കുതിരയാണോ?

ഇനി ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. ആ നില്‍ക്കുന്നത് ഒരു കുതിരയാണോ? എന്ത് തോന്നുന്നു കണ്ടിട്ട്. പെട്ടെന്ന് കാണുമ്പോള്‍ കുതിര തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷേ ഒരു കുതിര മാത്രമാണോ ആ ചിത്രത്തിലുള്ളത്.

ഇനി കുതിരയല്ലാതെ മറ്റെന്തെങ്കിലും ആ ചിത്രത്തിലുണ്ടോ? ഇങ്ങനെയൊക്കെ ചോദിച്ചാല്‍ നമ്മള്‍ കുടുങ്ങി പോകും അല്ലേ. എങ്കില്‍ സൂക്ഷിച്ച് നോക്കിയിട്ട് വേണം നമ്മള്‍ ആ രഹസ്യം കണ്ടെത്താന്‍. ഒട്ടും എളുപ്പമല്ല എന്ന് ആദ്യമേ പറഞ്ഞ് തരാം.

എന്തായിരിക്കാം ചിത്രത്തിലുള്ളത്

ഈ ചിത്രത്തില്‍ ഒന്നിലധികം കുതിരകളുണ്ട്. നമ്മള്‍ അതിനെയാണ് കണ്ടെത്തേണ്ടത്. പക്ഷേ എവിടെയായിരിക്കും. ആ കുതിരകളുള്ളത്. മൊത്തം അഞ്ച് കുതിരകള്‍ ഈ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ അത്രയും കുതിരകള്‍ ഉള്ളതായി തോന്നുന്നില്ല അല്ലേ.

പ്രധാന പ്രശ്‌നം കുതിരകള്‍ക്കും ഈ ചിത്രത്തിന്റെ അന്തരീക്ഷത്തിനും ഒരേ നിറമാണ്മ എന്നതാണ്. അപ്പോള്‍ കുതിരയേതാ ചിത്രത്തിന്റെ നിറമെന്താണെന്നോ ഒന്നും നമുക്ക് പെട്ടെന്ന് തിരിച്ചറിയാനാവില്ല. എന്നാലും ശ്രമിച്ച് നോക്കൂ.

optical-illusion-challenge-answer

image credit: Brightside.com

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം

അധികം സമയമൊന്നും കുതിരയെ കണ്ടെത്താനില്ല. വേഗം കണ്ടെത്തണം. അഞ്ച് സെക്കന്‍ഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സമയം പാഴാക്കാതെ ചിത്രത്തിന്റെ എല്ലാ ഭാഗത്തും ഒന്ന് പരിശോധിച്ച് നോക്കൂ. എന്തെങ്കിലും കാണാതിരിക്കില്ല. മൂന്ന് കുതിരയെ കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. എന്നാല്‍ ബാക്കി രണ്ടെണ്ണം എവിടെ.

വേഗം സഹായത്തിന് ആളെ വിളിച്ചോളൂ. മികച്ച നിരീക്ഷണ പാടവമുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍ ചലഞ്ചിനായി ക്ഷണിക്കാം. ഇതാ സമയം തീര്‍ന്നു. ഇനി ഞങ്ങള്‍ സഹായിക്കാം. അതാ ചിത്രത്തിലേക്ക് നോക്കൂ. അഞ്ച് കുതിരയെ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+