Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല കിടിലന്‍ തത്ത, ഇത് വെറും തത്ത മാത്രമാണോ? മറ്റെന്തെങ്കിലുമാണോ? കണ്ടുപിടിക്കൂ

ഇപ്പോള്‍ വൈറല്‍ ചിത്രങ്ങളുടെ കാലമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അതില്‍ വരും. നമ്മള്‍ കാണുന്നത് ഒന്നും, ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നതും മറ്റൊന്നായിരിക്കും. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇല്യൂഷനായി മാറാന്‍ കാരണം. നമ്മളെ ശരിക്കും കണ്‍ഫ്യൂഷനിലാക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സാധിക്കും.

പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമാണ്. കാരണം ഇത് മനസ്സിന്റെ അറിയാത്ത പല കഴിവുകളും പുറത്തുകൊണ്ടുവരാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ വലിയ ജനപ്രീതി നേടിയത്. ഇന്ന് അത്തരമൊരു ചിത്രം നമുക്ക് പരിശോധിക്കാം.

optical illusion challenge

image credit: Johannes Stotter

ഇതൊരു തത്തയല്ലേ

നമ്മുടെ മുന്നിലുള്ളത് ഒരു തത്തയാണ്. ഒരു പഞ്ചവര്‍ണ തത്തയെന്ന് വേണമെങ്കില്‍ വിളിക്കാം. അതൊരു മരത്തടിയില്‍ ഇരിക്കുകയാണ്. കാണുമ്പോള്‍ അങ്ങനെ തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ ഇതൊരു തത്തയാണോ.

എന്താണ് തോന്നുന്നത്. തത്തയെ പോലെ നമുക്ക് തോന്നുന്നതാണെങ്കിലോ? ചിലപ്പോള്‍ മറ്റെന്തെങ്കിലും ഈ ചിത്രത്തില്‍ ഉണ്ടെങ്കിലോ? ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാനാവില്ല.

അങ്ങനെ ഒന്നും പിടിതരില്ല

ഇനി ഇത് ശരിക്കും തത്തയല്ലെങ്കിലും, നിങ്ങള്‍ക്ക് എളുപ്പത്തിലൊന്നും ആ ചലഞ്ച് കണ്ടുപിടിക്കാന്‍ പറ്റില്ല. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ മറ്റൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

വെറും തത്തയെയും, അതുപോലെ അതിരിക്കുന്ന മരത്തടിയെയും മാത്രമാണ് കാണാനാവുക. ഇനി നമ്മുടെ കണ്ണുകളുടെ കുഴപ്പമാണോ? എത്ര നോക്കിയിട്ടും മറ്റൊന്നും കാണാന്‍ പറ്റുന്നില്ല അല്ലേ. അപ്പോള്‍ എന്തോ ഈ ചിത്രത്തിലുണ്ടാവാം.

പക്ഷിയല്ല വേറൊരു രഹസ്യം

ഈ ചിത്രത്തില്‍ പക്ഷിയുടെ കൂടെ ഒരു സുന്ദരി ഒളിച്ചിരിപ്പുണ്ടെങ്കിലോ, അതെങ്ങനെ എന്നായിരിക്കും നമ്മള്‍ ചോദിക്കുക. ഒരു സ്ത്രീ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ സൂചന എങ്കിലും നമുക്ക് ലഭിക്കില്ലേ.

പക്ഷേ ഒപ്ടിക്കല്‍ ചലഞ്ചുകള്‍ ഒരിക്കലും സൂചന പോലും തരില്ല. നമ്മുടെ കണ്ണുകള്‍ ഉപയോഗിച്ച് വേണം അതിനെ കണ്ടെത്താന്‍. വിചാരിച്ചാല്‍ അതിന് സാധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിനുള്ള മികവ് നമുക്കുണ്ടോ?

എന്തൊരു കടുപ്പമാണ് ചിത്രത്തിന്

ഈ ചലഞ്ചില്‍ വിജയിക്കാനായി മുമ്പ് നിരവധി പേര്‍ വന്നതാണ്. പക്ഷേ അവരൊക്കെ വന്ന വഴിയേ ഓടിയവരാണ്. ഇതിലൊരു സ്ത്രീയുണ്ടെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പോലുമായില്ല. മത്സരിച്ച 99 ശതമാനം ആളുകളും പരാജയപ്പെട്ടു.

വിജയിച്ചതാവട്ടെ ഒരു ശതമാനം ആളുകളും. പക്ഷേ വിജയിച്ചവരും ഒരുപാട് ബുദ്ധിമുട്ടിയ ശേഷമാണ് ആ സ്ത്രീയെ കണ്ടെത്തിയത്. അത്രയൊന്നും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.

optical illusion challenge answer

image credit: Johannes Stotter

സമയമൊന്ന് നോക്കിക്കോളൂ

സമയം തീരെ കുറവാണെന്ന് തന്നെ പറയാം. പത്ത് സെക്കന്‍ഡിനുള്ളില്‍ ആ യുവതിയെ നിങ്ങള്‍ കണ്ടുപിടിച്ചിരിക്കണം. ആ മരത്തടിയൊന്ന് നോക്കൂ. അതിനി ഒരു സ്ത്രീയാണോ? അങ്ങനെയൊക്കെ ഈ ചിത്രത്തില്‍ സംഭവിക്കാം.

ബന്ധുക്കളെയും, സുഹൃത്തുക്കളെയുമെല്ലാം സഹായത്തിനായി നിങ്ങള്‍ക്ക് വിളിക്കാം. ഇതാ സമയം തീര്‍ന്നു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് ശരിക്കൊന്ന് നോക്കിയാല്‍, ആ വൃത്തത്തിനുള്ളിലായി യുവതിയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+