ആ പുഴയിലേക്ക് ഒന്ന് നോക്കൂ, ആനയല്ലേ നില്‍ക്കുന്നത്, നമുക്ക് തോന്നുന്നതാണോ? കണ്ടെത്തൂ
മനോഹരമായ ഒരു ചിത്രത്തില്‍ നിന്ന് ഒരു ചലഞ്ച് കണ്ടുപിടിക്കാന്‍ പറ്റുമോ? മനസ്സിലായില്ല അല്ലേ. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളെ കുറിച്ചാണ്. പലപ്പോഴും സുന്ദരമായ ചിത്രങ്ങളായിരിക്കും ഒപ്ടിക്കല്‍ ഇല്യൂഷനിലുണ്ടാവുക. ഇത് നമ്മളെ ശരിക്കും വട്ടംകറക്കുന്നതായിരിക്കും. പക്ഷേ ഈ ചലഞ്ച് നമ്മള്‍ ഏറ്റെടുക്കുന്നതോടെ അതിലെ രഹസ്യങ്ങള്‍ കണ്ടുപിടിക്കേണ്ടതും നമ്മള്‍ തന്നെയാവും.
പക്ഷേ അത് വിചാരിച്ചത്ര എളുപ്പമായിരിക്കില്ല. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും ആവശ്യം കണ്ണുകളാണ്. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും ചില ചലഞ്ചുകള്‍. അത് കണ്ടെത്തണമെങ്കില്‍ നമുക്ക് കണ്ണുകള്‍ ആവശ്യമായി. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിച്ചാലോ?.
ഇതൊരു കിടിലന്‍ ചിത്രം
നമ്മുടെ മുന്നിലുള്ള ചിത്രം വളരെ കിടിലനാണ്. ഒന്ന് നോക്കൂ അവിടേക്ക് നോക്കൂ. ഒരു പുഴയല്ലേ കാണുന്നത്. അവിടെ ഒരു ആനയും ഉണ്ടല്ലോ. കുറേ വിദേശികള്‍ ചേര്‍ന്ന് ഒരു ആനയെ കുളിപ്പിക്കുകയാണ്. പുഴയിലെ വെള്ളം എടുത്താണ് കുളിപ്പിക്കുന്നത്.
ആനയും വെള്ളം എടുത്ത് കുളിക്കാന്‍ നോക്കുന്നുണ്ട്. കാണുമ്പോള്‍ പ്രകൃതരമണീയമായ ചിത്രമാണിത്. നമ്മള്‍ നോക്കുന്നിടത്തെല്ലാം നല്ല ഭംഗിയുമുണ്ട്. പക്ഷേ ഇതാണ് ചലഞ്ച് എന്ന് കരുതിയാല്‍ നമ്മള്‍ കുടുങ്ങി പോകും.
എന്തായിരിക്കും ചിത്രത്തിലുള്ളത്
ഒപ്ടിക്കല്‍ ചിത്രങ്ങളെ കുറിച്ച് അറിയാമല്ലോ? നമ്മളെ വട്ടംചുറ്റിക്കാന്‍ പലതരം ചിത്രങ്ങളാണ് നല്‍കുക. ഈ ചിത്രം തന്നെ നോക്കൂ. നമ്മളൊന്നും പ്രതീക്ഷിക്കാത്ത എന്തോ ഇതിലുണ്ടെന്ന് തോന്നുന്നില്ലേ. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകത.
ഒരു സസ്‌പെന്‍സ് എപ്പോഴും നിലനിര്‍ത്തും. പക്ഷേ ഇതിലെ സസ്‌പെന്‍സ് എന്താണെന്ന് പറഞ്ഞ് തരാം. അത് എവിടെയാണ് ഉള്ളതെന്ന് മാത്രം നിങ്ങള്‍ കണ്ടെത്തേണ്ടി വരും. അത് കുറച്ച് കടുപ്പമേറിയ ടാസ്‌കാണ്. വിജയിക്കാനും കുറച്ച് ബുദ്ധിമുട്ടും.
ഇനിയുമുണ്ടോ ഇതില്‍ ഒരു ആന
ഈ ചിത്രത്തില്‍ ഒരു ആന മാത്രമേ ഉള്ളൂ എന്നാണ് നിങ്ങള്‍ ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഈ ചിത്രത്തില്‍ ഇനിയൊരു ആന കൂടിയുണ്ട്. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. കാരണം ഇത്രയും വലിയൊരു ആനയുണ്ടെങ്കില്‍ നമ്മള്‍ കാണില്ലേ.
പക്ഷേ ഇത് ഒപ്ടിക്കല്‍ ചിത്രമാണെന്ന് ഓര്‍ക്കണം. നിങ്ങളുടെ ചിന്തയ്ക്കും അപ്പുറത്തുള്ള കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ശരിക്കും നിങ്ങള്‍ ചിന്തിച്ചാല്‍ മാത്രമേ ഈ ചലഞ്ച് വിജയിക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ തോല്‍വി ഉറപ്പാണ്.

image credit: Imgur
മുന്നിലുള്ള സമയം കുറവാണ്
ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്താണ് രണ്ടാമത്തെ ആനയിരിക്കുന്നത്. പക്ഷേ അതിനെ കണ്ടുപിടിക്കാന്‍ സമയം വളരെ കുറവാണ്. വെറും നാല് സെക്കന്‍ഡുകളാണ് ആനയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.
ചിത്രം വിചാരിച്ചതിലും കടുപ്പമാണെങ്കില്‍ വേഗം ആരുടെയെങ്കിലും സഹായം തേടിക്കോളൂ. അത് ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമാവാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആനയും തലയ്ക്ക് മുകളിലായുള്ള ആ വെള്ളത്തിലേക്ക് നോക്കൂ. ആനയെ കാണാം.












Click it and Unblock the Notifications