Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങോട്ട് നോക്കൂ, കളിപ്പാട്ടങ്ങളുള്ള ഒരു മുറിയല്ലേ അത്; മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ

നമ്മളെല്ലാം വ്യത്യസ്തമായ ചലഞ്ചുകള്‍ കളിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും. പക്ഷേ അത്ര എളുപ്പമല്ല കടുപ്പമേറിയ ചലഞ്ചുകള്‍ ലഭിക്കാന്‍. അതിന് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ തന്നെ ആവശ്യമാണ്. ഒട്ടും എളുപ്പമല്ലാത്ത, നമ്മളെ ശരിക്കും ബുദ്ധിമുട്ടിക്കുന്ന ചിത്രങ്ങളാണ് ഇവ നല്‍കുക. അതാണ് ഇവയെ ഏറ്റവും സങ്കീര്‍ണമാകുന്നത്. എങ്ങനെ ഈ ചലഞ്ചുകളെ നേരിടും എന്ന് ചിന്തിച്ചിട്ടുണ്ടോ? എളുപ്പമല്ലാത്ത ഒരു കാര്യമാണത്.

നമ്മുടെ കണ്ണുകള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ കാണാത്ത പല കാര്യങ്ങളും കാണാനുള്ള ശേഷി നമ്മുടെ കണ്ണുകള്‍ക്കുണ്ടാവണം. അത്തരമൊരു ചലഞ്ചാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. അതൊന്ന് പരിശോധിച്ച് നോക്കാം.

വിഷ്വല്‍ ചലഞ്ചിന് തയ്യാറാണോ?

നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ് ചില ഒപ്ടിക്കല്‍ ചലഞ്ചുണ്ടാവുക. എക്‌സ്ട്രീം വിഭാഗത്തില്‍ വരുന്നവയാണ് ഈ ചിത്രങ്ങള്‍. നമ്മള്‍ ശരിക്കും ഒരു ഇല്യൂഷനിലേക്ക് വീണുപോകുന്നതാണ് ഈ ചലഞ്ചിലൂടെ സാധ്യമാകുക. എങ്ങനെ ഇവയെ നേരിടുമെന്ന് പലര്‍ക്കും അറിയില്ല.

നമ്മുടെ നിരീക്ഷണ ശക്തിയെ മെച്ചപ്പെടുത്തുക മാത്രമാണ് വിജയിക്കാനുള്ള ഏക ഓപ്ഷന്‍. ഇന്ന് നമ്മുടെ മുന്നിലെത്തിയ ചിത്രവും വളരെ സമര്‍ത്ഥമായിട്ടുള്ള ഒരു ചലഞ്ചാണ്. മുന്നൊരുക്കങ്ങളോടെ വേണം ഇതിനെ നേരിടാന്‍.

ഇതൊരു ചുമ്മാ ചിത്രമാണോ?

നമ്മുടെ മുന്നില്‍ ഇന്ന് കാണുന്നത് നിത്യേന കാണുന്നൊരു ചിത്രമാണ്. അലങ്കോലമാക്കപ്പെട്ട ഒരു മുറിയാണിത്. തുണിയൊക്കെ വെച്ചിരിക്കുന്ന ഒരു അലമാറ മുന്നില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതില്‍ വസ്ത്രങ്ങളുമുണ്ട്. തൊട്ടുമുന്നില്‍ ആണെങ്കില്‍ കളിപ്പാട്ടങ്ങള്‍ ഒരുപാട് കാണാം. പാവകള്‍ നിലത്തുണ്ട്. ക്യൂബും തൊട്ടപ്പുറമുണ്ട്.

എന്തൊക്കെയോ വലിച്ചുവാരിയിട്ടതായും സൂക്ഷിച്ച് നോക്കിയാല്‍ കാണാം. എന്നാല്‍ ഇതെല്ലാം മാത്രമാണോ ഈ ചിത്രത്തിലുള്ളത്. അതിനപ്പുറമുള്ള കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ടോ?

കണ്ടുപിടിക്കണം ആ ചലഞ്ചിനെ

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പല തരത്തിലുള്ള ചലഞ്ചുകളാണ് എല്ലാ തവണയും നല്‍കാറുള്ളത്. അതുകൊണ്ട് ഇതൊരു ചുമ്മാ ചിത്രമാവാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് പറയുന്നത് ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കണം. ഒരു കാര്യം ആദ്യമേ പറഞ്ഞ് തരാം. ഇതിലൊരു രഹസ്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

എന്നാല്‍ രഹസ്യത്തെ വെറുതെ കണ്ടുപിടിക്കുകയല്ല നിങ്ങളുടെ ചലഞ്ച്. എവിടെയാണ് അത് ഒളിച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ചിത്രത്തില്‍ ഉള്ളത് ഒരു പൂച്ചയാണെന്ന് ആദ്യമേ പറഞ്ഞ് തരാം.

optical-illusion-challenge-answer

image credit: Reddit

പൂച്ച എവിടെയാണ് ഉള്ളത്

പൂച്ച ആളൊരു സമര്‍ത്ഥനാണ്. ഈ കുഴഞ്ഞു മറിഞ്ഞ ചിത്രത്തില്‍ എവിടെ വേണമെങ്കിലുമായിരിക്കും അവന്‍ ഒളിച്ചിരിക്കുന്നത്. പക്ഷേ നിങ്ങള്‍ക്ക് മുന്നില്‍ ആകെ 8 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ പൂച്ചയെ കണ്ടെത്തിയിരിക്കണം. അതുകൊണ്ട് വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ.

കടുപ്പമായി ചിത്രം തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആരെ വേണമെങ്കിലും സമീപിക്കാം. മികച്ച നിരീക്ഷണ പാടവം അവര്‍ക്കുണ്ടാവണമെന്ന് മാത്രം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് നോക്കൂ. അവിടെ പൂച്ചയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+