Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വെറുമൊരു ചിത്രമാണോ? ആ മരത്തിലേക്ക് ഒന്ന് നോക്കൂ, വേറെ എന്തോ അവിടെയില്ലേ, കണ്ടുപിടിക്കൂ

ഒപ്ടിക്കല്‍ ചിത്രം നമ്മുടെ ചിന്താശേഷിയെ വളര്‍ത്തുന്നവയാണ്. ഈ ചലഞ്ചുകള്‍ പക്ഷേ എപ്പോഴും നമുക്ക് വിജയിക്കാന്‍ സാധിക്കാറില്ല. എന്തുകൊണ്ടായിരിക്കും. ചിത്രങ്ങളുടെ കടുപ്പം കൊണ്ടായിരിക്കും. പക്ഷേ എത്രയൊക്കെ ശ്രമിച്ചാലും നമ്മള്‍ ചിലതില്‍ പരാജയപ്പെടും. അത്തരം ചിത്രങ്ങളാണ് ഏറ്റവും തീവ്രമായ ഇല്യൂഷന്‍ സമ്മാനിക്കുന്നത്.

നിരന്തരം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് ഏറ്റെടുക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. അതിലൂടെ സ്വന്തം മികവ് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. കണ്ണുകളുടെ മികവും ഉയരും. ഇന്ന് അതിനെല്ലാം സഹായിക്കുന്ന ഒരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിച്ച് നോക്കാം.

വളരെ ട്രിക്കിയാണ് ചിത്രം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തന്ത്രശാലിയാണ്. നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങളായിരിക്കും ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. ഭൂരിഭാഗം പേരും ഒരു കാര്യത്തില്‍ ഫോക്കസ് ചെയ്തായിരിക്കും നോക്കുക. അപ്പോള്‍ ആ ടാര്‍ഗറ്റിനെ ഒരിക്കലും കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

കാരണം അത്തരമൊരു സൂചന ഈ ചിത്രത്തില്‍ നിന്ന് ആര്‍ക്കും ലഭിക്കില്ല. പിന്നെങ്ങനെ ചലഞ്ച് കണ്ടുപിടിക്കുമെന്നായിരിക്കും നമ്മള്‍ ചിന്തിക്കുക. ഈ ചിത്രവും അത്തരമൊരു തന്ത്രപരമായ ചിത്രമാണ്.

എന്താണ് കാണാന്‍ സാധിക്കുന്നത്

വളരെ ആശയക്കുഴപ്പം ഈ ചിത്രത്തില്‍ നിന്ന് നമുക്കുണ്ടാവാം. അതുകൊണ്ട് സൂക്ഷിച്ച് വേണം ഈ ചലഞ്ചിലേക്ക് ഇറങ്ങാന്‍. ചിത്രത്തിലേക്ക് നോക്കൂ. ഒരു വലിയ മരം നമുക്ക് ഈ ചിത്രത്തില്‍ കാണാം. വലിയ കല്ലുകളും, ഈ ചിത്രത്തിലുണ്ട്. ഇതെല്ലാം നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ ഇതൊക്കെ മാത്രമാണോ ഈ ചിത്രത്തിലുള്ളത്. അത്ര സിംപിളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചലഞ്ച് നമുക്ക് തരില്ലെന്ന് എന്തായാലും ഉറപ്പാണ്. ഈ ചിത്രത്തില്‍ ആരും കാണാതെ എന്തെങ്കിലുമുണ്ടെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കൂ.

എന്തായിരിക്കും ഒളിഞ്ഞിരിക്കുന്നത്

വെറുമൊരു മരമാണോ നമുക്ക് കാണാന്‍ പറ്റുക. മറ്റെന്തെങ്കിലും ആണോ ഇത്. ഒപ്ടിക്കല്‍ ഇല്യൂഷനായത് കൊണ്ട് ചിത്രത്തെ വേറെ പല രീതിയിലും നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ട് സൂക്ഷിച്ച് നോക്കൂ. എന്താണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത് എന്ന് മനസ്സിലായോ.

ചിത്രത്തില്‍ ഒരു കടുവയാണ് ഉള്ളത്. നമ്മുടെ തൊട്ടുമുന്നിലുണ്ടായിട്ടും അതിനെ കണ്ടെത്താന്‍ ഭൂരിഭാഗം പേര്‍ക്കും സാധിച്ചിട്ടില്ല. ചിത്രത്തില്‍ കാണുന്നത് ഒരു പുലിമടയാണ്. സൂക്ഷിച്ച് നോക്കിയാല്‍ അത് മനസ്സിലാക്കാം. പക്ഷേ കടുവ എവിടെയാണ്. വേഗം തന്നെ കണ്ടുപിടിക്കൂ.

optical-illusion-challenge-answer

image credit: jagran josh english

സമയം തീരെ കുറവാണല്ലോ

നിങ്ങള്‍ക്ക് ഈ കടുവയെ കണ്ടെത്താന്‍ ഒരുപാട് സമയം ഒന്നുമില്ല. അഞ്ച് സെക്കന്‍ഡിലാണ് കടുവയെ കണ്ടെത്തേണ്ടത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതുവരെ ഈ കടുവയെ കണ്ടെത്താന്‍ വന്നവരില്‍ 99 ശതമാനവും ഈ ചലഞ്ചിന് മുന്നില്‍ പരാജയപ്പെട്ടവരാണ്. വെറും ഒരു ശതമാനം മാത്രമാണ് വിജയിച്ചവരുള്ളത്.

അതുകൊണ്ട് ശരിക്കും നോക്കിക്കോളൂ. എല്ലായിടത്തേക്കും ഫോക്കസ് ചെയ്ത് നോക്കൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ മരത്തിന് അടുത്തേക്ക് നോക്കൂ. അവിടെ നിങ്ങള്‍ക്ക് കടുവയെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+