Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ അവിടേക്ക് നോക്കൂ, ഒരു മലയിടുക്കല്ലേ കാണുന്നത്; മറ്റെന്തോ ആണല്ലോ, കണ്ടുപിടിക്കൂ

ചലഞ്ചുകള്‍ പലര്‍ക്കും ഇഷ്ടമായിരിക്കും. കാരണം എപ്പോഴും സ്വന്തം ചിന്താശേഷി എത്രത്തോളമുണ്ടെന്ന് നമുക്ക് പരിശോധിക്കാന്‍ സാധിക്കില്ല. അതിന് ഏറ്റവും നല്ലത് ചലഞ്ചുകളാണ്. അതാവുമ്പോള്‍ എത്രത്തോളം മികവ് അതിലുണ്ടെന്ന് നോക്കി നമുക്ക് ചിന്താശേഷിയെ മനസ്സിലാക്കാം. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ചലഞ്ചുകളിലെ രാജാവാണ്. ഓരോ ചലഞ്ചും അതില്‍ വ്യത്യസ്തമായിരിക്കും.

നമ്മള്‍ മനസ്സില്‍ ഒന്ന് വിചാരിക്കുമ്പോള്‍ ഈ ചലഞ്ച് മറ്റൊരു ഉത്തരമായിരിക്കും നല്‍കുക. അതിലൂടെ ആരെയും ഞെട്ടിക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ചിത്രമാണ്. ഇതിലെ ചലഞ്ച് വേഗത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുക.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലതരം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പല തരത്തിലുണ്ട്. എല്ലാം നമ്മളെ പരീക്ഷിക്കാന്‍ വേണ്ടിയുള്ളത്. ലിറ്ററല്‍ ഇല്യൂഷന്‍സ്, സൈക്കോളജിക്കല്‍ ഇല്യൂഷന്‍സ്, കോഗ്നിറ്റീവ് ഇല്യൂഷന്‍സ് എന്നിങ്ങനെ മൂന്ന് തരമാണ് ഇല്യൂഷന്‍സ് ഉള്ളത്. ഇതെല്ലാം കടുപ്പമേറിയ ചലഞ്ചാണ്. പലതും രൂപത്തിലായിരിക്കും ഉണ്ടായിരിക്കുക.

ഇതില്‍ നിന്ന് നമ്മള്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യത്തെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. നമ്മള്‍ ചിന്താശേഷി മികച്ച രീതിയില്‍ ഉപയോഗിക്കണം.

അതാ അവിടേക്ക് നോക്കൂ

ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. അറ്റമില്ലാതെ പരന്ന് കിടക്കുന്ന വലിയൊരു മലനിരകളാണ് കാണാന്‍ സാധിക്കുന്നത് അല്ലേ. മുഴുവന്‍ വലിയ പാറക്കല്ലുകളാണ് ഉള്ളത്. പക്ഷേ ഈ ചിത്രം കാണുമ്പോള്‍ തന്നെ അറിയാം, എന്തോ ദുരൂഹത അതില്‍ നിറഞ്ഞ് കിടപ്പുണ്ടെന്ന്.

പക്ഷേ എന്തായിരിക്കാം ഈ ഔട്ട്‌ഡോര്‍ സീനിലെ രഹസ്യം. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഇതൊരു മലനിരകളായി തോന്നുന്നതാണോ എന്ന് ന്യായമായും നമുക്ക് സംശയിക്കാം.

എന്തോ അവിടെ ഉണ്ടല്ലോ?

ഈ മലനിരകള്‍ നമ്മള്‍ കാണുന്നത് പോലെയല്ല. അതിന്റെ ഇടയില്‍ എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. എന്താണ് അതെന്ന് പറയാമോ? തീര്‍ച്ചയായും പറയാം. അതൊരു ആടാണ്. മലഞ്ചെരുവുകളില്‍ കാണപ്പെടുന്ന ആടാണെന്ന് വേണമെങ്കില്‍ പറയാം.

പക്ഷേ എവിടെയാണ് ആ ആടുള്ളത്. അത് കണ്ടെത്തുക കുറച്ച് കടുപ്പമായിരിക്കും. കാരണം ഈ മലഞ്ചെരുവില്‍ ഒരു ആടുണ്ടെന്ന് പെട്ടെന്ന് ചിത്രം കാണുമ്പോള്‍ തോന്നുകയേ ഇല്ല. പക്ഷേ ഉണ്ട് എന്നതാണ് സത്യം. അതിനെ വേഗം കണ്ടെത്തണം.

optical-illusion-challenge-answer

image credit: Pinterest

സമയം വളരെ കുറച്ചേ ഉള്ളൂ

ഈ ആടിനെ കണ്ടെത്താന്‍ ഒരുപാട് സമയമൊന്നും നമ്മുടെ മുന്നില്‍ ഇല്ല. വളരെ കുറച്ച് സമയം മാത്രമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. അതായത് ആടിനെ വെറും എട്ട് സെക്കന്‍ഡില്‍ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ നാല് പാടും ഒന്ന് തിരയൂ. ഇനി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആരുടെ സഹായം വേണമെങ്കിലും തേടാം.

ബന്ധുക്കളോ സുഹൃത്തുക്കളോ അങ്ങനെ ആരെ വേണമെങ്കിലും വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യത്തിലേക്കായി നോക്കൂ, ആടിനെ അവിടെ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+