Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഇങ്ങോട്ട് നോക്കൂ, അക്കാണുന്നത് മഞ്ഞുമൂടിയ മലയാണോ? അതോ മറ്റെന്തെങ്കിലുമാണോ, കണ്ടെത്തൂ

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വെറും നേരമ്പോക്കിനുള്ള ചലഞ്ചുകള്‍ അല്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. നമ്മുടെ ചിന്താശേഷിയാണ് ഇവിടെ ചലഞ്ച് ചെയ്യപ്പെടുന്നത്. ഈ ചിത്രങ്ങളില്‍ എന്തുമാവാം ഉള്ളത്. നമ്മള്‍ സാധാരണ കാണുന്ന പലതും ചിത്രത്തില്‍ വന്നേക്കാം. പക്ഷേ അതിന്റെ ആഴത്തില്‍ ഇറങ്ങിചെന്നാല്‍ മാത്രമേ അതിന്റെ കുരുക്കഴിക്കാനാവൂ. അത്തരത്തിലാണ് ഓരോ ഒപ്ടിക്കല്‍ ചലഞ്ചുകളും രൂപപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും മികവുള്ളവര്‍ വേഗത്തില്‍ ഈ ചലഞ്ചില്‍ വിജയിച്ചേക്കാം. എന്നാല്‍ അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിക്കും. ബാക്കിയുള്ളവര്‍ ശരിക്കും ബുദ്ധിമുട്ടും. ഇന്ന് അത്തരത്തില്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒരു ചിത്രമാണ് മുന്നിലുള്ളത്. പരീക്ഷിച്ച് നോക്കാം.

നിരീക്ഷണപാടവം മികച്ചതാണോ?

നമ്മുടെ നിരീക്ഷണപാടവം ശക്തിപ്പെടേണ്ടത് എന്തുകൊണ്ടും ആവശ്യമായൊരു കാര്യമാണ്. നമ്മുടെ എന്തിനെയും ഏകാഗ്രതയോടെ നോക്കി കാണാന്‍ നമ്മളെ സഹായിക്കുന്നത് നിരീക്ഷണ പാടവും മെച്ചപ്പെട്ട രീതിയിലുള്ളത് കൊണ്ടാണ്. ഇത് നേരെ തിരിച്ചും സംഭവിക്കാം.

ഒട്ടും നിരീക്ഷണ പാടവം നമുക്കില്ലാതെ വരാം. അത് ചലഞ്ചുകള്‍ പരീക്ഷിച്ച് നോക്കാത്തത് കൊണ്ടും സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകളില്‍ നമ്മള്‍ പരിചയപ്പെടാം. ഈ ചലഞ്ചിനായി ഇറങ്ങുമ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പിക്കണം.

മഞ്ഞുമൂടിയ മലനിരകളാണോ?

നമുക്ക് തന്നിട്ടുള്ള ചിത്രത്തിലേക്ക് വരാം. എന്താണ് ആ കാണുന്നത്. ഒരു മഞ്ഞുമൂടിയ മലനിരകളാണ് മുന്നിലായി കാണാന്‍ സാധിക്കുക. കണ്ടാല്‍ മൗണ്ട് എവറസ്റ്റ് പോലെയുണ്ട് അല്ലേ. നീണ്ട് പരന്ന് കിടക്കുകയാണ്. ഇതിനുള്ളിലായി എന്തെങ്കിലുമുണ്ടോ എന്നൊന്നും നമുക്ക് ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.

അതിന് കാരണമുണ്ട്. ഇതില്‍ യാതൊരു കാര്യത്തിന്റെ സൂചന ഇല്ല. ഇനി എന്തൈങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്ന് നമുക്കാര്‍ക്കും ഉറപ്പിച്ച് പറയാനും സാധിക്കില്ല.

മലനിരകളില്‍ രഹസ്യമുണ്ടോ?

ഒപ്ടിക്കല്‍ ചിത്രങ്ങളായത് കൊണ്ട് രഹസ്യങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാവില്ല. ഇതിലെന്തെങ്കിലും മറച്ച് വെച്ചിട്ടുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരും. ശരിക്കും നോക്കിയാല്‍ മാത്രമേ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കൂ.

സാധാരണ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പോലെ ഇതിലും അത്തരമൊരു രഹസ്യം ഉണ്ടെന്ന് ഉറപ്പിക്കാം. ഒരാള്‍ ഈ ചിത്രത്തിലുണ്ട്. അയാളുടെ മുഖത്തെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. പക്ഷേ അതെവിടെയാണ് എന്ന് മാത്രം ആര്‍ക്കും അറിയില്ല.

optical-illusion-challenge-answer

image credit: jagran josh english

8 സെക്കന്‍ഡില്‍ കണ്ടെത്തണം

ആ മുഖം ഈ മലനിരകളില്‍ എവിടെയാണ് ഉള്ളതെന്ന് നമ്മള്‍ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് മുന്നില്‍ ആകെ എട്ട് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ ഈ മുഖത്തെ കണ്ടെത്തിയിരിക്കണം. ചിത്രം വളരെ കഠിനമായി തോന്നുന്നുണ്ട് അല്ലേ. ആ മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുകയാണെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല.

ചിത്രത്തിന്റെ അന്തരീക്ഷം ആ തരത്തിലുള്ളതാണ്. സഹായത്തിനായി ഏറ്റവും അടുപ്പമുള്ളവരെ നിങ്ങള്‍ക്ക് സമീപിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തേക്ക് നോക്കിയാല്‍ ആ മുഖം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+