അതാ അവിടേക്ക് ഒന്ന് നോക്കൂ, ഒരു വനമല്ലേ ആ കാണുന്നത്, അതോ മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ
നമ്മുടെ ചിന്താശേഷിയെ കുറിച്ച് ഒരിക്കല്‍ പോലും സംശയം നമുക്ക് ഉണ്ടാവാറില്ല. എന്തുകൊണ്ടാണ് അതെന്നറിയുമോ? നമ്മള്‍ ചിന്തിക്കുന്നത് ശരാശരിയിലും മുകളിലാണ് നമ്മുടെ ചിന്താശേഷിയെന്നാണ്. പക്ഷേ അതാണോ സത്യം? പലപ്പോഴും നമ്മള്‍ പരീക്ഷിക്കപ്പെടാത്തത് കൊണ്ട് മികവിനെ കുറിച്ച് നമ്മള്‍ ശരിക്കും അറിയുന്നുണ്ടാവില്ല.
എന്നാല്‍ കടുപ്പമേറിയ ചലഞ്ചുകള്‍ കളിച്ച് നോക്കുമ്പോഴാണ് നമ്മുടെ ചിന്താശേഷി എത്രത്തോളം മികവുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അത്തരത്തിലുള്ള ചലഞ്ചിംഗ് ചിത്രമാണ്. നമ്മളെ എല്ലാ അര്‍ത്ഥത്തിലും ഈ ചിത്രങ്ങള്‍ ചലഞ്ച് ചെയ്യും. ഇന്ന് നമ്മുടെ മുന്നിലുള്ളതും അത്തരമൊരു ചിത്രമാണ്. അതിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച് നോക്കൂ.
റെഡിയായിക്കോളൂ ചലഞ്ചിന്
ഇതൊരു കിടിലന്‍ ചലഞ്ചാണ്. നമ്മുടെ കണ്ണുകള്‍ക്കും, മികച്ച നിരീക്ഷണ പാടവത്തിനും മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. കാരണം ചിന്താശേഷിക്കും അപ്പുറത്തുള്ളൊരു ചലഞ്ചാണിത്. ഇതില്‍ നിന്ന് വേണം നമ്മള്‍ ആ രഹസ്യത്തെ കണ്ടെത്താന്‍.
എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഏറ്റവും എക്‌സ്ട്രീമായിട്ടുള്ള ചലഞ്ചാണിത്. കാണുമ്പോള്‍ നമ്മള്‍ വളരെ ഈസിയാണെന്ന് കരുതും. എന്നാല്‍ ചലഞ്ചില്‍ അതിനുപ്പുറത്തുള്ള കാര്യങ്ങളായിരിക്കും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവുക.
ഇതൊരു കിടിലന്‍ വനമാണോ?
നമ്മുടെ മുന്നില്‍ ഇന്ന് എത്തിയിരിക്കുന്നത് വളരെ ഭംഗിയുള്ള ഒരു ചിത്രമാണ്. ഒരു വനമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. നീണ്ട് കിടക്കുകയാണ് ആ വനം. അതിന് നടുവിലായി ഒരു വലിയ മരവും കാണാം. ഈ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് ഉറപ്പാണ്.
പക്ഷേ അതല്ല ഇവിടെ പ്രശ്‌നം. ഈ കാണുന്നത് പോലെയാണോ ചിത്രം. ഒപ്ടിക്കല്‍ ഇല്യൂഷനിലൂടെ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതാണോ ഈ ചിത്രം. വെറുമൊരു വനം മാത്രമായി നമുക്ക് ഇത തോന്നുന്നതാണോ?
എന്തെങ്കിലും രഹസ്യമുണ്ടോ ചിത്രത്തില്‍
ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. നമ്മള്‍ കാണുന്നതായിരിക്കും ചിത്രത്തിലുണ്ടാവുക. പലതും ഇതില്‍ ഒളിപ്പിച്ച് വെക്കാം. പക്ഷേ കണ്ടുപിടിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇല്യൂഷനാണ് അതിന് കാരണം. എന്തായാലും ഈ ചിത്രത്തില്‍ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. ഒരു മൃഗമാണത്.
പക്ഷേ ആ മൃഗം എവിടെയാണ് ഉള്ളതെന്നാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. ഒരു പുള്ളിപ്പുലിയാണ് ചിത്രത്തിലുള്ളതെന്ന് ആദ്യമേ പറഞ്ഞ് തരാം. ഇതിനെ ഈ ചിത്രത്തില്‍ നിന്ന് നമ്മള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

image credit: Caters
പുള്ളിപ്പുലി എവിടെയായിരിക്കും
ഈ ചിത്രത്തില്‍ ഉള്ള പുള്ളിപ്പുലി എവിടെയായിരിക്കും ഒളിഞ്ഞിരിക്കുന്നുണ്ടാവുക. ചിന്തിച്ച് നോക്കൂ. എവിടെ വേണമെങ്കിലുമാവാം. പക്ഷേ ആ പുലിയെ കണ്ടുപിടിക്കാന്‍ ആകെ പത്ത് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ കണ്ടുപിടിച്ചിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ.
പുലി എവിടെയോ മറഞ്ഞിരിക്കുകയാണ്. ബന്ധുക്കളോ, സുഹൃത്തക്കളോ ഒക്കെ സഹായത്തിനുണ്ടെങ്കില്‍ വിളിക്കാവുന്നതാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. മരത്തിന്റെ ആ തടിഭാഗത്തേക്ക് നോക്കിയാല്‍ പുലിയെ കാണാം.












Click it and Unblock the Notifications