കൂടാരത്തിലേക്ക് നോക്കൂ, പുരുഷനും സ്ത്രീയുമല്ലേ നില്‍ക്കുന്നത്, മറ്റെന്തോ ഉണ്ടല്ലോ, കണ്ടെത്തൂ
ചില ചിത്രങ്ങള്‍ ഓരോ തവണ നോക്കുമ്പോഴും നമ്മളെ അമ്പരപ്പിക്കുന്നതായിരിക്കും. അത്തരം വിസ്മയ ചിത്രങ്ങളില്‍ ആദ്യത്തെ സ്ഥാനം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്കായിരിക്കും. അതില്‍ ചിന്തിക്കാനുള്ള ധാരാളം കാര്യങ്ങളുണ്ടാവും. പക്ഷേ അത് നമ്മള്‍ കണ്ടെത്തണമെന്ന് മാത്രം. ചലഞ്ചുകളുടെ രൂപത്തിലാണ് ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളും നമ്മുടെ മുന്നിലേക്ക് വരിക. പക്ഷേ ഇതൊന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതായിരിക്കില്ല.
എളുപ്പത്തില്‍ കണ്ടെത്തിയാല്‍ പിന്നെ ഈ ചലഞ്ചുകള്‍ ഒരു വിലയില്ലാതാവും. നമ്മുടെ കഴിവ് പരമാവധി പുറത്തെടുത്ത് കൊണ്ട് മാത്രമേ ഇതില്‍ വിജയിക്കാനാവൂ. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. റെഡിയാണെങ്കില്‍ നമുക്കൊന്ന് പരിശോധിക്കാം.
നല്ലൊരു ചലഞ്ചിന് റെഡിയാവൂ
ഇന്നത്തെ ചിത്രം ഒരു സാധാരണ ചിത്രമാണ്. പറയുന്നതില്‍ മാത്രമേ സാധാരണയുള്ളൂ. കാരണം കാണുമ്പോള്‍ സാധാരണവും, പരിശോധിച്ച് തുടങ്ങുമ്പോള്‍ അതിനുള്ളില്‍ ധാരാളം രഹസ്യങ്ങള്‍ ഒളിപ്പിച്ചതുമായ ചിത്രമാണിത്. നമുക്ക് അമിത ആത്മവിശ്വാസം നല്‍കാന്‍ വേണ്ടിയാണ് ഇത്തരം ചിത്രങ്ങള്‍ നല്‍കുന്നത്.
അങ്ങനെ സംഭവിച്ചാല്‍ എളുപ്പത്തില്‍ തന്നെ പരാജയം വഴങ്ങും. കാരണം സാധാരണ ഒരു ചിത്രം ഒരിക്കലും ഒപ്ടിക്കല്‍ ഇല്യൂഷനില്‍ വരില്ല എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത് കണ്‍ഫ്യൂഷനുണ്ടാക്കാന്‍ വേണ്ടി നല്‍കുന്നതാണ്.
എന്താണ് നമ്മുടെ മുന്നിലുള്ളത്
ചിത്രത്തിലേക്ക് ശരിക്കുമൊന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു സര്‍ക്കസ് കൂടാരമാണ് മുന്നില്‍ കാണുന്നത്. അതിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിന് മുന്നില്‍ കുറേ ആളുകളുണ്ട്. നീളന്‍ തൊപ്പി ധരിച്ച ഒരു യുവാവിനെ ചിത്രത്തില്‍ കാണാം. അതൊരു കുട്ടിയെ പോലെയുണ്ട് കാണാന്‍.
സര്‍ക്കസ് കാണാനായി ടിക്കറ്റ് നല്‍കുന്നത് ഈ കൗണ്ടറില്‍ നിന്നാണ്. ഒരു പുരുഷനും സ്ത്രീയുമെല്ലാം കൂട്ടത്തിലുണ്ട്. നല്ല ഉയരമുള്ള ഒരു സ്ത്രീയാണ് കൂട്ടത്തിലുള്ളത്. ഇവരെല്ലം ടിക്കറ്റ് വാങ്ങാനായി വരി നില്‍ക്കുകയാണ്.
വെറുമൊരു ആള്‍ക്കൂട്ടമാണോ?
ഈ ചിത്രത്തില്‍ കാണുന്നത് പോലുള്ള കാര്യങ്ങളാണോ ഇതിലുള്ളത്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് പലതും ഇതിലുണ്ടാവനുള്ള സാധ്യത. ഇതൊരു സര്‍ക്കസ് കൂടാരമാണോ എന്ന് പോലും നമുക്ക് സംശയം തോന്നാം. കാരണം പലതും തലതിരിച്ച് കാണിക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രീതി.
എന്തായാലും ഈ ചിത്രത്തില്‍ ഒരു കാര്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഈ വരിയില്‍ എവിടെയോ ഉണ്ട്. ആരും കാണാതെ അവരങ്ങനെ ഒളിച്ചിരിക്കുകയാണ്. കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളൊരു ജീനിയസാണെന്ന് സമ്മതിക്കാം.

image credit: Bright Side
എവിടെയായിരിക്കും കുട്ടികള്‍
ആ കുട്ടികളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ നാല് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരയുകയാണ് ഏറ്റവും നല്ലൊരു ഓപ്ഷന്‍. ചിത്രത്തില്‍ അങ്ങനെ കുട്ടികളെ കാണുന്നില്ലെങ്കില്‍ സഹായത്തിന് ആളെ വിളിക്കാം.
നിങ്ങള്‍ക്ക് വിശ്വാസമുള്ള, എന്നാല്‍ നിരീക്ഷണപാടവമുള്ളവരെ വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ പിന്നില്‍ നിന്ന് രണ്ടാമത് നില്‍ക്കുന്നയാളെ നോക്കൂ. അവിടെ കാണാന്‍ രണ്ട കുട്ടികള്‍ ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications