ഇതാ കല്ലും മണ്ണും നിറഞ്ഞ ഒരു സ്ഥലം, അതിനുള്ളില്‍ വേറെന്തോ ഉണ്ടല്ലോ? ജീനിയസാണെങ്കില്‍ കണ്ടുപിടിക്കൂ
നമ്മള്‍ എത്ര ആലോചിച്ചാലും, സൂക്ഷിച്ച് നോക്കിയാലും, കാണാന്‍ സാധിക്കാത്ത രഹസ്യങ്ങള്‍ ഈ ലോകത്തുണ്ട്. അവ ചിത്രങ്ങളില്‍ സംയോജിപ്പിക്കുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മിടുക്ക്. നമ്മളെ ചിന്തകള്‍ കൊണ്ട് ആശയക്കുഴപ്പത്തിലാക്കി കളയും ഇത്തരം ചിത്രങ്ങള്‍. അവസാനം ചിത്രങ്ങള്‍ കണ്ടുപിടിക്കാനാവാതെ നമ്മള്‍ പരാജയപ്പെടുകയും ചെയ്യും.
പക്ഷേ നിങ്ങളൊരു ജീനിയസാണെങ്കില്‍ ഇത്തരം ചിത്രങ്ങളില്‍ പ്രതീക്ഷ പുലര്‍ത്താം. കാരണം സാധാരണ ചലഞ്ചുകളൊന്നും നിങ്ങള്‍ക്ക് കഠിനമായി തോന്നില്ല. ഒപ്ടിക്കല്‍ ചലഞ്ചുകളെയും നിങ്ങള്‍ക്ക് നേരിടാം. എങ്കിലിതാ റെഡിയായിക്കോളൂ. അത്തരമൊരു ചിത്രത്തെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
കാഴ്ച്ചയ്ക്ക് പ്രാധാന്യമുള്ള ചിത്രം
ഈ ചിത്രം കാഴ്ച്ചയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. കാരണം ഈ ചിത്രം ഒരു വികാരവുമില്ലാത്ത നിശ്ചല ചിത്രമാണ്. പക്ഷേ നമ്മള്‍ കാണുന്ന കാഴ്ച്ചകള്‍ക്കും അപ്പുറം മറ്റെന്തോ ഈ ചിത്രത്തിലുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്.
പക്ഷേ ചലഞ്ച് ഉണ്ടെന്ന് പറയുമ്പോഴും നമുക്ക് സംശയം തോന്നാം. കാരണം ചിത്രത്തിലേക്ക് നോക്കുമ്പോഴൊന്നും എന്തെങ്കിലും ഇതിലുള്ളതായി നമുക്ക് കാണാന്‍ സാധിക്കില്ല. ശരിക്കും പറഞ്ഞാല്‍ നമ്മള്‍ പെട്ടുപോകുന്ന അവസ്ഥയാണ്.
എന്താണ് നമ്മുടെ മുന്നിലുള്ളത്
ഇതാ നമ്മുടെ മനസ്സിനെ പിടിച്ച് കുലുക്കുന്നൊരു ചിത്രമാണിത്. കുറേ കല്ലും മണ്ണുമെല്ലാം നിറഞ്ഞ ഒരു പ്രദേശമാണിത്. തരിശ് ഭൂമിയെന്ന് പൂര്‍ണമായും വിളിക്കാനാവില്ല. ഒരു ചെടി അപ്പുറത്ത് കാണാനുണ്ട്. കറുത്ത മണ്ണാണ് എല്ലായിടത്തുമുള്ളത്.
ഒരു ജീവിയെ പോലും നമുക്ക് കാണാന്‍ സാധിക്കുന്നില്ല അല്ലേ. പക്ഷേ അത് സത്യമാണോ? ഒരു ജീവിയെയും കാണാന്‍ സാധിക്കുന്നില്ലേ. മറ്റൊന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല എന്നാണ് നിങ്ങള്‍ പറയുന്നത്.
എന്തോ ഒളിച്ചിരിപ്പുണ്ട്
ഈ ചിത്രത്തിലൊരു മൃഗമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്തായാലും വിശ്വസിക്കണം. കാരണം നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് ആ മൃഗം. ഒരു ക്യൂട്ട് മുയലാണ് ഒളിഞ്ഞിരിക്കുന്നത്. പക്ഷേ ഈ ഇല്യൂഷന്‍ കാരണം എവിടെ നോക്കിയാലും നമുക്ക് അതിനെ കാണാന്‍ കഴിയില്ല. പക്ഷേ ഈ ചലഞ്ചില്‍ വിജയിക്കണമെങ്കില്‍ ആ മുയലിനെ കണ്ടെത്തണം. എവിടെയായിരിക്കും. ആ സമര്‍ത്ഥനെന്ന് ചിന്തിച്ച് നോക്കൂ. എവിടെ വേണമെങ്കിലുമാവാം.

image credit: TikTok/jamiehoneydare
പത്ത് സെക്കന്‍ഡില്‍ കണ്ടെത്തണം
അധികം സമയം ആ മുയലിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കില്ല. പത്ത് സെക്കന്‍ഡില്‍ കണ്ടെത്തിയിരിക്കണം. ടിക്ക് ടോക്ക് യൂസറായ ജെയ്മി ഹണി ഡെയറാണ് ഈ ചിത്രം എടുത്തത്. ലൈവ് ഒപ്ടിക്കല്‍ ചിത്രമാണിത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം വൈകാതെ തീരും.
സഹായം വേണമെങ്കില്‍, സ്വീകരിക്കാന്‍ മടിക്കരുത്. മികച്ച ചിന്താശേഷിയുള്ള ആരെയും വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗത്തായി നോക്കൂ. അവിടെ കാണാം മുയല്‍ ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications