അതാ കുട്ടികളുടെ ഒരു പാര്‍ക്ക്, ആരും കാണാതെ അതിനുള്ളില്‍ ഒരു കാര്യമുണ്ട്, കണ്ടെത്താമോ?
നമ്മുടെ കണ്ണിന് എല്ലാ കാര്യങ്ങളും കണ്ടുപിടിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും. കാരണം വളരെ ചലഞ്ചിംഗായിട്ടുള്ള ചില ചിത്രങ്ങള്‍ വരുമ്പോള്‍ കണ്ണുകള്‍ ശരിക്കും ആശയക്കുഴപ്പത്തിലാവാറുണ്ട്. ഇതിന്റെ പ്രധാന കാണാം നമ്മള്‍ കണ്ണുകള്‍ക്ക് ആവശ്യമായ ചലഞ്ചുകള്‍ നല്‍കാത്തതാണ്. കണ്ണുകള്‍ നിരന്തരം പരീക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഏറ്റവും മികച്ച ഫലം നമുക്ക് ലഭിക്കൂ.
കഠിനമായ ചിത്രങ്ങളുടെ നിരയില്‍ വരുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇവ പുറമേക്ക് കാണുന്നത് പോലെയല്ല. കാരണം നമ്മുടെ മുന്നില്‍ ഒരു കാര്യവും, അതിനുള്ളില്‍ മറ്റൊരു രഹസ്യവും ഒളിപ്പിച്ച് വെക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രീതി. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിക്കാം.
നമ്മുടെ ചിന്താശേഷിയെ ശരിക്കും അളക്കും
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സാധാരണ നിലവാരമുള്ള ചിത്രങ്ങളെ പോലെ പരിഗണിക്കപ്പെടേണ്ടവയല്ല. കുറച്ചേറെ ബുദ്ധിമുട്ടുള്ള ചിത്രങ്ങളാണിത്. നമ്മുടെ മുന്നിലുള്ള ചലഞ്ചിനെ ഫോക്കസ് ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് ഒന്നും കണ്ടെത്താനാവില്ല.
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അതിന്റെ ആഴത്തിലായിരിക്കും രഹസ്യങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാവുക. എത്രത്തോളം ഇറങ്ങി ചെല്ലാനാവും എന്നതിനെ ആശ്രയിച്ചാണ് വിജയമുണ്ടാവുക.
ഇതൊരു പ്ലേ സ്‌കൂളാണോ?
ചിത്രത്തിലേക്ക് നോക്കൂ, എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു പ്ലേസ്‌കൂളാണെന്ന് തോന്നുന്നുണ്ട് അല്ലേ. വേണമെങ്കില്‍ ഇതൊരു പാര്‍ക്കാണെന്നും പറയാം. കാരണം ധാരാളം കുട്ടികള്‍ ഈ ചിത്രത്തിലുണ്ട്. അവര്‍ ഓടിക്കളിക്കുന്നുണ്ട്.
പാര്‍ക്കിലെ പലവിധ റൈഡുകളില്‍ കയറുന്നുണ്ട്. കമ്പികളില്‍ പിടിച്ച് തൂങ്ങുന്ന ഒരു കുട്ടിയെ കാണാം. റൈഡിന്റെ പടികയറുന്ന കുട്ടിയെയും ഒരുവശത്ത് കാണാം. പക്ഷേ ചിത്രത്തില്‍ വേറെ വല്ലതുമുണ്ടോ?
ആരും കാണാത്ത രഹസ്യം
ചിത്രത്തില്‍ കുട്ടികളെ കൂടാതെ ഒരു യുവതിയെയും കാണാം. പക്ഷേ ഇതൊന്നുമല്ല ഇതിലെ രഹസ്യം. ആരും കാണാതെ ചിത്രത്തില്‍ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അത് എന്താണെന്നല്ല കണ്ടെത്തേണ്ടത്. അത് എവിടെയാണ് ഉള്ളതെന്നാണ് കണ്ടെത്തേണ്ടത്.
ഒട്ടും എളുപ്പമുള്ള ടാര്‍ഗറ്റല്ല അത്. ഈ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഉള്ളത് ഒരു കടുവയാണ്. അത് എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ല. പെട്ടെന്ന് നോക്കിയാല്‍ കണ്ടെത്താനും സാധിക്കില്ല. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

തിരഞ്ഞ് തുടങ്ങിക്കോളൂ
ഈ കടുവയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ഉള്ളത് 15 സെക്കന്‍ഡുകളാണ്. എന്തായാലും വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ, കടുവ എവിടെ വേണമെങ്കിലും ഉണ്ടാവാം. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. എവിടെ നോക്കിയിട്ടും കടുവയെ കാണുന്നില്ല അല്ലേ.
എങ്കില്‍ സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ മികച്ചവരുണ്ടെങ്കില്‍ ചലഞ്ച് കണ്ടെത്താന്‍ സമീപിക്കാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇതാ ചിത്രത്തിന്റെ വലത്തേ ഭാഗത്ത് ഏറ്റവും അടിയിലായി കടുവയെ കാണാം.












Click it and Unblock the Notifications