Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുമ്മാ ഒന്ന് അങ്ങോട്ട് നോക്കൂ; ഒരു റോസാപ്പൂവല്ലേ അത്, അതോ തോന്നുന്നതാണോ? കണ്ടുപിടിക്കൂ

നമ്മളെ വല്ലാതെ ഒരു ചിത്രം പരീക്ഷിക്കുന്നുണ്ട് എന്ന് കരുതുക. അത് തീര്‍ച്ചയായും ഒപ്ടിക്കല്‍ ചിത്രങ്ങളായിരിക്കും. നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ചുള്ള ഇത്തരം ചിത്രങ്ങള്‍ക്ക് മാത്രമേ നമ്മുടെ ചിന്താശേഷി ഉയര്‍ത്താനാവൂ. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തന്നെ പലതരത്തിലുണ്ട്. സൈക്കോളജിക്കല്‍ സ്വഭാവമുള്ള ചലഞ്ചുകളും ഇതില്‍ വരാറുണ്ട്.

പക്ഷേ എല്ലാ ചലഞ്ചും നമുക്ക് കണ്ടുപിടിക്കാന്‍ സാധിക്കണമെന്നില്ല. കാണുമ്പോള്‍ വളരെ സിംപിളായി തോന്നുകയും, എന്നാല്‍ പരിശോധിക്കുമ്പോള്‍ നമ്മളെ ശരിക്കും വട്ടംകറക്കുന്നതുമായിരിക്കും അത്തരം ചിത്രങ്ങള്‍. ഇന്ന് അതുപോലെ ഒരു കിടിലന്‍ ചിത്രം ചലഞ്ചായി നമുക്ക് മുന്നിലുണ്ട്. ഒന്ന് പരിശോധിച്ച് നോക്കാം.

ശരിക്കും കണ്‍ഫ്യൂഷനുണ്ടാക്കും

ഇതൊരു കിടിലന്‍ ചിത്രമാണ്. ആര്‍ക്കും കണ്‍ഫ്യൂഷനും അതിലൂടെ ഉണ്ടാവാം. അത്തരമൊരു ചിത്രമാണിത്. ആദ്യം ചിത്രം എന്താണെന്ന് ഒന്ന് നോക്കാം. മനോഹരമായ ഒരു റോസാപൂവാണ് നമുക്ക് ചിത്രത്തില്‍ കാണാനാവുക. സമീപത്തായി ഒരു റോസാ ചെടിയും കാണാന്‍ സാധിക്കും.

എന്നാല്‍ ഇതിനപ്പുറത്തായി ഈ ചിത്രത്തില്‍ എന്തെങ്കിലുമുണ്ടോ? പെട്ടെന്ന് ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല അല്ലേ. ഇനി ആ കാണുന്നത് വെറും റോസാപുഷ്മാണോ? ഇതിനെല്ലാം നമ്മളാണ് ഉത്തരം കണ്ടെത്തേണ്ടത്.

നമ്മുടെ കണ്ണുകള്‍ക്ക് പവറുണ്ടോ?

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സങ്കീര്‍ണമാണെന്ന് അറിയാമല്ലോ? പലതരത്തിലുള്ള ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ഷേപ്പ് ഇല്യൂഷന്‍സ്, ഷാഡോ ഇല്യൂഷന്‍സ്, പെര്‍സ്‌പെക്ടീവ് ഇല്യൂഷന്‍സ് അങ്ങനെ പലതതരത്തിലുണ്ട് ഇല്യൂഷനുകള്‍. ഇതെല്ലാം നമ്മളെ വട്ടംചുറ്റിക്കാനായിട്ടുള്ളതാണ്.

ഏതൊരു ഇല്യൂഷന്‍ ചിത്രവും കണ്ടെത്താന്‍ മികച്ച നിരീക്ഷണ പാടവം ആവശ്യമാണ്. കാരണം സൂക്ഷ്മമായ നോട്ടങ്ങള്‍ കൊണ്ടുമാത്രമേ ചലഞ്ചുകള്‍ വിജയിക്കാന്‍ സാധിക്കൂ. ഈ ചിത്രം തന്നെ നോക്കൂ. നമ്മുടെ ചിന്താശേഷി മികച്ച് നിന്നാല്‍ ഇതില്‍ വിജയിക്കാന്‍ സാധിക്കും.

വെറുമൊരു റോസാ പുഷ്പമാണോ?

ഇനി ചിത്രത്തിലേക്ക് വരാം. ഇത് വെറും റോസാപുഷ്മാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമുക്ക് ഉറപ്പിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. പൂക്കള്‍ കാണിച്ച് തരുമ്പോള്‍ അതിനുള്ളില്‍ എന്തെങ്കിലും രഹസ്യം ഇവ ഒളിപ്പിച്ച് വെക്കാം.

കാരണം അത്തരം നിരവധി ചിത്രങ്ങള്‍ നേരത്തെ ചലഞ്ചായി ഒപ്ടിക്കല്‍ ഇല്യൂഷനുകളിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് റോസാ പുഷ്പമാണെന്ന് പറഞ്ഞാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റില്ല. ഒരു കാര്യം ഉറപ്പാണ്. ഇതില്‍ എന്തോ ഉണ്ട്. അത് നമുക്ക് കണ്ടുപിടിക്കാന്‍ പറ്റുമോ എന്നാണ് തെളിയിക്കേണ്ടത്.

optical-illusion-challenge-answer

image credit: jagran josh english

ഒരു ഡോള്‍ഫിനല്ലേ അത്

ചിത്രത്തിനുള്ളില്‍ എന്താണ് ഉള്ളതെന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല. പകരം അത് എവിടെയാണ് ഉള്ളതെന്നാണ് കണ്ടുപിടിക്കേണ്ടത്. ചിത്രത്തിലുള്ളത് ഒരു ഡോള്‍ഫിനാണ്. എന്താ വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. ഈ ചെറിയ പൂവില്‍ എവിടെയാണ് ഡോള്‍ഫിനുണ്ടാവുക അല്ലേ. എന്തായാലും വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.

ആകെ ആറ് സെക്കന്‍ഡുകളാണ് ഡോള്‍ഫിനെ കണ്ടെത്താനായി ഉള്ളത്. കടുപ്പമാണ് ചിത്രമെന്ന് തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തെ ഇതളിലേക്ക് നോക്കിയാല്‍ ഡോള്‍ഫിനെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+