Get Updates
Get notified of breaking news, exclusive insights, and must-see stories!

ടഫ് എന്ന് പറഞ്ഞാല്‍ ഇതാണ് ടഫ്, എണ്ണിയാല്‍ തീരില്ല ഇതിലെ രഹസ്യങ്ങള്‍, 25 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മളുടെ മനസ്സും, ബുദ്ധിശക്തിയുമെല്ലാം സജ്ജമാക്കി നിര്‍ത്തിക്കോളൂ. ഈ ചിത്രത്തിന്റെ ചലഞ്ച് ഏറ്റെടുക്കുകയാണെങ്കില്‍ അതെല്ലാം വേണ്ടി വരും.

optical illusion

ഒരു ചിത്രത്തിനായി നിങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടും. അത് പറയാന്‍ സാധിച്ചെന്ന് വരില്ല അല്ലേ. കാരണം കടുപ്പമേറിയാല്‍ ആ ചിത്രങ്ങള്‍ ഉയര്‍ത്തുന്ന ചലഞ്ച് നമ്മളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളെ കുറിച്ചാണ്. കടുപ്പമേറിയ ഒരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്ന് ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങളാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്.

നമ്മള്‍ കണ്ടെത്തേണ്ടതും ആ രഹസ്യങ്ങളെയാണ്. ഈ ചിത്രത്തെ കടുപ്പമേറിയതാക്കി മാറ്റുന്നതും ആ ചലഞ്ചാണ്. നമ്മളുടെ മനസ്സും, ബുദ്ധിശക്തിയുമെല്ലാം സജ്ജമാക്കി നിര്‍ത്തിക്കോളൂ. ഈ ചിത്രത്തിന്റെ ചലഞ്ച് ഏറ്റെടുക്കുകയാണെങ്കില്‍ അതെല്ലാം വേണ്ടി വരും. ചിത്രമൊന്ന് പരിശോധിക്കാം....

മുന്നിലുള്ളത് വലിയൊരു കാട്

മുന്നിലുള്ളത് വലിയൊരു കാട്

image credit: Pinterest

നമ്മുടെ തൊട്ടുമുന്നിലുള്ള ഈ ചിത്രത്തില്‍ എന്തൊക്കെ ഉണ്ടെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. അതിന് ശേഷം പൂര്‍ണമായ ചലഞ്ചിലേക്ക് കടക്കാം. നേരെ നോക്കിയാല്‍ ഒരു നിഗൂഡമായ കാട് കാണാന്‍ സാധിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണിത്. കൃത്യമായി പറഞ്ഞാല്‍ 150 വര്‍ഷം പഴക്കമുണ്ട് ഈ ചിത്രത്തിന്. 1872ല്‍ പ്രിന്റ് ചെയ്ത് വന്ന ചിത്രമാണിത്. ദ ട്രബിള്‍ഡ് ഫോക്‌സ് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്.

അതാ ഒരു കുറുക്കന്‍

അതാ ഒരു കുറുക്കന്‍

ഈ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ നമുക്കൊരു കുറുക്കനെ കാണാം. അതാകെ നട്ടംതിരിഞ്ഞിരിക്കുകയാണ്. കാരണം ഇരതേടി വന്ന കുറുക്കനാകെ കണ്‍ഫ്യൂഷനിലാണ്. എവിടെയാണ് ഇവ ഒളിഞ്ഞിരിക്കുന്നതെന്ന് കുറുക്കന് മനസ്സിലാവുന്നില്ല. കുറുക്കന് പിടിതരാതിരിക്കാന്‍ വളരെ സമര്‍ത്ഥമായിട്ടാണ് മൃഗങ്ങള്‍ ഈ കാട്ടില്‍ ഒളിഞ്ഞിരിക്കുന്നത്. അതില്‍ നിന്നാണ് നമ്മള്‍ പസില്‍ ആരംഭിക്കേണ്ടത്.

ഒളിഞ്ഞിരിക്കുന്ന മൃഗങ്ങള്‍

ഒളിഞ്ഞിരിക്കുന്ന മൃഗങ്ങള്‍

ഒരുപാട് മൃഗങ്ങള്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്നത്തെ ചലഞ്ച് ഒരു മൃഗത്തെ മാത്രമല്ല പല മൃഗങ്ങളെ കണ്ടെത്തുകയാണ്. ഇവിടെ നിങ്ങളുടെ ബുദ്ധിശക്തിയുടെ മാക്‌സിമം ഉപയോഗിച്ചാല്‍ മാത്രമേ അതിന് സാധിക്കൂ. അപാരമായ ഏകാഗ്രതയും ഇതിന് ആവശ്യമാണ്. കാരണം കാടിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഈ മൃഗങ്ങളെല്ലാം ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഒരിടത്തേക്ക് മാത്രം നമ്മുടെ ശ്രദ്ധ പോയാല്‍ പോര.

ആരുടെ സഹായവും തേടാം

ആരുടെ സഹായവും തേടാം

ഈ ചിത്രമൊരു കുഴപ്പം പിടിച്ച ചിത്രമാണ്. അതുകൊണ്ട് ആരുടെയും സഹായം നിങ്ങള്‍ക്ക് തേടാവുന്നതാണ്. കാരണം ഇത് ആര് പരിശോധിച്ചാല്‍ അത് ബുദ്ധിമുട്ടിക്കുമെന്ന് ഉറപ്പാണ്. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ സഹായത്തിനായി വിളിക്കാം. ചിത്രത്തിനായി മുഴുവന്‍ ശ്രദ്ധയും കൊടുക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങുകയാണ് അടുത്തതായി ചെയ്യേണ്ട കാര്യം.

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

image credit: Pinterest

ഈ ചിത്രത്തിലെ മൃഗങ്ങളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആകെയുള്ളത് 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ കണ്ടെത്തണം. വേഗം ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ തിരിക്കൂ. തീര്‍ച്ചയായും കാണാന്‍ സാധിക്കും. ഇതാ സമയം കടന്നുപോവുയാണ്. അനുവദിച്ച സമയം ഇതാ തീര്‍ന്നിരിക്കുകയാണ്. ഇതൊരു വിഷ്വല്‍ ഫെനോമന ചിത്രമാണ്. വിശദീകരിക്കുക പ്രയാസമാണ്. പരുന്തുകളും മറ്റ് മൃഗങ്ങളുമൊക്കെ ഇതിലുണ്ട്. ചുവന്ന വൃത്തത്തില്‍ മാര്‍ക്ക് ചെയ്ത സ്ഥലങ്ങള്‍ പരിശോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+