അതാ ഒരു ചിത്രം, വെറുമൊരു ചിത്രമല്ലല്ലോ ഇത്, മറ്റെന്തെങ്കിലും ഇതിലുണ്ടോ? കണ്ടുപിടിക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങളെല്ലാം നമുക്കെല്ലാം വലിയ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മനസ്സിലേക്ക് വന്ന് ഇന്ന് തരംഗമായി മാറി നില്‍ക്കുകയാണ് ഇല്യൂഷന്‍ ചിത്രങ്ങള്‍. ഓരോ ദിവസവും ഓരോ ചിത്രങ്ങളാണ് നമ്മള്‍ ഇവിടെ പങ്കുവെക്കാറുള്ളത്. ചിലപ്പോള്‍ ആ ചിത്രങ്ങളില്‍ മൃഗങ്ങളാവാം, അതുമല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ എന്തെങ്കിലുമാവാം അതിലുള്ളത്.
പക്ഷേ അവസാന നിമിഷം കണ്ടുപിടിക്കുന്നത് വരെ ഇത് എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന സൂചന പോലും നമുക്ക് ലഭിച്ചിട്ടുണ്ടാവില്ല. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ വേറെ ലെവല്‍ ചലഞ്ചാക്കി മാറ്റുന്നത്. അത്തരമൊരു ചിത്രമാണ് നമുക്ക് ഇന്നും പരിശോധിക്കാനുള്ളത്.
നമ്മുടെ ചിന്താശേഷിക്കുള്ള ചലഞ്ച്
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ചിന്താശേഷി എത്രത്തോളമുണ്ടെന്ന് അളക്കുന്ന ചിത്രമാണ്. അതിന് വേണ്ടി ഓരോ ചലഞ്ചുകള്‍ നമുക്ക് തരുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടിയാല്‍ മാത്രമേ നമ്മുടെ കഴിവുകളും അതിനൊത്ത് ഉയര്‍ന്ന് വരൂ.
മികച്ച നിരീക്ഷണ പാടവത്തിനും അതുപോലെ ഈ ചിത്രങ്ങള്‍ സഹായിക്കും. ഇപ്പോള്‍ നമുക്ക് തന്നിരിക്കുന്ന ചിത്രം തന്നെ ഉദാരണമായി എടുക്കാം. ചിത്രത്തിലേക്ക് നോക്കിയാല്‍ എന്താണ് മുന്നില്‍ ഇരിക്കുന്നതെന്ന് പോലും മനസ്സിലാവില്ല.
എന്തൊരു ചിത്രമാണിത്
നമ്മുടെ മുന്നിലൊരു ചിത്രമുണ്ട്. അതാണ് ഇന്നത്തെ ചലഞ്ച്. പക്ഷേ ഇത് എന്തൊരു ചിത്രമാണ്. ആകെ ഒരു ചുവന്ന പശ്ചാത്തലമാണ് ഇതിനുള്ളത്. ഒരു അബ്‌സ്ട്രാക്ട് പാറ്റേണാണ് ഇതിലുള്ളത്. പക്ഷേ ഇത് വെറുമൊരു ചുവന്ന പാറ്റേണ്‍ ചിത്രമാണോ?
ഇനി നമ്മളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇതിനുള്ളില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ? വളരെ കുഴപ്പം പിടിച്ച ചിത്രമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. എന്താണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പോലും ആര്‍ക്കും മനസ്സിലാവാന്‍ സാധ്യതയില്ല.
എന്തായിരിക്കും ഒളിച്ച് വെച്ചിട്ടുണ്ടാവുക
തിരഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ഒരു ട്രയല്‍ നടത്തുന്നത് നന്നായിരിക്കും. എന്തോ ഇതില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് ഒരു മൃഗമാണ്. മറ്റാരുമല്ല, ഒരു പൂച്ചയാണ്. ഇതില്‍ എവിടെയാണ് അല്ലേ പൂച്ചയൂള്ളത് അല്ലേ.
എല്ലാം ഒരേ പോലെയുള്ള ചിഹ്നങ്ങളല്ലേ നമുക്ക് കാണാന്‍ സാധിക്കുക. എല്ലായിടത്തും വെളുത്ത മാര്‍ക്കുകള്‍ കാണാം. ഇതിലൊരു പൂച്ചയുണ്ടെന്ന സൂചനയാണ് ലഭിക്കുക. ഇങ്ങനൊരു പശ്ചാത്തലത്തില്‍ അത് കണ്ടുപിടിക്കുക അസാധ്യമായ കാര്യമാണ്.

image credit: Bright Side
വേഗത്തില്‍ തിരഞ്ഞോളൂ
ചിത്രത്തിന് കടുപ്പമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും, കണ്ടുപിടിക്കാന്‍ അധികം സമയമൊന്നും നിങ്ങള്‍ക്കില്ല. വെറും ആറ് സെക്കന്‍ഡുകളാണ് അതിനായി അനുവദിച്ചിരിക്കുന്നത്. ഇനി അതിവേഗം നിങ്ങളുടെ കണ്ണുകള്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സഹായത്തിനായി ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്.
ബന്ധുക്കളോ, സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ വേഗം വിളിച്ചോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി പൂച്ചയെ ഞങ്ങള്‍ കാണിച്ച് തരാം. ചിത്രത്തിന്റെ ഇടതുഭാഗത്ത് മുകള്‍ നിലയിലേക്ക് നോക്കൂ. പൂച്ചയെ നിങ്ങള്‍ക്ക് കാണാനാവും.












Click it and Unblock the Notifications