Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

ബുദ്ധി കൂര്‍മതയുടെ ഏറ്റവും ആദ്യത്തെ ഉദാഹരണമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്നത് നമുക്കെല്ലാം വലിയ ഇഷ്ടമുള്ള കാര്യമായത് കൊണ്ട് ഒാരോ ദിവസവും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഒന്നെങ്കിലും പരിശോധിക്കണം. ഗെയിം കളിക്കുന്നവര്‍ക്കെല്ലാം ഇപ്പോള്‍ ഹരം കയറിയിരിക്കുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളിലാണ്. ഓരോ ദിവസവും പുതിയ ഓരോ ചിത്രങ്ങളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്.

എല്ലാം ഒന്ന് പരിശോധിക്കുമെങ്കിലും, ഇതില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കണമെന്നില്ല. ഇന്നത്തെ നമ്മുടെ ചിത്രവും അത്തരത്തിലുള്ളതാണ്. നോക്കുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ല. വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം...

1

image courtesy:jagran josh

ഈ ചിത്രം കുറച്ച് വ്യത്യസ്തതകള്‍ ഉള്ളതാണ്. സമര്‍ഥമായി വരച്ചതാണ് ഇത്. ഒരു കാട്ടിലുള്ള മൂങ്ങയാണ് ഈ ചിത്രത്തില്‍ കാണുക. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കാര്യം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എന്താണെന്ന് ആദ്യമേ പറഞ്ഞ് തരാം. അതിസുന്ദരിയായ ഒരു സ്ത്രീയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഒറ്റനോട്ടത്തില്‍ എന്തായാലും ഈ സ്ത്രീയെ കണ്ടെത്താന്‍ സാധിക്കില്ല. അത്രയ്ക്ക് കടുപ്പമേറിയതാണ് ഈ ചിത്രം. എന്നാലും ഒന്ന് ശ്രമിച്ച് നോക്കാം.

2

ഈ ചിത്രം മാസ്റ്റര്‍ ഓഫ് ഡിസപക്ഷന്‍ എന്ന യൂസറാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒരു കാടിനുള്ളിലായിട്ടാണ് ഈ സ്ത്രീ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലുള്ള മൂങ്ങ പറക്കുകയാണെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും. ഇതൊരു സാധാരണ മൂങ്ങയല്ലെന്നും നമുക്ക് മനസ്സിലാക്കും. ഇതൊരു ക്രിയേറ്റീവ് ആര്‍ട്ടാണ്. സാധാരണയുള്ള ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. വളരെയധികം കണ്‍ഫ്യൂഷന്‍ ഇതിലൂടെ ഉണ്ടാവും. ആന്‍ ഔള്‍ ഓര്‍ എ വുമണ്‍ എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്.

3

ചിത്രത്തിലേക്ക് ആദ്യം ശരിയായൊന്ന് നോക്കൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. ഒരു മൂങ്ങ മുന്നില്‍ തന്നെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാന്‍ സാധിക്കും. പിന്നിലേക്ക് നോക്കിയാല്‍ സാമാന്യം വലിപ്പമുള്ളൊരു കാട് കാണാം. അതിലുള്ള മരങ്ങളും കാണാം. എന്നാല്‍ എവിടെയെങ്കിലും ഒരു സ്ത്രീ ഒളിഞ്ഞിരിക്കുന്നുണ്ടോ. ഒരിക്കലും അങ്ങനെ നോക്കിയാല്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കില്ല. ആ സ്ത്രീ ഇതില്‍ എവിടെയോ ഉണ്ട്. അതിനെ കണ്ടെത്തണമെങ്കില്‍ മൂങ്ങയിലേക്ക് മാത്രമല്ല മറ്റിടത്തേക്കും നോക്കണം.

4

നിങ്ങളെ കണ്‍ഫ്യൂഷനാക്കുന്നത് ചില കാര്യങ്ങളാണ്. അത് മൂങ്ങയുടെ നിറവും ചിത്രത്തിന്റെ പിന്നിലെ അന്തരീക്ഷത്തിന്റെ നിറവും. രണ്ടിലേക്കും ഒരുമിച്ച് നോക്കുമ്പോള്‍ ഇല്ലാത്ത പലതിനെയും നമ്മള്‍ മുന്നില്‍ കാണും. ചിലപ്പോള്‍ മൂങ്ങ തന്നെ ഒന്നിലധികമുണ്ടോ എന്ന് നമ്മള്‍ സംശയിച്ച് പോകും. അതാണ് ഈ ചിത്രങ്ങള്‍ നമുക്ക് തലച്ചോറിനുള്ളില്‍ ഉണ്ടാക്കുന്ന ഇല്യൂഷന്‍. പക്ഷേ അതിലൊന്നും വീണുപോകരുത്. പരിശ്രമം തുടര്‍ന്ന് ഒളിഞ്ഞിരിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ നോക്കുക. മുന്നിലുള്ള സമയവും പരിമിതമാണ്. ഏഴ് സെക്കന്‍ഡിനുള്ളില്‍ ഈ സ്ത്രിയെ കണ്ടെത്തണം.

5

image courtesy:jagran josh

മൂങ്ങയിലേക്ക് മാത്രം നോക്കാം മറ്റിടത്തേക്കും നിങ്ങളുടെ ഫോക്കസ് കൊണ്ടുപോകാം. പിന്നിലുള്ള ചെടികള്‍ക്കിടയിലും ആ കാട്ടിലുമെല്ലാം ഈ സ്ത്രീ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. എത്ര നോക്കിയിട്ടും മൂങ്ങ മാത്രമേ കണ്ടെത്താന്‍ സാധിക്കുന്നതെങ്കില്‍ നിങ്ങളുടെ ചിന്താശേഷിക്കും കാഴ്ച്ചാ തീവ്രതയും പോര എന്ന് പറയേണ്ടി വരും. ഇനി ഞങ്ങള്‍ സഹായിക്കാം. ആ മൂങ്ങയുടെ ഇടതുവശത്തേക്ക് നോക്കൂ. അവിടെയായി കാണാം ഈ സ്ത്രീയെ. മരങ്ങള്‍ ആ സ്ത്രീയുടെ മുടിയാണ്. ഇടതുവശത്തേക്ക് കൂടുതല്‍ നോക്കിയാല്‍ മൂക്ക് കാണാന്‍ സാധിക്കും. ഇതെല്ലാം ചേര്‍ത്ത് വെച്ചാല്‍ സുന്ദരിയായ സ്ത്രീയെ നിങ്ങള്‍ക്ക് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+