Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തിലൊരു പൂച്ചയുണ്ട്, കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം; 11 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും വലിയ ഹരമാണ്. നിരവധി മിസ്റ്ററികളാണ് ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. അവ സോള്‍വ് ചെയ്യുക എന്നത് ഏതൊരാള്‍ക്കും ഹരം നല്‍കുന്നതാണ്. ഓരോ ദിവസവും പുതിയ പസിലുകളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ നല്‍കുക. അതെല്ലാം ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ പറ്റണമെന്നില്ല. കാരണം നമ്മുടെ ചിന്ത ഇതിന്റെ രഹസ്യം കണ്ടെത്താന്‍ പര്യാപ്തമാകണമെന്നില്ല.

എന്തായാലും രഹസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതിലെ രഹസ്യമാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രം കുറച്ച് കിഡ്‌സ് ഫ്രണ്ട്‌ലി കൂടിയാണ്. വിശദമായി പരിശോധിക്കാം....

1

image courtesy:jagran josh

ഈ ഒപ്ടിക്കല്‍ ചിത്രം നമ്മുടെ കണ്ണിനെയും തലച്ചോറിനെയും പരമാവധി പണി എടുപ്പിക്കുന്നതാണ്. അതുകൊണ്ട് അവയുടെ കരുത്ത് വര്‍ധിക്കും. തലച്ചോറിന്റെ വികാസം വര്‍ധിക്കുകയും, കണ്ണിന് നിരീക്ഷണ പാടവും വര്‍ധിക്കുകയും ചെയ്യും. മസ്തിഷ്‌കം ഏതൊക്കെ തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവപ്പോഴും പൂര്‍ണമായി പറയാനാവില്ല. അതുകൊണ്ട് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഇംപാക്ടുകള്‍ പഠിക്കുന്ന നിരവധി ഡോക്ടര്‍മാരുണ്ട്. ഇതിലൂടെ നമ്മുടെ തലച്ചോര്‍ എത്രത്തോളം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

2

നമ്മള്‍ കാണുന്നത് സത്യമാണോ മായയാണോ എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ കൊണ്ട് സംഭവിക്കുക. ഇനി ചിത്രത്തിലേക്ക് വരാം. ടിക് ടോക് യൂസറായ ഗോസിയയാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അവര്‍ക്ക് വളര്‍ത്തുമൃഗങ്ങളായി അഞ്ച് പൂച്ചകളുമുണ്ട്. ചിത്രത്തിലേക്ക് നോക്കിയാല്‍ കുറച്ച് പൂച്ചകളെ കാണാം. ഇതെല്ലാം കളിപ്പാട്ടങ്ങളാണെന്നും മനസ്സിലാക്കാം. പക്ഷേ ഈ കളിപ്പാട്ടത്തില്‍ താറാവുകള്‍, ടെഡി ബെയറുകള്‍, പീക്കാച്ചു വരെയുണ്ട്. ഇക്കൂട്ടത്തിലൊന്നുമില്ലാത്ത ഒരു കാര്യമാണ് ചിത്രത്തില്‍ കണ്ടെത്തേണ്ടത്.

3

ഈ സ്റ്റഫ് ചെയ്ത് വെച്ച മൃഗങ്ങളുടെ കൂട്ടത്തില്‍ ലാറി എന്ന് പറയുന്നൊരു ക്യൂട്ട് പൂച്ചയുണ്ട്. ഇത് പക്ഷേ മറഞ്ഞിരിക്കുകയാണ്. ഇവനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഗോസിയയുടെ അഞ്ച് വളര്‍ത്തുപൂച്ചകളിലൊന്നാണ് ലാറി. ഇനിയാണ് ടാസ്‌ക് തുടങ്ങുന്നത്. ഇപ്പോള്‍ ശരിക്കും അന്തം വിട്ടില്ലേ. ഈ ഫോട്ടോയില്‍നിന്ന് ലാറി പൂച്ചയെ കണ്ടെത്തുക അതീവ ദുഷ്‌കരമാണ്. ഏകാഗ്രത വേറെ ലെവലിലുണ്ടായാല്‍ മാത്രമേ ഈ പൂച്ചയെ കണ്ടെത്താന്‍ സാധിക്കൂ. ഇനി ഏകാഗ്രതയുള്ളയാണെന്ന് കരുതിയാലും ചിത്രം കണ്ട് ദുഷ്‌കരമാകാനും സാധ്യതയുണ്ട്.

4

ഈ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുമ്പിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് ജയിക്കാം. ചിത്രത്തില്‍ അടിമുടി ഒന്ന് പരതി നോക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഒരു ഭാഗത്ത് ഈ പൂച്ചയെ തിരയുക. പിന്നീട് ഓരോ വശങ്ങളിലും തിരയുക. എവിടെങ്കിലും കാണുമെന്ന് ഉറപ്പാണ്. ആലോചിക്കേണ്ട പ്രധാന കാര്യം പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളതെന്നാണ്. അത് വേഗത്തില്‍കടന്നുപോകും. നിരവധി പേരെയാണ് ഈ ചിത്രം കണ്‍ഫ്യൂഷനിലാക്കിയത്.

5

image courtesy:jagran josh

ഈ ചിത്രത്തില്‍ വളര്‍ത്തു മൃഗങ്ങളേ ഇല്ലെന്നാണ് കുറേ പേര്‍ അവകാശപ്പെടുന്നത്. ഈ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൃഗത്തെയും കണ്ടെത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. ഈ ചിത്രത്തില്‍ ഒരു ജീവനുള്ള മൃഗം ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് ഒരാളുടെ കമന്റ്. പരുന്തിന്റെ കണ്ണുണ്ടെങ്കിലേ ഇതിലെ പൂച്ചയെ കണ്ടെത്താനാവൂ. ടെഡി ബിയറിന്റെ അടിയിലാണ് ലാറി പൂച്ച കിടക്കുന്നത്. ചിത്രത്തിന്റെ ഇടത്തേ ഭാഗത്താണ് ഇത് ഒളിഞ്ഞിരിക്കുന്നത്. ഈ ചിത്രത്തെ കളിയാക്കിയവരെല്ലാം ഇപ്പോള്‍ അന്തംവിട്ട് പോയിട്ടുണ്ടാവും. അങ്ങനല്ലേ ഈ പൂച്ചയും ഒളിഞ്ഞിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+