• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ വലിയൊരു മിസ്റ്ററിയാണ്. നിങ്ങളുടെ കണ്ണുകളാണ് ഇതിന്റെ രഹസ്യം കണ്ടെത്താന്‍ ഏറ്റവും ആവശ്യം. കണ്ണുകളും ഒപ്ടിക്കല്‍ ഇല്യൂഷനും തമ്മില്‍ വലിയ ബന്ധം തന്നെയുണ്ട്. രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെക്കുക എന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ വലിയ കാര്യം. അത് കണ്ടുപിടിക്കണമെങ്കില്‍ നമ്മുടെ കണ്ണുകള്‍ ഷാര്‍പ്പായിരിക്കണം.

സാധാരണ രീതിയിലുള്ള നിരീക്ഷണ പാടവും അതിന് സമാനമായ കണ്ണുകളുമാണ് ഉള്ളതെങ്കില്‍ ഒപ്ടിക്കല്‍ ചിത്രം നിങ്ങള്‍ക്ക് കഠിനമായിരിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം അത്തരത്തിലുള്ളതാണ്. ഇതില്‍ കണ്ണിന് വലിയ റോളുണ്ട്. ചിത്രം അതിസൂക്ഷമമായി വിലയിരുത്താന്‍ അത് ആവശ്യമാണ്. വിശദമായി ഒന്ന് പരിശോധിക്കാം...

1

Image courtesy:jagran josh

ഈ ചിത്രത്തിനുള്ളില്‍ ചില കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്താന്‍ കുറച്ച് തലപുകയ്‌ക്കേണ്ടി വരും. ഈ ചിത്രത്തിന് മറ്റ് ചിത്രങ്ങളുടെ കാര്യത്തില്‍ ഇല്ലാത്ത ഒരു ഓപ്ഷനുണ്ട്. ഇത് നിങ്ങള്‍ക്ക് വ്യക്തിപരമായി കളിക്കാവുന്ന പസിലാണ്. അതുമല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയിലോ കുടുംബക്കാര്‍ക്കോ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം. കുറച്ച് കടുപ്പമേറിയ ഒപ്ടിക്കല്‍ ടെസ്റ്റായത് കൊണ്ടാണ് ഈ ആനുകൂല്യം. ഗ്രൂപ്പായി പസില്‍ കളിക്കുന്നത് കൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. അത് സമ്മര്‍ദം കുറയ്ക്കാനും, ടെസ്റ്റിന്റെ കടുപ്പം മറ്റുള്ളവര്‍ക്ക് കൂടി അറിയാനും ഇടയാക്കും.

2

ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 2 കടുവകള്‍; ജീനിയസ്സാണെങ്കില്‍ കണ്ടെത്താം, 10 സെക്കന്‍ഡുണ്ട്

ഇതൊരു പഴയ ചിത്രമാണ്. ഒരു ഉന്തുവണ്ടിക്കാരനെ നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാനാവും. ഒരു വ്യാപാരിയാണ് ഇയാള്‍. ആളെ കണ്ടാല്‍ അത്ര സമ്പന്നനൊന്നുമല്ല എന്ന് മനസ്സിലാവും. ഇയാളൊരു തൊപ്പി ധരിച്ചിട്ടുണ്ട്. വളരെ അയഞ്ഞ ഒരു വസ്ത്രമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഈ ഉന്തുവണ്ടിയും കൊണ്ട് ഇയാള്‍ കച്ചവടത്തിന് ഇറങ്ങിയതാണ്. മഗ്നോലിയ ബ്രാന്‍ഡിന്റെ സോപ്പുകളാണ് ഇയാള്‍ വിറ്റുകൊണ്ടിരിക്കുന്നത്. ജാസ്‌റിക് ആന്‍ഡ് കോ ആണ് ഈ സോപ്പുകളുടെ നിര്‍മാണം. ഇയാള്‍ വില്‍ക്കാനായി കൊണ്ടുപോകുന്ന സാധനങ്ങളില്‍ തന്നെ ഇത് എഴുതിയിട്ടുണ്ട്.

3

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

ഈ ഉന്തുവണ്ടിയില്‍ ഒരു പൂവ് ഉള്ളതായി കാണും. ഇതിന്റെ സുഗന്ധം ഈ ഉന്തുവണ്ടിക്കാരനെ വല്ലാതെ ഉന്മേഷവാനാക്കുന്നുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു മൃഗത്തെ കണ്ടെത്തണം. ഒരു നായയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷേ നിങ്ങള്‍ക്കുള്ള സമയം വളരെ ചുരുങ്ങിയാണ്. മൂന്ന് സെക്കന്‍ഡിനുള്ളില്‍ ഈ നായയെ നിങ്ങള്‍ കണ്ടെത്തണം. നിങ്ങളുടെ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്താന്‍ ഏറ്റവും മികച്ച ടെസ്റ്റാണിത്. മറ്റ് ഒപ്ടിക്കല്‍ ചിത്രങ്ങളേക്കാള്‍ സങ്കീര്‍ണമാണ് ഈ ചിത്രം.

4

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

വളരെയധികം ഏകാഗ്രത മാത്രം നിങ്ങള്‍ക്കുണ്ടായാല്‍ പോര. നിങ്ങളൊരു ജീനിയസ് കൂടിയായിരിക്കണം. ഇത് കണ്ടെത്തിയാല്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്ന കാര്യം ഉറപ്പാണ്. അതോടൊപ്പം മാനസികമായ കഴിവുകളും ഇതോെടാപ്പം വര്‍ധിക്കും. നിരീക്ഷണപാടവം ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മുകളിലെത്തും. ഇതൊക്കെ മനസ്സില്‍ വെച്ച് തന്നെ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന് നായയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചോളൂ. ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി തിരഞ്ഞാല്‍ ഒളിഞ്ഞിരിക്കുന്ന ആ നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക്് സാധിച്ചേക്കും.

5

image credit: jagran josh

ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയിട്ടും നിങ്ങള്‍ക്ക് ആ നായയെ കണ്ടെത്താന്‍ സാധിക്കുന്നില്ലേ. അതില്‍ നിരാശരാവേണ്ട. ഞങ്ങള്‍ സഹായിക്കാം. സമയം ഏതാണ്ട് അവസാനിച്ച് കഴിഞ്ഞു. ആ ഉന്തുവണ്ടിക്കാരന്റെ തൊട്ടുപിന്നില്‍ തന്നെ ആ നായയുണ്ട്. ഇയാളുടെ പിന്നിലായിട്ടുള്ള ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയാണ് ഈ നായ. അത് മാത്രമല്ല ഈ ഉന്തുവണ്ടിക്കാരന്റെ കോട്ടിനെ കടിച്ച് വലിക്കുന്നുണ്ട് ഈ നായ. ആരും വിചാരിക്കാത്ത തരത്തിലാണ് ഈ നായ നില്‍ക്കുന്നത്. ഇത് ആളെ കടിക്കുന്നുണ്ടെന്ന് ആരും വിചാരിക്കില്ല. അതാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

English summary
optical illusion pic that hides a dog goes viral, can you find it in 3 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X