Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

നിങ്ങളുടെ ബുദ്ധിശക്തിയും നിരീക്ഷണപാടവും അളക്കേണ്ടുന്ന സന്ദര്‍ഭം വീണ്ടും വന്നിരിക്കുകയാണ്. ചലഞ്ചിംഗായ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. സാധാരണ ചിത്രങ്ങള്‍ രഹസ്യങ്ങള്‍ ഉള്ളില്‍ നിറഞ്ഞ് നമ്മളെ കൊണ്ട് കണ്ടെത്തിപ്പിക്കുന്ന രീതി സ്വീകരിക്കാറുണ്ട്. ഇതും അത്തരത്തിലുള്ള ചിത്രം തന്നെയാണ്. ഇതിനുള്ളിലും ഒരു സംഗതി ഒളിഞ്ഞിരിപ്പുണ്ട്. അത് എന്താണെന്ന് ഞങ്ങള്‍ പറയുന്നില്ല.

പക്ഷേ നിങ്ങള്‍ക്ക് കണ്ടെത്താം. അതിനായി തല ഒന്ന് നന്നായി പുകച്ച് നോക്കണം. ദിവസം ചിന്താശേഷി വളര്‍ത്തുന്ന കാര്യങ്ങള്‍ നിങ്ങള്‍ ട്രൈ ചെയ്യാറുണ്ടെങ്കില്‍ ഇതും അതുപോലെ ഉപയോഗപ്പെടുത്താം. നിങ്ങളുടെ ബൗദ്ധിക നിലവാരവും തീര്‍ച്ചയായും ഉയരും. ചിത്രം വിശദമായി പരിശോധിക്കാം...

1

Image courtesy:jagran josh

ഈ ഒപ്ടിക്കല്‍ ചിത്രം അത്ര കടുപ്പമാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ നിങ്ങളുടെ ശ്രദ്ധയെ വഴിതെറ്റിക്കുന്ന നിരവധി ഘടകങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതാണ് സങ്കീര്‍ണ വര്‍ധിപ്പിക്കുന്നത്. നിങ്ങളുടെ ഇന്റലിജന്‍സ് വേറെ ലെവലിലായാല്‍ മാത്രമേ ഈ കണ്‍ഫ്യൂഷനെ മറികടക്കാനാവൂ. പല തരത്തിലുള്ള വസ്തുക്കള്‍ ഒരു ചിത്രത്തില്‍ ഒരുമിച്ച് വന്നാല്‍ ഫോക്കസ് എങ്ങോട്ട് വേണമെങ്കിലും പോകാം. പക്ഷേ ഇതൊന്നും ആലോചിക്കാതെ ഈ ചിത്രം പരിശോധിക്കണം. അപ്പോള്‍ മനസ്സ് പതറാതെ, മറ്റ് ചിന്തകളൊന്നുമില്ലാതെ ഉത്തരം കണ്ടെത്താനാവും.

2

നമുക്ക് മുന്നിലുള്ള ചിത്രം ഒരു ബ്രെയിന്‍ ടീസറാണ്. ഇതിനകത്ത് ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രത്തില്‍ രണ്ട് യുവതികള്‍ പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമാണ് ഉള്ളത്. ഇതില്‍ നീല വസ്ത്രമണിഞ്ഞ സ്ത്രീയുടെ പിന്നിലായി ഒരു നായയുണ്ട്. ഇനി കണ്ടെത്തേണ്ട നായ ഇതാണെന്ന് തെറ്റിദ്ധരിക്കരുത്. രണ്ടാമതൊരു നായ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്. പലര്‍ക്കും ഈ നായയെയാണ് കണ്ടെത്തേണ്ടതെന്ന് കരുതി ഈ മത്സരത്തില്‍ പിഴച്ച് പോയിട്ടുണ്ട്.

3

പാര്‍ക്കില്‍ വന്ന് തമാശകള്‍ പറയുന്ന ഈ സ്ത്രീകള്‍ക്കിടയില്‍ എവിടെയോ ആണ് രണ്ടാമത്തെ ആ നായ ഒളിഞ്ഞിരിക്കുന്നത്. ഇവര്‍ നില്‍ക്കുന്നതിന്റെ പിറകിലായ ചെടികളും പുല്ലും കാണാം. സ്വാഭാവികമായും നമുക്ക് സംശയം തോന്നാം, ഇവിടെ എവിടെയെങ്കിലുമാണോ ആ നായ ഒളിഞ്ഞിരിക്കുന്നതെന്ന്. എന്നാല്‍ അതൊക്കെ ശരിക്കും പരിശോധിച്ചാല്‍ മാത്രമേ കണ്ടെത്താനാവൂ. ഈ നായയിലേക്ക് അധികം ഫോക്കസ് ചെയ്യേണ്ട. രണ്ടാമത്തെ നായ നമ്മുടെ മുന്നില്‍ തെളിഞ്ഞ് വരില്ല. അത് ചിന്ത മറ്റൊരു തരത്തില്‍ പോകാന്‍ സാധ്യതയുള്ളത് കൊണ്ടാണ്.

4

ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കാന്‍ റെഡിയായിക്കോളൂ. കാരണം അത്ര എളുപ്പമല്ല ഈ രണ്ടാം നായയെ കണ്ടെത്തല്‍. ചിത്രത്തിന്റെ പശ്ചാത്തലം മുതലെടുത്താണ് ഇത് ഒളിഞ്ഞിരിക്കുന്നത്. എവിടെയാണ് ഉള്ളതെന്ന് മാത്രം പറയാനാവില്ല. ആദ്യ സ്ത്രീയുടെ പിന്നിലാണ് നായ ഒളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ രണ്ടാമത്തെ സ്ത്രീയിലേക്ക് ഒന്ന് ഫോക്കസ് ചെയ്യൂ. അവര്‍ക്കിടയില്‍ രണ്ടാമത്തെ നായ ഒളിഞ്ഞിരിക്കാനും സാധ്യതയുണ്ട്. അവരുടെ വസ്ത്രങ്ങള്‍ ഒരുപക്ഷേ ഈ നായക്ക് മറയായിട്ടുണ്ടാവാം. പക്ഷേ അവിടെയാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ. ഒന്ന് കൂടി പരിശോധിക്കണം.

5

Image courtesy:jagran josh

ഇനി ആ സസ്‌പെന്‍സ് പൊളിക്കാം. ചിത്രം ഒന്ന് തലകുത്തനെ പിടിച്ച് നോക്കൂ. എല്ലായിടത്തും തിരഞ്ഞതിന് ശേഷം മാത്രം ഇങ്ങനെ പരിശോധച്ചാല്‍ മതി. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച യുവതിയുടെ കൈയ്യില്‍ ഈ നായയുടെ മുഖം കാണാന്‍ സാധിക്കും. ഇടതേ കൈയ്യിലാണ് ഈ മുഖമുള്ളത്. ഇത് അത്ര എളുപ്പമല്ല കണ്ടുപിടിക്കാന്‍. നിങ്ങളുടെ നിരീക്ഷണ പാടവും ശരിക്കുമൊരു ബുദ്ധിജീവിക്ക് സമാനമാണെങ്കില്‍ ഇത് പുഷ്പം പോലെ കണ്ടെത്താം. എന്നാല്‍ ഏഴ് സെക്കന്‍ഡില്‍ ഈ ചിത്രം കണ്ടെത്താന്‍ പലരും പരാജയപ്പെട്ടിട്ടുണ്ട്. ഇതില്‍ നായയില്ല എന്ന് പറഞ്ഞവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+