Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പല തരത്തില്‍ വരുന്നുണ്ട്. ഇപ്പോള്‍ അത്തരം ചിത്രങ്ങളുടെ ഒരു ട്രെന്‍ഡ് തന്നെയുണ്ട്. രഹസ്യങ്ങള്‍ കണ്ടുപിടിക്കുക ഏതൊരാള്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളത് വലിയൊരു ആള്‍ക്കൂട്ടവും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും ചേര്‍ന്നാണ്. ഇത് നിങ്ങള്‍ കണ്ടെത്തിയാല്‍ ഒരു കാര്യം ഉറപ്പിക്കാം.

നിങ്ങളുടെ ശരിക്കുമൊരു ജീനിയസാണ്. കാരണം സാധാരണ ചിന്തയോ നിരീക്ഷണ പാടവമോ ഉപയോഗിച്ച് ഒരിക്കലും കണ്ടെത്താനാവാത്ത കാര്യമാണ് ഈ ചിത്രത്തിലുള്ളത്. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒരിക്കലും ഈ രഹസ്യം നിങ്ങള്‍ കണ്ടെത്താനാവില്ല. എന്താണ് ഇതിലുള്ളതെന്ന് വിശദമായി ഒന്ന് പരിശോധിക്കാം....

1

Image courtesy:jagran josh

ഇത് വളരെ സമര്‍ത്ഥമായി വരച്ചൊരു ചിത്രമാണ്. ഒരു പന്തയക്കുതിരയും അതിന്റെ കുതിരക്കാരനുമാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍ കുതിരയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഈ പന്തയ കുതിര ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. കണ്ടെത്തുന്നവര്‍ ജീനിയസാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ഈ ചിത്രത്തില്‍ എവിടെ വേണമെങ്കിലും ആ കുതിരയുണ്ടാവാം. അതുകൊണ്ട് ചിത്രത്തിലേക്ക് ഒന്നാകെ നോക്കിയാല്‍ മാത്രമേ കണ്ടെത്താനാവൂ. പക്ഷേ അവിടെയും കണ്‍ഫ്യൂഷന്‍ നിങ്ങളെ തേടിയെത്താനുള്ള സാധ്യത ഏറെയാണ്.

2

ഇതൊരു പ്രശസ്തമായ ബ്രെയിന്‍ ടീസറും കൂടിയാണ്. നമ്മുടെ തലച്ചോറിനെ പതിന്മടങ്ങ് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ബ്രെയിന്‍ ടീസറുകള്‍. കുട്ടികളും മുതിര്‍ന്നവരും ഇതിനെ ഇഷ്ടപ്പെടുന്നുണ്ട്. ചിത്രത്തില്‍ കാണുന്നത് ഒരു ജോക്കിയാണ്. തന്റെ കുതിരയെ തേടിയിറങ്ങിയതാണ് ഇയാള്‍. പന്തയത്തിന് ഇറക്കാനുള്ളതാണ് ഈ കുതിര. ഇയാള്‍ കടുത്ത ദേഷ്യത്തിലാണ്. ഒരു ജനക്കൂട്ടത്തെ നോക്കി ഇയാള്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. തന്റെ കുതിര എവിടെയെന്നാണ് ചോദിക്കുന്നത്. ഇവരില്‍ നിന്നും ഇയാള്‍ക്ക് ഉത്തരമൊന്നും കിട്ടിയിട്ടില്ല.

3

ഈ കുതിരക്കാരന്‍ ഇറങ്ങി നില്‍ക്കുന്നത് വെള്ളത്തിലാണ്. ഈ വെള്ളമാകെ കലങ്ങിയിട്ടുമുണ്ട്. കുതിരയെ കാണാനില്ലാത്തത് കൊണ്ട് ഇവിടെയുള്ള ആളുകളോട് ഇയാള്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇതൊരു റേസിംഗ് ട്രാക്കാണെന്ന് നമുക്ക് ഒന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ഈ കുതിരക്കാരന് സ്വന്തം കുതിരയെ കണ്ടെത്തി കൊടുക്കുകയാണ് ഇന്ന് നമ്മുടെ ടാസ്‌ക്. ഈ കുതിരയെ എങ്ങനെ കണ്ടെത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചിത്രത്തില്‍ കുതിര എവിടെയാണ് ഉള്ളത് എന്നതിന്റെ സൂചന പോലുമില്ല എന്നതാണ് സത്യം.

4

ഈ ചിത്രത്തില്‍ രണ്ട് കാര്യം പെട്ടെന്ന് കാണാം കഴിയും. അതിലൊന്ന് ഈ കുതിരക്കാരന്റേതാണ്. മറ്റൊന്ന് മുമ്പിലുള്ള കാണികളുടേതാണ്. കാണികള്‍ അക്ഷമരായി പന്തയകുതിരയെ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ ആരും വിചാരിക്കാത്ത സ്ഥലത്താണ് കുതിര ഒളിഞ്ഞിരിക്കുന്നത്. അതാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. ഇനി നിങ്ങളും ഒന്ന് ശ്രമിച്ച് നോക്കൂ. ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. നിരവധി ആളുകള്‍ ഇതിനോടകം കുതിരയെ കണ്ടെത്താന്‍ ശ്രമിച്ചതാണ്. എന്നാല്‍ നല്ലൊരു ശതമാനം പേരും പരാജയപ്പെട്ടതാണ്. ചിത്രത്തിന്റെ പ്രത്യേകതയാണ് കാരണം.

5

Image courtesy:jagran josh

ഇപ്പോഴും നിങ്ങള്‍ ആ ഒളിഞ്ഞിരിക്കുന്ന കുതിരയെ കണ്ടെത്തിയില്ലേ. എങ്കില്‍ സഹായിക്കാന്‍ ഞങ്ങളുണ്ട്. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. താഴെയും മുകളിലുമായി കുതിരയെ കാണാന്‍ പറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇനി മധ്യഭാഗത്തേക്ക് വരിക. ഇപ്പോള്‍ നോക്കിയാല്‍ മനസ്സിലാവും, അവിടെ കുതിരയുണ്ട്. ഈ കുതിരക്കാരന്റെ കൈയ്യുടെ മേലെയാണ് ഈ കുതിരയുടെ തലയുള്ളത്. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാണിന്റെയും പെണ്ണിന്റെയും ഇടയിലും കുതിരക്കാരന്റെ തൊട്ടപ്പറുത്തുമായിട്ടാണ് ഈ കുതിര നില്‍ക്കുന്നത്. ഈ കുതിരയെ അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ബ്രില്യന്റാണെന്ന് ഉറപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+