ഈ ചിത്രത്തിലൊരു പുള്ളിപുലി ഒളിഞ്ഞിരിപ്പുണ്ട്; ചാമ്പ്യനാണെങ്കില്‍ കണ്ടെത്താം, 13 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ രഹസ്യം ഇപ്പോള്‍ എല്ലാവര്ക്കും ഹരം കയറ്റുന്ന കാര്യമാണ്. അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. കണ്ടുപിടിക്കാന്‍ നമ്മള് ശ്രമിക്കുന്തോറും കൂടുതല്‍ സങ്കീര്‍ണമായി കൊണ്ടിരിക്കുകയും ചെയ്യും. ഭൂരിപക്ഷം ആളുകളും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് മുമ്പില്‍ അടിയറവ് പറയാറാണ് പതിവ്.
എന്നാല്‍ അപൂര്‍വം ചിലര്‍ ഇതിലെ രഹസ്യം കണ്ടെത്തിയേ തീരൂ എന്ന വാശിയിലായിരിക്കും. അങ്ങനെയുള്ള ചിത്രങ്ങളില്‍ കൂടുതല്‍ ഏകാഗ്രത കാണിക്കും. രഹസ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

ചിത്രം കടപ്പാട്-jagranjosh.com
ഇന്ന് നമുക്ക് മുന്നിലുള്ള ചിത്രം കുഴച്ച് കുഴപ്പക്കാരനാണ്. കണ്ണിനെയും തലച്ചോറിനെയും ഒരുപോലെ കുഴപ്പത്തിലാക്കാന്‍ ഈ ചിത്രത്തിന് സാധിക്കും. അതായത് ഈ ചിത്രത്തില്‍ ഉണ്ടെന്ന് നമ്മള് വിചാരിക്കുന്ന പലതും ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇതിന് കാരണം കണ്ണിനെയും തലച്ചോറിനെയും ഒരുപോലെ ഈ ചിത്രങ്ങള്‍ക്ക് കബളിപ്പിക്കാന്‍ സാധിക്കുന്നതാണ്. നമ്മുടെ മുന്നിലുള്ള ഈ ചിത്രം ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹിരാ പഞ്ചാബി എടുത്തതാണ്. ഇതിനുള്ളിലെ രഹസ്യമാണ് നമ്മള് കണ്ടെത്തേണ്ടത്.

ഈ ചിത്രം എടുത്ത ഹിരാ പഞ്ചാബി പറഞ്ഞിരിക്കുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച എക്സിപീരിയന്‍സാണ് ഇതെന്നാണ്. അത് ഒരിക്കല്‍ ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ തന്നെ മനസ്സിലാവുന്നുണ്ട്. എന്തൊക്കെയാണ് ഈ ചിത്രത്തിലുള്ളത്. മഞ്ഞില്‍ പുതഞ്ഞ് നില്ക്കുന്ന ഒരു വലിയ പര്‍വതം കാണാം. അതിന്റെ മുകളില്‍ ഭാഗം മുഴുവന്‍ മഞ്ഞ് കാണാം. ഇടയ്ക്ക് കുറച്ച് പച്ചപ്പുകളും കാണാം. ഇതിന് മുകളില്‍ നിന്നാല്‍ മലയിടുക്കുകള്‍ എല്ലാം നല്ല രീതിയില്‍ കാണാം. അത്രയ്ക്ക് ഭംഗിയുണ്ട് ഈ ചിത്രം കാണാന്‍.

ഇനി ഈ മലനിരകള്‍ക്കിടയില്‍ മഞ്ഞില്‍ പുതഞ്ഞ് ഒരു വേട്ട മൃഗം ഒളിഞ്ഞിരിപ്പുണ്ട്. ഇതൊരു പുള്ളിപുലിയാണ്. ക്രൂരനായ, എന്നാല്‍ സൂത്രശാലിയായ പുള്ളിപുലിയാണിത്. മഞ്ഞിനിടയില്‍ ഇത് ഒളിഞ്ഞിരിക്കുന്നത് ഇരയെ കാത്താണ്. ചുറ്റുമുള്ള അന്തരീക്ഷം അതിന് അനുകൂല സാഹചര്യമൊരുക്കുന്നത്. നിങ്ങള്‍ക്ക് മുന്നില്‍ പതിമൂന്ന് സെക്കന്‍ഡുകളുണ്ട്. ആ സമയത്തിനുള്ളില്‍ ഈ മറഞ്ഞിരിക്കുന്ന പുള്ളിപുലിയെ കണ്ടെത്തണം. ഈ ഹിമ പുള്ളിപുലി ചില്ലറക്കാരനല്ല. ചുറ്റുമുള്ള അന്തരീക്ഷം മറയാക്കിയിട്ടാണ് ഇത് ഒളിഞ്ഞിരിക്കുന്നത്.

ഇര വന്നാല്‍ ആ നിമിഷം ചാടി വീഴാനാണ് ഈ തന്ത്രം പുള്ളിപുലി ഉപയോഗിക്കുന്നത്. ഇനി ആ പുള്ളിപുലിയെ ചിത്രത്തിലാകെ ഒന്ന് തിരഞ്ഞ് നോക്കൂ. അതില്‍ കണ്ടെത്തിയില്ലെങ്കില്‍ വഴിയുണ്ട്. ഞങ്ങള്‍ അതിന് നിങ്ങളെ സഹായിക്കാം. പുലി ഏതൊക്കെ സ്ഥലത്ത് ഒളിഞ്ഞിരിക്കുമെന്ന് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഈ ചിത്രത്തില്‍ എവിടെ നിന്നാലാണ് ഈ പുള്ളിപുലിക്ക് ഇരയുടെ മേല്‍ ചാടി വീഴാന്‍ എളുപ്പമെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. ഏതൊക്കെ വഴിയിലൂടെ പുള്ളിപുലി ഇരയെ പിടിക്കാന്‍ സാധ്യതയുണ്ടെന്നും പരിശോധിക്കൂ. ആ വഴികളിലെല്ലാം പുള്ളിപുള്ളിയെ തിരയൂ. ഒരുപക്ഷേ നിങ്ങള്‍ കണ്ടെത്തിയേക്കും.

ഇപ്പോഴും നിങ്ങള്‍ ആ പുള്ളിപുലി കണ്ടെത്തിയില്ലേ. മലനിരകളുടെ മൂലയ്ക്ക് ഒക്കെ ഒന്ന് നോക്കൂ. അവന് ഒളിഞ്ഞിരിപ്പുണ്ടാവും. പ്രകൃതിയുമായി ചേര്‍ന്ന് നില്ക്കുന്ന ഈ മൃഗം അത്ര പെട്ടെന്നൊന്നും പിടിതരില്ലെന്ന് ഉറപ്പാണ്. നല്ലൊരു കണ്ണുണ്ടെങ്കില്‍, അതുമല്ലെങ്കില്‍ നിരീക്ഷണത്തില്‍ നിങ്ങള്‍ മിടുക്കനാണെങ്കില്‍ ഈ പുള്ളിപുലിയെ കണ്ടെത്താം. സമയത്തെ കുറിച്ച് ചിന്തിക്കുകയും വേണം. മലയുടെ ഏറ്റവും മുന്‍ഭാഗത്തായി ഈ പുള്ളിപുലിയെ കാണാന്‍ സാധിക്കും. ശരിക്കും അങ്ങോട്ട് നോക്കൂ. ഇപ്പോള്‍ കണ്ടില്ലേ. അതാണ് പറഞ്ഞത് പതിമൂന്ന് സെക്കന്‍ഡില്‍ ഈ പുള്ളിപുലിയെ ഒറ്റയ്ക്ക് കണ്ടെത്തുക കുറച്ച് കടുപ്പമാണ്. കണ്ടെത്തിയവരുണ്ടെങ്കില് അവര്‍ ശരിക്കുമൊരു ജീനിയസാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications