ചിത്രത്തില്‍ മുയല് ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇല്ലാതെ ദിവസം മുന്നോട്ട് പോകില്ലെന്നായിരിക്കുകയാണ്. ഓരോ ദിവസവും പല തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. എല്ലാം വളരെ മിസ്റ്റീരിയസായിട്ടുള്ള ചിത്രങ്ങള്‍. നമ്മുടെ മനസ്സില്‍ രഹസ്യങ്ങള്‍ കണ്ടെത്തുക എന്നത് ഒരു ത്വരയാണ്. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പുറത്തെടുക്കാന്‍ ഇഷ്ടപ്പെടുന്നത്.
ബുദ്ധിയുടെ കൂര്‍മതയും, ചിന്താശേഷിയും നിരീക്ഷണ പാടവുമെല്ലാം ഒന്നിനൊന്ന് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കാരണം മെച്ചപ്പെടും. ഇന്ന് നമ്മുടെ മുന്നില്‍ ഉള്ളത് ഇതെല്ലാം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ചിത്രമാണ്. പതിവ് പോലെ ഇതിലൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തിയാല്‍ നിങ്ങള്‍ ബുദ്ധിശാലിയാണെന്ന് ഉറപ്പിക്കാം. ചിത്രം വിശദമായി പരിശോധിക്കാം....

Image courtesy:jagran josh
ഒരു സാധാരണ മനുഷ്യന്റെ മസ്തിഷ്കം ഒരു കാര്യത്തെ പല രീതിയിലായിരിക്കും കാണുക. അതുകൊണ്ട് നമ്മുടെ കണ്ണിലേക്ക് ഒരു ചിത്രം വരുന്നത് ഏതു തരത്തിലായിരിക്കുമെന്ന് പറയാനാവില്ല. നമ്മുടെ തലച്ചോര്‍ എങ്ങനെയാണോ ഒരു ചിത്രത്തെ കാണുന്നത് അതുപോലെ മാത്രമേ നമുക്ക് കണ്ണിനും അതിനെ കാണാന്‍ സാധിക്കൂ. ഇവിടെ ഒരു ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ തലച്ചോറിനെ വട്ടം ചുറ്റിക്കുന്നതാണെങ്കില് അത് കണ്ണിനെയും വട്ടംകറക്കും. ഇന്നത്തെ നമ്മുടെ ചിത്രത്തില്‍ ഒരു മുയലാണ് ഒളിഞ്ഞിരിക്കുന്നത്. അതിനെ കണ്ടെത്തുകയാണ് ടാസ്ക്.

ഈ ചിത്രത്തെ ബ്രെയിന്‍ ടീസര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചിത്രമാണിത്. ആര്‍ക്ക് വേണമെങ്കില്‍ ഈ ബ്രെയിന്‍ ടീസര്‍ കളിച്ച് നോക്കാം. ഇനി ചിത്രത്തിലേക്ക് വരാന്‍. ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ ഒരു വേട്ടക്കാരന് ഉള്ളതായി മനസ്സിലാക്കാം. ഇയാളുടെ തൊട്ടടുത്തായി ഒരു നായ നില്‍ക്കുന്നുണ്ട്. ഇവര്‍ നില്‍ക്കുന്നത് ഒരു കാടിന് പുറത്താണെന്നും മനസ്സിലാക്കാം. വേട്ടക്കാരന് കാട്ടിലേക്ക് വന്ന് മുയലിനെ പിടിക്കാനാണ് തോക്കും പിടിച്ച് നില്‍ക്കുന്നത്. ഈ അപകടം മുയലിന് മനസ്സിലായിട്ടുണ്ട്.

ഈ കാടിനുള്ളില്‍ എവിടെയോ ആണ് ആ മുയല് ഒളിഞ്ഞിരിക്കുന്നത്. വേട്ടക്കാരനെ പേടിച്ചാണ് ഇത്. വേട്ടക്കാരന് കണ്ടെത്തും മുമ്പ് ഈ മുയലിനെ നമ്മള് കണ്ടെത്തണം. ശരിക്കുമൊന്ന് ചിത്രത്തിലൂടെ കണ്ണോടിച്ച് നോക്കൂ. മുയലിനെ കണ്ടെത്താന്‍ സാധിക്കും. ഇത്രയും സൂക്ഷിച്ച് നോക്കിയിട്ടും ഒരടി പോലും മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലേ. എങ്കില്‍ ഈ ചിത്രം നിങ്ങളെ ശരിക്കും കുടുക്കി എന്ന് സാരം. ഈ ചിത്രത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്. ഫോക്കസ് ലഭിച്ചില്ലെങ്കില്‍ എവിടേക്ക് നോക്കിയാലും കാട് മാത്രമേ കാണൂ.

എന്നാലും പരിശ്രമം തുടരണം. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കുന്നതാവണം ആദ്യ ടാസ്ക്. ആദ്യം താഴേ നിന്ന് മുകളിലേക്ക് ഈ മുയലിനെ തിരഞ്ഞ് തുടങ്ങിക്കോളൂ. എവിടെയും ഇല്ല എന്ന് കരുതുന്നു. ഇനി ചിത്രത്തിന്റെ രണ്ട് വശങ്ങളിലേക്കും നോക്കാം. രണ്ടിടത്തും മുയലുണ്ടാവാം. പക്ഷേ നിങ്ങള്‍ കണ്ടാല്‍ തിരിച്ചറിയണമെന്നില്ല. കാരണം ഈ മുയല് വിദഗ്ധമായി മറഞ്ഞിരിക്കുകയല്ലേ. ഓരോ ഇടത്തേക്കും സൂക്ഷിച്ച് നോക്കാം. അപ്പോഴെങ്കിലും കണ്ടെത്താമെന്നാണ് പ്രതീക്ഷ. പക്ഷേ ഈ കാടിനെ മറയാക്കി സമര്‍ഥമായിട്ടാണ് ഈ മുയല് മറഞ്ഞിരിക്കുന്നത്.

image courtesy:jagran josh
നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ റെഡിയാണ്. ചിത്രത്തില്‍ കുടങ്ങിയത് കൊണ്ട് ഒരു ക്ലൂ തരാം. ആ വേട്ടക്കാരന്റെ പിന്നിലുള്ള കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഒന്ന് നോക്കൂ. അതിനടുത്ത് കൂറ്റന്‍ മരമില്ലേ. അതിനോട് ചേര്‍ന്ന് ഈ മുയല് നില്‍ക്കുന്നത് കാണുന്നില്ലേ. ശ്രദ്ധ കൂര്‍പ്പിച്ച് നോക്കിയാല്‍ കാണാം. ഈ കുറ്റിച്ചെടിയെയും മരത്തെയും ഉപയോഗിച്ചാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. അതാണ് കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്നത്. നല്ല നിരീക്ഷണ പാടവമുള്ളവരും, ഇന്റലിന്റായവര്ക്കും ഈ മുയലിനെ കണ്ടെത്താം. അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്താന്‍ നോക്കി പലരും പരാജയപ്പെട്ട പസില്‍ കൂടിയാണിത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications