പ്രകൃതി മനോഹരി തന്നെ, എന്താ ഭംഗി; ഈ ചിത്രത്തിലൊരു വിഷസര്‍പ്പമുണ്ട്, 19 സെക്കന്‍ഡില്‍ കണ്ടെത്തണം
പ്രകൃതി ശരിക്കുമൊരു അത്ഭുതമാണ്. എന്തെല്ലാം കാര്യങ്ങളാണ് അതില്‍ വസിക്കുന്നത്. മരങ്ങളും ചെടികളും, ഇഴജന്തുകളും മനുഷ്യരുമെല്ലാം പ്രകൃതിയുടെ കരുണയിലാണ് ജീവിക്കുന്നത്. ആ പ്രകൃതി ഒരുപാട് പേര്‍ക്ക് വാസസ്ഥലം നല്‍കുന്നുണ്ട്. ഒരിക്കല്‍ നോക്കിയാല്‍ സൗന്ദര്യം തുളുമ്പുന്ന പല ഇടങ്ങളെയും ഒന്ന് കൂടി മികച്ചതാക്കാന്‍ കിളികളുടെ ശബ്ദത്തിനും കൂട്ട് കൂട്ടലിനുമൊക്കെ സാധിക്കും.
ഒരുപാട് രഹസ്യങ്ങളും അതുപോലെ പ്രകൃതി നമുക്കായി ഒളിപ്പിച്ച് വെക്കാറുണ്ട്. അത് പല ജീവജാലങ്ങളെയും നമ്മുടെ ഭൂമി സംരക്ഷിക്കുന്ന രീതിയാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും പ്രകൃതിയും ഒരുപാട് ബന്ധമുള്ളവയാണ്. എന്തൊക്കെയാണ് അവയെന്നും, ഇന്ന് ഒളിപ്പിച്ച് വെച്ച കാര്യം എന്താണെന്ന് പരിശോധിക്കാം....

image courtesy:Happy Beds
ഇന്നത്തെ ചിത്രവും പ്രകൃതിയുമായി ബന്ധപ്പെട്ടൊരു ചിത്രമാണ്. നമുക്ക് മുന്നിലുള്ള ചിത്രത്തില്‍ പച്ചപ്പ് നിറഞ്ഞ് നില്‍ക്കുകയാണ്. ധാരാളം ഇലകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നത് ചിത്രത്തില്‍ കാണാന്‍ സാധിക്കും. അതില്‍ എല്ലാം വളരെ ഭംഗിയുള്ള പക്ഷികളെയും കാണാം. പല നിറത്തിലുള്ള പക്ഷികളാണിത്. ഒരു കാര്യം ഉറപ്പിച്ച് പറയാം, പഞ്ചവര്‍ണ തത്തകളാണിത്. പലയിടത്തായി ഇവ നില്‍ക്കുന്നത് കാണുമ്പോള്‍, ഇത്രയും വ്യത്യസ്ത ജീവജാലങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ടല്ലോ എന്ന് ചിന്തിച്ച് പോകും. ഇവ മരത്തിന്റെ തണലില്‍ സുഖിച്ച് ഇരിക്കുകയാണ്. സൂക്ഷിച്ച് നോക്കിയാല്‍ വെയില്‍ ഏല്‍ക്കാതെ തണലില്‍ ഇരിക്കുകയാണെന്ന് മനസ്സിലാക്കാം.

ചിത്രത്തിന്റെ താഴേക്ക് നോക്കൂ, ഒരു സുന്ദരിയായ യുവതിയെയും കാണാം. അവര്‍ ഈ തണല്‍ ആസ്വദിച്ച് കിടക്കുകയാണ്. കുറച്ച് തണുപ്പുണ്ടെന്ന് തോന്നുന്നു. അവര്‍ പുതച്ചിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും, ഈ ചിത്രത്തിലെ പ്രകൃതി ഭംഗി ആരെയും മയക്കുന്നതാണ്. എവിടെ നോക്കിയാലും കളര്‍ഫുളായിട്ടുള്ള കാഴ്ച്ചകള്‍ നമുക്ക് കാണാം. ഈ സുന്ദരിയായ യുവതി ഒരു വിനോദ യാത്രയ്ക്കായി ഈ സ്ഥലം തിരഞ്ഞെത്തിയതാണെന്ന് തോന്നുന്നു. ജോലി തിരക്കില്‍ നിന്ന് ഒഴിഞ്ഞ് മാറി മനസ്സൊന്ന് തണുപ്പിക്കാന്‍ എന്തുകൊണ്ടും ബെസ്റ്റാണ് ഈ സ്ഥലം എന്ന് മനസ്സിലാവും.

പക്ഷേ ഈ പ്രശാന്തതയിലും ഒരു അപകടം ഈ ചിത്രത്തിലുണ്ട്. ഒരു വിഷസര്‍പ്പം ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. അവ എവിടെ വേണമെങ്കിലുമാവാം ഒളിഞ്ഞിരിക്കുന്നത്. നമ്മള്‍ അത് കണ്ടെത്തണം. ഈ കാട്ടില്‍ എവിടെ വേണമെങ്കിലും അതിനുള്ള സൗകര്യമുണ്ട്. തത്തകള്‍ പക്ഷേ ഈ പാമ്പിനെ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ അവയുടെ മുഖം മാറുമായിരുന്നു. ഒരുപക്ഷേ മരത്തില്‍ ഇരിക്കാനും അവ തയ്യാറാവുമായിരുന്നില്ല. പറന്ന് പോയിട്ടുണ്ടാകുമായിരുന്നു. ഇലകളാല്‍ പൊതിഞ്ഞിരിക്കുന്ന സ്ഥലം ശ്രദ്ധിച്ചില്ലേ. ഇതിനുള്ളില്‍ എവിടെയെങ്കിലും ആ പാമ്പ് ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.

ഈ ഒപ്ടിക്കല്‍ ചിത്രം വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല. ഈ പാമ്പിന് എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. ആ യുവതി കടിക്കാനായി ഇത് ഇഴഞ്ഞെത്തുന്നുണ്ടാവാം. അതുമല്ലെങ്കില്‍ പാമ്പ് ഒരിടത്ത് വിശ്രമിക്കുകയാവാം. ഈ സാഹചര്യമുണ്ടാവാനാണ് സാധ്യത. ആരുടെയും കണ്ണില്‍പ്പെടാതെ ഒരിടത്ത് ഈ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാവാം. അതിനായി ഈ ചിത്രത്തിലുള്ള അന്തരീക്ഷ ഭംഗിയെ അത് ഉപയോഗപ്പെടുത്തിയതാവാം. നല്ലൊരു ചലഞ്ച് കൂടിയാണിത്. എങ്ങോട്ട് നോക്കിയാലും പച്ചപ്പുള്ള ചിത്രത്തില്‍ അത്ര പെട്ടെന്ന് ആരും തന്നെ കണ്ടുപിടിക്കില്ലെന്ന് പാമ്പിന് അറിയാം.

image courtesy:Happy Beds
എന്തായാലും നിങ്ങള്‍ക്ക് മുമ്പില്‍ 19 സെക്കന്‍ഡുണ്ട്. അതിനുള്ളില്‍ ഈ പാമ്പിനെ ഒളിഞ്ഞിരിക്കണം. ഈ പാമ്പിനേക്കാള്‍ ഇന്റലിജന്റ് നിങ്ങള്‍ ആയാല്‍ മാത്രമേ അതിനെ കണ്ടുപിടിക്കാനാവൂ. അതിന് മൂര്‍ച്ചയേറിയ കണ്ണുകള്‍ വേണം. ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. നിങ്ങള്‍ക്ക് പിടിതരില്ലെന്ന വാശിയില്‍ നില്‍ക്കുകയാണ് പാമ്പ്. എന്നാല്‍ അതിനേക്കാള്‍ വാശി നിങ്ങള്‍ക്കുണ്ടാവണം. ഇതുവരെയും ആ പാമ്പിനെ കണ്ടെത്തിയില്ലേ. ഇതാ നിങ്ങളുടെ സമയം തീര്‍ന്നിരിക്കുകയാണ്. പക്ഷികളൊന്നും ആ പാമ്പിനെ ഇതുവരെ കണ്ടിട്ടില്ല. ചിത്രത്തിലെ ഇടത് വശത്തായി നീലയും വയലറ്റും കലര്‍ന്ന ആ പക്ഷിയെ കണ്ടില്ലേ. അതിനടുത്തായി നില്‍ക്കുന്നുണ്ട് നമ്മുടെ പാമ്പ്.












Click it and Unblock the Notifications