ഈ സീബ്രകളുടെ കൂട്ടത്തില്‍ മൃഗം ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം,15 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രം നിങ്ങളുടെ പ്രിയപ്പെട്ട പസിലാണെന്ന് എല്ലാവര്ക്കും അറിയാം. കാരണം അതൊരു ആനന്ദമാണ്. ബുദ്ധി കൊണ്ട് കളിക്കുന്ന ഏതൊരു ഗെയിം ആളുകളുടെ പ്രിയപ്പെട്ട കാര്യം തന്നെയാണ്. എവിടൊക്കെ എന്തൊക്കെ ഒളിച്ചിരിക്കുന്നു എന്ന് കണ്ടെത്തുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. അത് കണ്ടെത്തുന്നത് വരെ നമുക്കൊരു സമാധാനവും ഉണ്ടാവില്ല.
അത് നമ്മുടെ ഉള്ളിലെ ക്യൂരിയോസിറ്റി കാരണമാണ്. പ്രകൃതിയും, സമുദ്രവും, കാടും, വീടുമെല്ലാം ഒപ്ടിക്കല്‍ ചിത്രത്തില്‍ വരും. കാരണം ഇതില്‍ എവിടെ വേണമെങ്കിലും നമുക്ക് മറഞ്ഞിരിക്കാം. ഇത്തരമൊരു അപൂര്‍വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതൊന്ന് വിശദമായി പരിശോധിക്കാം...

image courtesy:jagran josh
ഇന്നത്തെ ചിത്രം നല്ലൊരു ചലഞ്ച് സമ്മാനിക്കുന്നതാണ്. ബിബിസി എര്‍ത്താണ് ഈ ചിത്രം വരച്ചത്. ഈ ചിത്രത്തില്‍ സീബ്രകളുടെ വലിയൊരു കൂട്ടമാണ് ഉള്ളത്. ഇതിനുള്ളില്‍ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. ശരിക്കും കുതിരകളുടെ നിറത്തിനെ മുതലെടുത്താണ് ഇവ ഒളിഞ്ഞിരിക്കുന്നത്. ഇതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ടാസ്ക്. ഇത് കണ്ടെത്താന്‍ ആര് ശ്രമിച്ചാലും കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്. കഴുകന്റെ കണ്ണുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഈ പസില്‍ വിജയിക്കാം. ഇനി ചലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറായിക്കോളൂ.

ചിത്രത്തിലേക്ക് സൂക്ഷിച്ച് ഒന്ന് നോക്കൂ. സാധാരണ നോട്ടം പോര, നല്ല സൂക്ഷ്മതയേറിയ ഒരു നോട്ടം തന്നെ പുറത്തെടുത്തോളൂ. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്ത് മൃഗമാണെന്ന് ബിബിസി വെളിപ്പെടുത്തിയിട്ടില്ല. അതെല്ലാം നമ്മള് കണ്ടെത്തേണ്ടി വരും. പക്ഷേ നിരവധി സൂചനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഇവ എന്ത് തരം മൃഗമാണെന്ന് കണ്ടെത്തിയവരും ഉണ്ട്. വേഗത്തില്‍ തന്നെ ആ ജീവിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കോളൂ. ഇതൊരു എളുപ്പത്തിലുള്ള ടാസ്കാണെന്ന ധാരണയോടെ അവയെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ പരാജയം ഉറപ്പാണ്.

സീബ്രകളുടെ വെള്ളയും കറുപ്പും നിറവും ഒപ്പം പശ്ചാത്തലം വെളുത്തതും നിങ്ങളുടെ കണ്ണുകളെ കുഴപ്പിക്കുമെന്ന് ഉറപ്പാണ്. വേറെ എന്തിലേക്ക് നോക്കിയാലും ഈ നിറം തന്നെയാണ് നിങ്ങളുടെ മുന്നിലേക്കെത്തുക. അവിടെ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഇല്യൂഷന്‍ നിങ്ങളുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുക. അതിനെ മറികടന്ന് ടാസ്ക് വിജയിക്കുന്നതിലാണ് മിടുക്ക് ഉള്ളത്. നിങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു മൃഗമാണ് ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ അതിനെ പ്രതീക്ഷിക്കില്ല. അത് ടാസ്ക് കൂടുതല്‍ കഠിനമാക്കുകയും ചെയ്യും.

എന്തായാലും സ്ഥിരം ശൈലിയില്‍ ഒന്ന് പരിശോധിക്കാം. അതിന് ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നാല് വശത്തേക്കും ശരിക്കും കണ്ണോടിക്കുക. ഓരോ ഏരിയയും ശരിക്കും അരിച്ച് പെറുക്കുക. ഒന്ന് വെറുതെ കണ്ണോടിച്ചാല്‍ മാത്രം പോര. ശരിക്കുമൊന്ന് പരിശോധിക്കണം. ഭാഗ്യമുണ്ടെങ്കില്‍ ഈ നോട്ടത്തില്‍ നിങ്ങള്‍ക്ക് ആ മൃഗത്തെ കണ്ടെത്താം. 15 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഇനിയും കണ്ടെത്തിയില്ലേ. ഒരു സഹായം കൂടി നല്‍കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴോട്ട് ഒന്ന് ശരിക്കും കണ്ണോടിച്ച് നോക്കൂ. കഴുകന് കണ്ണുണ്ടെങ്കില്‍ നിങ്ങള്‍ക്കതിനെ കണ്ടെത്താം.

image courtesy:jagran josh
ഇനി ചിത്രത്തിന്റെ ഇടത്തേ ഭാഗത്തേക്ക് നോക്കൂ. ആ സീബ്രകളുടെ കാലിനടുത്തായി ഒരു ബാജറിനെ കാണുന്നില്ലേ. കേട്ടിട്ട് അമ്പരക്കണ്ട. ബാജര്‍ എന്നാല്‍ ഒരു തരം കരടിയാണ്. വളരെ അപൂര്‍വമായി കാണപ്പെടുന്ന ഒന്നാണ്. കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ സ്വയം കുറ്റപ്പെടുത്തേണ്ട.കുറച്ച് ബുദ്ധിമുട്ടേറിയതാണിത്. അളകരടിയെന്നും, തുരപ്പന്‍ കരടിയെന്നും, നീര്നായയെന്നും അറിയപ്പെടുന്ന ഒന്നാണ് ബാജര്‍. നമ്മുടെ നാട്ടില്‍ ഇത് നീര്‍നായ തന്നെയാണ്. ശരിക്കും ഷാര്‍പ്പായിട്ടുള്ള കണ്ണുണ്ടെങ്കിലേ ഇതിനെ കാണാനാവൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications