ഈ ചിത്രത്തിലൊരു സ്വപ്ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ വലിയൊരു വിപ്ലവമാണ് ഇപ്പോള്‍ നടക്കുന്നത്. രഹസ്യങ്ങള്‍ പലതും ഒളിപ്പിച്ച ചിത്രങ്ങള്‍ ഏതൊരാള്‍ക്കും ഹരമാണ്. വിഷ്വലി ഏറ്റവും മനോഹരങ്ങളുമായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ചില നൂറ്റാണ്ടുകളോളം രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ചിത്രങ്ങളായിരിക്കും. എന്തൊക്കെയായാലും ഇതില്‍ നിന്നൊക്കെ സത്യം കണ്ടെത്തുക കുറച്ച് കഷ്ടപ്പാടുള്ള കാര്യമാണ്.
പക്ഷേ നമ്മുടെ ആവേശമാണ് ഇത്തരം ചിത്രങ്ങളിലെ രഹസ്യം കണ്ടെത്താന്‍ പ്രചോദനമാകാറുള്ളത്. ഇന്നത്തെ ചിത്രവും അത്തരത്തിലൊന്നാണ്. വളരെ രഹസ്യങ്ങള്‍ നിറഞ്ഞ ഒരു ചിത്രമാണിത്. ഇതില്‍ നിന്ന് ഒരു സുന്ദരിയായ സ്ത്രീയെ കണ്ടെത്തുകയെന്നതാണ് നമ്മുടെ ടാസ്ക്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

image courtesy:jagran josh
നിങ്ങളുടെ നിരീക്ഷണം സൂപ്പറാണെങ്കില്‍ ഈ ചിത്രത്തിലെ സ്ത്രീയെ കണ്ടെത്താം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമാണിത്. നിങ്ങളുടെ കണ്ണിനെ ഇത് വട്ടം ചുറ്റിപ്പിക്കുമെന്ന് ഉറപ്പാണ്. ഇനി നിങ്ങളുടെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാം. ഒറ്റനോട്ടത്തില്‍ തന്നെ ഇതൊരു മനോഹര ചിത്രമാണെന്ന് മനസ്സിലാക്കാം. അര്‍മേനിയന്‍ ചിത്രകാരനായ അര്തുഷ് വോസ്കാനിയന് ആണ് ഈ ചിത്രം വരിച്ചത്. ക്രിയേറ്റീവ് പെയിന്റിംഗുകള്‍ക്ക് പേരുകേട്ട കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് സര്റിയലിസങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രത്തിലെ തീമുകള്‍.

ഈ ചിത്രവും അതുപോലെയാണ്. ഇതില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നും. അതുപോലെ ഇല്ലെന്നും. ഒരു തരം പരീക്ഷണ ചിത്രമാണ്. ഉള്ള കാര്യം മറ്റൊരു വശത്ത് നിന്ന് നോക്കുമ്പോള്‍ ഇല്ലാത്തതായി തോന്നും. കേട്ടിട്ട് തന്നെ എന്തോ പോലാവുന്നുണ്ട് അല്ലേ. ഈ ചിത്രം അതുപോലൊരു പരീക്ഷണ ചിത്രമാണ്. കുറച്ച് ബുദ്ധിമുട്ടുമെന്ന് മാത്രമല്ല, നമ്മുടെ തലയെ ആകെ ഒന്ന് ഇളക്കി മറിക്കും. കാരണം ഇതില്‍ മൂന്ന് കാര്യങ്ങളുണ്ട്. എവിടേക്ക് നോക്കിയാലാണ് നമുക്ക് വേണ്ട സ്ത്രീയുടെ രൂപം കണ്ടെത്താന്‍ സാധിക്കുകയെന്ന് പറയാനാവില്ല.

ഇനി ചിത്രത്തില്‍ എന്തൊക്കെയാണെന്ന് ഉള്ളതെന്ന് നോക്കാം. അടുക്കളയിലെ ഷെല്ഫിന് മുകളിലായി ഒരു പൂച്ചയിരിക്കുന്നത് ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ കാണാം സാധിക്കും. ആ പൂച്ച വെറും അങ്ങനെ ഇരിക്കുകയല്ല. അതിന് വായില്‍ ഒരു എലിയെ കടിച്ച് പിടിച്ചിട്ടുണ്ട്. ഈ അടുക്കളയില്‍ വെച്ചിട്ടുള്ള വെണ്ണ കട്ട് തിന്നാനുള്ള ശ്രമത്തിനിടെയാണ് എലിയെ പൂച്ച പിടിച്ചത്. ഈ അടുക്കള പൂച്ച കാത്തുരക്ഷിക്കുകയാണെന്ന് സാരം. എലികള്ക്കാണെങ്കില് പ്രിയപ്പെട്ട ഭക്ഷണം വെണ്ണയാണ്. ഈ ചിത്രത്തില്‍ പക്ഷേ ഒരു സ്ത്രീ ഒളിഞ്ഞിരിക്കുന്നുണ്ട്.

നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡാണ്. അതിനുള്ളില്‍ ആ സുന്ദരിയായ സ്ത്രീയെ കണ്ടെത്തിയിരിക്കണം. സര്റിയലിസം ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച കാര്യമാണ്. പ്രത്യേകിച്ച് കലയിലും സാഹിത്യത്തിലുമെല്ലാമാണ് അത് ഉള്‍പ്പെടുത്താറുണ്ട്. നമ്മുടെ അബോധ മനസ്സിനെ വരെ സ്പര്ശിക്കുന്നതായിരിക്കും ഈ ചിത്രങ്ങള്‍. അതുകൊണ്ട് ശരിക്കൊന്ന് പരിശോധിച്ചോളൂ. അധികം സമയമില്ല എന്ന കാര്യം കൂടി ഓര്‍ക്കണം. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് ഇത് കണ്ടെത്താം. പക്ഷേ അത് നിങ്ങളുടെ നിരീക്ഷണ പാടവം പോലെയിരിക്കും.

image courtesy:jagran josh
ഇനിയൊരു സൂചന തരാം. ഈ ഒളിഞ്ഞിരിക്കുന്ന സ്ത്രീ വലത് വശത്തല്ല. ഇനി ഇടതുഭാഗം മാത്രം നോക്കിയാല്‍ മതിയല്ലോ. ആദ്യമായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം പരിശോധിക്കുന്നവര്‍ ശരിക്കും കുടുങ്ങും. ഇനി രഹസ്യം പറഞ്ഞ് തരാം. ഈ ചിത്രത്തില്‍ നിങ്ങള്‍ കണ്ടെത്തിയെന്ന് കരുതുന്ന സ്ത്രീ അവിടെയില്ല. ഈ അടുക്കളയിലെ ചില വസ്തുക്കളുടെ കൃത്യമായി അടുക്കി വെച്ചത് കൊണ്ട് അതിനൊരു സ്ത്രീയുടെ രൂപം കിട്ടിയതാണ്. അത് സ്ത്രീയുടെ മുഖം പോലെ ഇരിക്കും. ശരിക്കുമൊന്ന് പൂച്ചയുടെ എലിയുടെയും ശരീരം തമ്മിലുള്ള അകലമാണ് സ്ത്രീയുടെ നെറ്റി പോലെ തോന്നുന്നത്. എലിയുടെ മുഖം ഈ സ്ത്രീയുടെ കണ്ണുകള്‍ പോലെ തോന്നും. പൂച്ചയുടെ കാലുകള്‍ മൂക്ക് പോലെയും, അവിടെ ചുവന്ന മുളക് ചുണ്ടുകളായും തോന്നുന്നതാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications