• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇല്യൂഷന്‍ മഹാരഹസ്യങ്ങളുടെ കേന്ദ്രമാണ്. ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്ന കാര്യങ്ങളെ കണ്ടെത്തുക ഏതൊരു ബുദ്ധിമാനും കടുപ്പമേറിയ കാര്യമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്റെ മാന്ത്രിക ലോകം അത്രയ്ക്ക് സങ്കീര്‍ണമാണ്. ഒരുപാട് ആരാധകര്‍ ഈ ചിത്രങ്ങള്‍ക്കുണ്ട്. കാരണം കമ്പ്യൂട്ടര്‍ ഗെയിമിനോ മൊബൈല്‍ ഫോണുകള്‍ക്കോ അഡിക്ടായവരില്‍ പലരും ഒപ്ടിക്കല്‍ ചിത്രത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

വലിയ സസ്‌പെന്‍സ് ഇതിലെ രഹസ്യം കണ്ടെത്തുന്നതിന്റെ ഇടയിലുണ്ട്. അതാണ് പലരെയും ആകര്‍ഷിക്കുന്നത്. നല്ല എന്റര്‍ടെയിന്‍മെന്റും അതുപോലെ ഒരു പസില്‍ ഗെയിം വഴി കിട്ടുന്ന ഇന്റലിജന്‍സും ഒരുപോലെ ഇതില്‍ നിന്ന് കിട്ടും. അത്തരമൊരു ചിത്രത്തെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം....

1

Image courtesy:jagran josh

ഇന്ന് നമ്മുടെ ചിത്രം ഒരു സാധാരണ ചിത്രമാണ്. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ സ്ഥിരം ശ്രേണിയില്‍ ഇത് വരില്ല. കാരണം അതിന്റെ വിഷ്വല്‍ തന്നെയാണ്. ഒരു ഗ്രാഫിക്‌സ് മോഡലിലുള്ള ചിത്രമല്ല ഇത്. നമുക്ക് ഒറ്റനോട്ടത്തില്‍ എല്ലാ കാര്യങ്ങളെയും വ്യക്തമായി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണിത്. ഒരു ഡേറ്റാണ് നടക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ ഈ ചിത്രത്തിലൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. വളരെ സമര്‍ത്ഥമായിട്ടാണ് ഇക്കാര്യം ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ബുദ്ധി ഏത് ലെവലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കും.

2

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാംജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

ഇനി ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഈ ചിത്രം എടുത്തിരിക്കുന്നത് കരോലിന്‍ റോപ്പറാണ്. ഈ ചിത്രത്തിലുള്ളത് മനോഹരമായ ഒരു റിസോര്‍ട്ടാണ്. ചുറ്റുമുള്ള ദൃശ്യങ്ങള്‍ മനോഹരമാണ്. മികച്ച കാലാവസ്ഥയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. കരിബീയന്‍ ദ്വീപുകള്‍ പോലെയുണ്ട്. ഒരിക്കല്‍ നോക്കിയാല്‍ നമ്മുടെ മനം മയങ്ങി പോകും. അങ്ങനെയാണ് ഈ ചിത്രമുള്ളത്. അത്രയും മനോഹരമായ ചിത്രമാണിത്. ഇതൊരു ഹോളിഡേ ഡെസ്റ്റിനേഷനോ അതുമല്ലെങ്കില്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനോ ആവാം.

3

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

ഈ ചിത്രത്തില്‍ ഒരു യുവതിയും യുവാവുമാണ് ഉള്ളത്. ഇരുവരും കണ്ണില്‍ നോക്കിയിരിക്കുകയാണ്. അതിലൂടെ ഒരു കാര്യം ഉറപ്പാണ്. ഒരു റൊമാന്റിക് ഡേറ്റ് ട്രിപ്പിനാണ് ഇവര്‍ ഈ റിസോര്‍ട്ടില്‍ എത്തിയിരിക്കുന്നത്. മുന്നിലെ മേശയില്‍ മദ്യത്തിന്റെ ഗ്ലാസുമുണ്ട്. അതിലൂടെ ഭക്ഷണം കഴിക്കാനാണ് ദമ്പതിമാര്‍ എത്തിയതെന്ന് വ്യക്തം. ഇത്രയും റൊമാന്റിക്കായ അന്തരീക്ഷത്തില്‍ നമ്മള്‍ വേറെ എന്ത് കാര്യമാണ് ശ്രദ്ധിക്കുക. ഇരുവരും മതി മറന്ന് സംസാരിക്കുകയാണ്. സന്തോഷമുള്ള എന്തോ കാര്യമാണ് സംസാരിക്കുന്നതെന്ന് ഉറപ്പാണ്. ഇരുവരുടെയും മുഖത്ത് ആ പുഞ്ചിരി പ്രകടമാണ്.

4

ഇനി നമ്മുടെ വെല്ലുവിളിയിലേക്ക് വരാം. ഇതിലുള്ളത് രണ്ട് പേരാണ്. അത് ഒരാണും, ഒരുപെണ്ണുമാണ്. എന്നാല്‍ ഇവരുടെ ചുറ്റിലെവിടെയെങ്കിലും ഒരാള്‍ കൂടി ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തണം. അഞ്ച് സെക്കന്‍ഡാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതായത് മിന്നല്‍ വേഗത്തില്‍ ഈ രഹസ്യം കണ്ടെത്തണം. പക്ഷേ ഇത് നിങ്ങളുടെ കണ്ണിനെയും മനസ്സിനെയും ശരിക്കും കളിപ്പിക്കുമെന്ന് ഉറപ്പാണ്. നമ്മള്‍ കാണുന്നതെന്തും സത്യമാണെന്ന് തോന്നിപ്പിക്കാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന് സാധിക്കും. ഈ ചിത്രമൊരു ബോഡി ആര്‍ട്ട് കൂടിയാണ്. അതാണ് ഇത്ര പ്രയാസം.

5

Image courtesy:jagran josh

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

ബോഡി ആര്‍ട്ട് എന്ന് പറയുന്നത് ഒരു ചിത്രത്തിനുള്ളിലെ അന്തരീക്ഷവുമായി ചേര്‍ത്ത് വെക്കുന്ന പെയിന്റിംഗാണ് ബോഡി ആര്‍ട്ട്. അത് മനസ്സിലാക്കാന്‍ പ്രയാസമാണ്. നിങ്ങളുടെ നിരീക്ഷണ പാടവം മുഴുവന്‍ ഒന്ന് ഉപയോഗിച്ച് നോക്കൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഈ ഒളിഞ്ഞിരിക്കുന്നയാള്‍ ഇവര്‍ ഇരിക്കുന്നതിന്റെ അടുത്ത് തന്നെയാണ് ഉള്ളത്. തെങ്ങിന്റെ അടക്കം ഭംഗിയെ ഉപയോഗിച്ചാണ് ഇത് മറഞ്ഞ് നില്‍ക്കുന്നത്. ഒരേനിറമായി ഇത് തോന്നും. അതുകൊണ്ട് ഈ ചിത്രത്തില്‍ മറ്റൊരാളുണ്ടോ എന്ന് തന്നെ നമുക്ക് തോന്നിയേക്കാം.

English summary
optical illusion that hides a man in a resort goes viral, can you find it in 5 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X