Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പടാ കുരങ്ങനെ പറ്റിച്ചിരിക്കുകയാണ്, കൂട്ടത്തിലൊരുത്തന്‍ മറ്റൊരു മൃഗം, കണ്ടുപിടിക്കാമോ വേഗം

ഇല്യൂഷന്‍, ഇത്തരമൊരു വാക്ക് പ്രശസ്തമാകുന്നത്, നമ്മുടെ മനസ്സിനെ വട്ട് കളിപ്പിക്കുന്ന കാര്യമായത് കൊണ്ടാണ്. ചില ചിത്രങ്ങളാണ് അത്തരത്തില്‍ നമ്മള്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളായി മാറുന്നത്. നമ്മള്‍ എന്തൊക്കെയോ വിചാരിച്ചായിരിക്കും ഈ ചിത്രങ്ങളെ സമീപിക്കുക.

എന്നാല്‍ ഈ ചിത്രം മറ്റെന്തോ നമ്മുടെ മുന്നിലേക്കായി വെച്ച് നീട്ടും. അപ്പോഴായിരിക്കും നമ്മള്‍ പോലും ആലോചിക്കുക ഇതല്ലല്ലോ കണ്ടെത്തേണ്ട കാര്യമെന്ന്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ നമ്മളെ ചിന്തിക്കാത്തൊരു മായാലോകത്തേക്കാണ് തള്ളിയിടുക. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ആ ചലഞ്ചിന് ഒന്ന് റെഡിയായി ഇരുന്നോളൂ.

optical illusion

image credit: Bright Side

നമ്മുടെ കണ്ണുകള്‍ മികവിലേക്ക് വരണം

ഇന്ന് കടുപ്പമേറിയ ഒരു ചിത്രമാണ് നമ്മളെ ചലഞ്ച് ചെയ്യാനായി വന്നിരിക്കുന്നത്. പക്ഷേ വിചാരിക്കുന്നത് പോലെ അത്ര എളുപ്പം ഒന്നുമല്ല ഈ ചലഞ്ച്. നമ്മളെ വട്ട് പിടിപ്പിക്കാനായി കുറേ കാര്യങ്ങള്‍ ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്.

പക്ഷേ കണ്ടുപിടിക്കേണ്ടത് ഒരേയൊരു കാര്യമാണ്. അതാണെങ്കില്‍ കാണുകയും ചെയ്യില്ല. ഇതാണ് പ്രശ്‌നം. നമ്മള്‍ എന്ത് ചിന്തിക്കുന്നുവോ അതൊന്നുമല്ലാത്ത ഒരു കാര്യമായിരിക്കും കണ്ടുപിടിക്കേണ്ടി വരിക. അതാണ് ശരിക്കും ഇല്യൂഷന്‍.

ഒരുപാട് കുരങ്ങന്‍മാരുണ്ട് മുന്നില്‍

ചിത്രത്തിലേക്ക് നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നത് കുരങ്ങന്മാരുടെ ഒരു ചിത്രമാണ്. ധാരാളം കുരങ്ങന്മാരെ ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ കാണാം. പല പോസുകളിലായിട്ടാണ് ഇവ നില്‍ക്കുന്നത്.

ചിലത് നിലത്തിരിക്കുകയാണ്. ചിലത് മരത്തിന് മുകളിലാണ്. ചിലത് എന്തോ ചിന്തിക്കുകയാണ്. പക്ഷേ കുരങ്ങന്മാര് ചിത്രത്തിലുണ്ടെങ്കിലും കണ്ടുപിടിക്കേണ്ടത് ഇവര്‍ക്കിടയില്‍ വേഷം മാറിയിരിക്കുന്ന ഒരു വിരുതനെയാണ്.

അമ്പടാ അതാ ഒളിഞ്ഞിരിക്കുകയാണ്

ഇവിടെ കുരങ്ങന്‍മാര്‍ക്കിടയില്‍ വേഷം മാറിയിരിക്കുന്നത് ഒരു വിരുതന്‍ കരടിയാണ്. പക്ഷേ കുരങ്ങന്‍മാര്‍ അത് അറിഞ്ഞിട്ടേയില്ല. അത്ര സമര്‍ത്ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. അത്ര പെട്ടെന്ന് ഈചിത്രത്തില്‍ ആരെങ്കിലും വേറെയുണ്ടെന്ന് നമ്മള്‍ ചിന്തിക്കില്ല.

നല്ല സൂക്ഷ്മ ബുദ്ധിയുള്ള ആള്‍ക്ക് മാത്രമേ ഈ കരടിയെ കണ്ടെത്താന്‍ സാധിക്കും. ആരൊക്കെ കരടിയെ കണ്ടെത്താന്‍ ഇറങ ഇറങ്ങിയിട്ടുണ്ടോ അവരെല്ലാം തോറ്റ ചരിത്രമാണ് ഉള്ളത്. അതാണ് ചിത്രത്തെ കടുപ്പമേറിയതാക്കുന്നത്.

നന്നായി പരിശ്രമിക്കണം

ഈ ചലഞ്ചില്‍ പങ്കെടുത്ത് കരടിയെ കണ്ടുപിടിക്കാനിറങ്ങിയവരില്‍ 98 ശതമാനം പരാജയപ്പെട്ടവരാണ്. ബാക്കി രണ്ട് ശതമാനം മാത്രമാണ് വിജയിച്ചത്. ഇവിടെയാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഒരേസമയം ഇത് എളുപ്പമായും കടുപ്പമായും തോന്നാം.

എളുപ്പമാണെന്ന് തോന്നിയാല്‍ ഒരിക്കലും ആ കരടിയെ കാണാന്‍ സാധിക്കുമെന്ന് കരുതേണ്ട. നിങ്ങളുടെ കണ്ണുകളെ ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ഒന്ന് ഓടിച്ച് നോക്കുക. ഭാഗ്യം ഒപ്പമുണ്ടെങ്കില്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചേക്കും.

OPTICAL ILLUSION ANSWER

image credit: Bright Side

സമയം ഇവിടെ വില്ലനാണ്

ഇവിടെ പ്രധാന പ്രശ്‌നം നമുക്ക് മുന്നില്‍ അധികം സമയമില്ല എന്നത് തന്നെയാണ്. ആകെയുള്ള അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. അതിനായി ആരെ വേണമെങ്കിലും സഹായത്തിനായി വിളിക്കാം. സുഹൃത്തുക്കളോ, ബന്ധുക്കളോ അങ്ങനെ ആരുമായി കൊള്ളട്ടെ. പക്ഷേ വേഗമാകണം.

അത് മാത്രമല്ല, കൊണ്ടുവരുന്നയാള്‍ ഒരു ജീനിയസ് കൂടിയായിരിക്കണം. ഇല്ലെങ്കില്‍ ഈ ചിത്രം കാണുമ്പോള്‍ അന്തം വിടും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുവശത്തേക്ക് നോക്കൂ. ആ തലയില്‍ കൈവെച്ച കുരങ്ങന്റെ അടുത്തുണ്ട് ആ കരടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+