11 സെക്കന്റില്‍ പൂച്ചയെ കണ്ടെത്താമോ..? എങ്കില്‍ നിങ്ങളുടെ ബ്രെയിന്‍ റോക്കറ്റാണ്...
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നിങ്ങളുടെ നിരീക്ഷണ പാടവത്തേയും ഏകാഗ്രതയേയും ആണ് പരീക്ഷിക്കുന്നത്. ഇതുവഴി നിങ്ങളുടെ ചിന്താശേഷിയാണ് വര്‍ധിക്കാന്‍ പോകുന്നത്

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വളരെ ഏറെ പ്രചാരമുണ്ട്. ആളുകളുടെ ബുദ്ധിശക്തിയും ചിന്താശേഷിയും പരീക്ഷിക്കും എന്നതിനാല്‍ തന്നെ ഇത്തരം മൈന്‍ഡ് ഗെയിമുകളോട് വളരെ കാലം മുന്‍പ് തന്നെ പലര്‍ക്കും താല്‍പര്യമുണ്ട്. സുഡോകു, പസില്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇക്കാലത്ത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കാന്‍ കാരണവും അതാണ്.
ഒറ്റ നോട്ടത്തില്‍ എളുപ്പമെന്ന് തോന്നിപ്പിക്കുന്നതും എന്നാല്‍ മനസിനെ കബളിപ്പിക്കുന്നതുമായ ചിത്രങ്ങളായിരിക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഫിസിക്കല്‍, ഫിസിയോളജിക്കല്‍, കോഗ്‌നിറ്റീവ് എന്നിങ്ങനെ പല തരത്തിലുള്ള ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഉണ്ട്. ഇത്തവണ നിങ്ങളുടെ നിരീക്ഷണ പാടവത്തേയും ഏകാഗ്രതയേയും അക്ഷരാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്ന ചിത്രമാണ് നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിലെ രഹസ്യമെന്ത്?
തിരശ്ചീനമായ നിരവധി രേഖകള്‍ ആണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഉള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാം ഈ ചിത്രത്തില്‍ നിങ്ങളെ കബളിപ്പിക്കുന്ന എന്തോ രഹസ്യം മറഞ്ഞിരിക്കുന്നുണ്ട് എന്ന്. അതെ ഈ ചിത്രത്തില്‍ ഒരു രഹസ്യം മറഞ്ഞിരിക്കുന്നുണ്ട്. ഈ ചിത്രം ഒപ്ടിക്കല്‍ ഇല്യൂഷനിലൂടെ നിങ്ങളുടെ കാഴ്ചയെ ആണ് പരീക്ഷിക്കുന്നത്. നിങ്ങളുടെ കാഴ്ചയെ പരീക്ഷിക്കുന്നതിനായാണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

11 സെക്കന്റില്‍ പൂച്ചയെ കണ്ടെത്താമോ
ഇതില്‍ നിന്ന് നിങ്ങള്‍ കണ്ടെത്തേണ്ടത് ഒരു പൂച്ചയെ ആണ്. തീര്‍ച്ചയായും ഇത് നിങ്ങളെ അമ്പരപ്പിക്കുന്നുണ്ടല്ലേ. കാരണം ഈ ചിത്രത്തില്‍ നിന്ന് ഒരു പൂച്ചയെ കണ്ടെത്തുക എന്നുള്ളത് അത്രയേറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ് എന്ന് പറയേണ്ടതില്ല. എന്നാലും ഒന്ന് പരീക്ഷിച്ച് നോക്കൂ. 11 സെക്കന്റ് കൊണ്ട് നിങ്ങള്‍ ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തേണ്ടതുണ്ട്.

ക്ലൂ വേണോ
പൂച്ചയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍ ചില പോംവഴികള്‍ പറഞ്ഞ് തരാം. ഒരു കണ്ണിറുക്കി ചിത്രം ഒന്ന് വീക്ഷിച്ച് നോക്കൂ. ഇപ്പോള്‍ പൂച്ചയെ കാണാന്‍ സാധിക്കുന്നുണ്ടോ. ഇതിന് സാധിക്കുന്നില്ല എങ്കില്‍ ചിത്രം മുകളിലേക്കും താഴേക്കും സ്‌ക്രോള്‍ ചെയ്ത് നോക്കൂ. പൂച്ചയെ കാണാനാകുന്നുണ്ടോ. ചിത്രം ഒന്ന് ചെരിച്ച് നോക്കൂ. എന്നിട്ട് ചിത്രം കാണാനാകുന്നുണ്ടോ എന്ന് നോക്കൂ.

ഒടുവില്‍ രഹസ്യം കണ്ടെത്തി
ഇനിയും നിങ്ങള്‍ക്ക് ചിത്രം കാണാനാകുന്നില്ലേ. എങ്കില്‍ ഇതാ മുകളിലുള്ള ചിത്രം നോക്കൂ. ഇത്തരത്തിലാണ് ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ പൂച്ച മറഞ്ഞിരിക്കുന്നത്. ഈ ചിത്രം മനസില്‍ വെച്ച് കൊണ്ട് വീണ്ടും പഴയ ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമായി തന്നെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ നിന്ന് പൂച്ചയെ കാണാന്‍ സാധിക്കുന്നില്ലേ.












Click it and Unblock the Notifications