മനോഹരമായ ചിത്രം... പക്ഷെ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്, ജീനിയസാണെങ്കില്‍ ആറ് സെക്കന്റില്‍ കണ്ടെത്തൂ
റൂമില്‍ ഒരു വൃദ്ധന്‍ തയ്ക്കുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ട്

നിങ്ങളുടെ ചിന്താശേഷിയെ വെല്ലുവിളിക്കുകയും നിരീക്ഷണപാടവത്തെ പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഏകാഗ്രതയെ കബളിപ്പിക്കും എന്നതിനാല്‍ തന്നെ ഇത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രചാരമുണ്ട്. എല്ലാ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടേയും പ്രധാന ആശയം നിങ്ങളുടെ മനസ്സിനെ കബളിപ്പിക്കുന്നു എന്നതാണ്.
അതിനാല്‍ ഇത് മനശാസ്ത്രപഠനത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗവുമാണ്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ആണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ജനപ്രീതി വര്‍ധിച്ചത്. ഒപ്റ്റിക്കല്‍ഇല്യൂഷന്‍ ചിത്രങ്ങള്‍ വ്യക്തികളുടെ വൈജ്ഞാനിക കഴിവുകളും നിരീക്ഷണ പാടവവും മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായി ഇത് പരിശീലിക്കുന്നത് വഴി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മനസിലാക്കാനുള്ള കഴിവ് ഒരാള്‍ക്ക് വേഗത്തില്‍ ആര്‍ജിക്കാനാകും.

മനോഹരമായ ചിത്രം കാണൂ
മനോഹരമായ ഒരു ഡ്രോയിംഗ് ആണ് ഇന്ന് നിങ്ങളുടെ നിരീക്ഷണ പാടവത്തെ വെല്ലുവിളിക്കുന്നതിനായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം എന്ന പേരില്‍ എത്തിയിരിക്കുന്നത്. ഒരു വൃദ്ധന്‍ സോഫയില്‍ ഇരുന്ന് തയ്ക്കുന്നതും സമീപത്ത് ഒരു നായ ഇരിക്കുന്നതും ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ചുവരില്‍ ചില ഫോട്ടോകളും ഉണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും ഇഷ്ടം തോന്നുന്ന ചിത്രമാണിത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

കണ്ടെത്തേണ്ടത് ഈ രഹസ്യം
എന്നാല്‍ ഈ ചിത്രത്തിലെ രഹസ്യം എന്താണ് എന്ന് അറിയാമോ. ചിത്രത്തില്‍ ഒരു പൂമ്പാറ്റ മറഞ്ഞിരിക്കുന്നുണ്ട്. അത് ആറ് സെക്കന്റില്‍ കണ്ടെത്തുകയും വേണം എന്നതാണ് ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം മുന്നോട്ട് വെക്കുന്ന വെല്ലുവിളി. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പതിവായി നോക്കുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഇതിലെ രഹസ്യം അധികം താമസിയാതെ തന്നെ കണ്ടെത്താനാകും.

ഇത് വളരെ ഈസിയല്ലേ
ആദ്യമായാണ് ഇത്തരം ചിത്രങ്ങള്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത് എങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ചിത്രത്തില്‍ നിന്ന് പൂമ്പാറ്റയെ കണ്ടെത്തുക എന്നത് അല്‍പം പ്രയാസകരമായേക്കാം. എങ്കിലും നിശ്ചിത സമയം കഴിഞ്ഞും അല്‍പ നേരം നോക്കി പൂമ്പാറ്റയെ കണ്ടെത്താന്‍ ശ്രമിച്ച് നോക്കൂ. കാരണം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ അത്ര ബുദ്ധിമുട്ടുള്ള ചിത്രമല്ല തന്നിരിക്കുന്നത്.

തോറ്റെങ്കില്‍ ഉത്തരം ഇതാ
ഇനിയും നിങ്ങള്‍ക്ക് ചിത്രത്തില്‍ നിന്ന് പൂമ്പാറ്റയെ കണ്ടെത്താന്‍ സാധിച്ചില്ലേ. സാരമില്ല, വഴി ഞങ്ങള്‍ പറഞ്ഞ് തരാം. സോഫയിലിരിക്കുന്ന നായയുടെ മുന്നില്‍ ഒരു കൂട ഇരിക്കുന്നില്ലേ. ആ കൂടയുടെ പുറത്തുള്ള ഡിസെനിലാണ് പൂമ്പാറ്റ മറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications