ഈ വെല്ലുവിളി ജയിച്ചാല്‍ നിങ്ങള്‍ സംഭവം തന്നെ..!! അഞ്ച് സെക്കന്റില്‍ രഹസ്യം കണ്ടെത്താമോ
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയവര്‍ക്ക് പോലും അഞ്ച് സെക്കന്റില്‍ രഹസ്യം കണ്ടെത്തുക എന്നത് വെല്ലുവിളിയായിരിക്കും. എന്നാലും ഒന്ന് പരീക്ഷിച്ച് നോക്കൂ.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വളരെ ഏറെ പ്രചാരമാണ് ഉള്ളത്. ആളകുകളുടെ നിരീക്ഷണ പാടവവും ഏകാഗ്രതയും പരീക്ഷിക്കുന്ന ചിത്രങ്ങളെ ആണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതിനാല്‍ അല്‍പം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ താല്‍പര്യമായിരിക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍.
മനശാസ്ത്രപഠനത്തിന്റെ ഭാഗമായും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കാണാറുണ്ട്. കാരണം ഒരു കാര്യം നിങ്ങള്‍ എങ്ങനെ കാണുന്നു എന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വഴി മനസിലാക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചതോടെ ഇന്നത്തെ കാലത്ത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

ഒരു അടിപൊളി പാര്‍ക്ക്
ഇന്ന് നിങ്ങളുടെ മുന്നിലേക്ക് അതിമനോഹരമായ ഒരു പെയ്ന്റിംഗ് ആണ് എത്തിയിരിക്കുന്നത്. ഒരു പബ്ലിക് പാര്‍ക്കിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. രണ്ട് ബെഞ്ചും അതിലിരിക്കുന്ന ആള്‍ക്കാരും വഴിയിലൂടെ ഹെഡ് സെറ്റ് വെച്ച് നടന്ന പോകുന്ന ഒരു പെണ്‍കുട്ടിയും എല്ലാം ഈ ചിത്രത്തെ ആകര്‍ഷണമുള്ളതാക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു കോഫി ഷോപ്പിന്റെ ഭാഗവും കാണാം

പാര്‍ക്കിനുള്ളിലെ രഹസ്യം
എന്നാല്‍ ഈ ചിത്രത്തില്‍ ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുക എന്നുള്ളതാണ് ഇന്നത്തെ ടാസ്‌ക്. അതിന് ഒരു സമയ പരിധിയും നിങ്ങള്‍ക്ക് നിശ്ചയിച്ച് തന്നിട്ടുണ്ട്. ഈ ചിത്രത്തില്‍ ഒരു പത്രം മറഞ്ഞിരിപ്പുണ്ട്. അതാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. എന്നാല്‍ വെറുതെ എപ്പോഴെങ്കിലും കണ്ടെത്തിയാല്‍ പോര. വെറും അഞ്ച് സെക്കന്റ് മാത്രമാണ് ഇതിനായി നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

അഞ്ച് സെക്കന്റ് മാത്രം
നിങ്ങള്‍ ഇതിന് മുന്‍പ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയിട്ടുള്ളവരാണ് എങ്കില്‍ തീര്‍ച്ചയായും അധികം പ്രയാസമില്ലാതെ തന്നെ ഇതിലെ രഹസ്യം കണ്ടെത്താം. അതല്ല, നിങ്ങള്‍ക്ക് നിരീക്ഷണ പാടവം വളരെ കൂടുതല്‍ ആണെങ്കിലും ചിത്രത്തില്‍ നിന്ന് പത്രം കണ്ടെത്തുക എന്നുള്ളത് പ്രയാസകരമായിരിക്കില്ല. എങ്കിലും അഞ്ച് സെക്കന്റിലൊക്കെ രഹസ്യം കണ്ടെത്താന്‍ സാധിക്കുമോ എന്നത് സംശയമാണ്.

ഉത്തരമിതാ
നിങ്ങള്‍ക്ക് ഇനിയും പത്രം കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട പാര്‍ക്കില്‍ രണ്ട് ബെഞ്ച് ആണല്ലോ ഉള്ളത്. അതില്‍ ഒരു ബെഞ്ചില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരിക്കുന്നില്ലേ. അതില്‍ പെണ്‍കുട്ടി ഇരിക്കുന്നതിന്റെ സമീപത്തായാണ് പത്രം ഉള്ളത്. അഞ്ച് സെക്കന്റില്‍ നിങ്ങള്‍ക്ക് ഈ പത്രം ചിത്രത്തില്‍ നിന്ന് കണ്ടെത്താനായിരുന്നോ. എങ്കില്‍ നിങ്ങളുടെ നിരീക്ഷണ പാടവം ശരാശരിക്കും മുകളിലാണ് എന്നാണ് അര്‍ത്ഥം.












Click it and Unblock the Notifications