Get Updates
Get notified of breaking news, exclusive insights, and must-see stories!

98 ശതമാനം പേരും തോറ്റ് തൊപ്പിയിട്ടു; അഞ്ച് സെക്കന്റിനുള്ളില്‍ ഈ ചിത്രത്തിലെ രഹസ്യം നിങ്ങള്‍ക്ക് കണ്ടെത്താമോ

മനശാസ്ത്ര പഠനത്തിന്റെ ഭാഗമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. എന്നാല്‍ നിങ്ങളുടെ ഐക്യു അളക്കാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് മാത്രമെ സാധിക്കൂ എന്ന് പറയാനൊക്കില്ല

optical

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് അറിയാത്തവര്‍ ഇന്നത്തെ കാലത്ത് കുറവായിരിക്കും. സോഷ്യല്‍ മീഡിയയ്ക്ക് വലിയ പ്രചാരം ലഭിച്ചതോടെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കുറെക്കൂടി ജനകീയമായി എന്ന് പറയാം. എങ്കിലും ഇനിയും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്താണ് എന്ന് അറിയാത്തവര്‍ക്കായി പറഞ്ഞ് തരാം. നിങ്ങളുടെ ചിന്താശേഷിയേയും ഏകാഗ്രതയേയും നിരീക്ഷണ പാടവത്തേയും വെല്ലുവിളിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.

നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്ന ഒരു ചിത്രത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന രഹസ്യത്തെ കണ്ടെത്തുക എന്നതായിരിക്കും എല്ലാം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടേയും പൊതുവായ പാറ്റേണ്‍. അതിനായി ഒരു നിശ്ചിത സമയവും അനുവദിക്കും. മനശാസ്ത്ര പഠനത്തിന്റെ ഭാഗമായും ഇല്യൂഷന്‍ ചിത്രങ്ങളെ കാണാറുണ്ട്. അതിനാല്‍ തന്നെ പലര്‍ക്കും ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ താല്‍പര്യത്തോടെ ആണ് നോക്കി കാണുന്നത്.

ഇത് അടിപൊളി ചിത്രം തന്നെ

ഇത് അടിപൊളി ചിത്രം തന്നെ

ഇന്ന് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത് മനോഹരമായ ഒരു ചിത്രമാണ്. ഒറ്റനോട്ടത്തില്‍ ചുവരില്‍ തൂക്കാവുന്ന മോഡേണ്‍ ആര്‍ട്ട് എന്നോ സീനറി എന്നോ ഒക്കെ തോന്നിപ്പോകാവുന്ന ഒരു ചിത്രമാണ് ഇത്. എന്നാല്‍ ഇതില്‍ ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ട്. അതെന്താണ് എന്ന് കണ്ടെത്തുക ആണ് ഇന്നത്തെ വെല്ലുവിളി. എന്താണ് ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന രഹസ്യം എന്നായിരിക്കും അല്ലേ എല്ലാവരുടേയും മനസില്‍.

മറഞ്ഞിരിക്കുന്ന രഹസ്യമെന്ത്

മറഞ്ഞിരിക്കുന്ന രഹസ്യമെന്ത്

ഈ ചിത്രത്തില്‍ ഒരു കുറുക്കന്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ കുറുക്കനെ കണ്ടെത്തുക എന്നുള്ളതാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ വെറും അഞ്ച് സെക്കന്റ് സമയം മാത്രമെ നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. അതിനുള്ളില്‍ കുറുക്കനെ കണ്ടെത്തുക എന്നുള്ളതാണ് നിങ്ങള്‍ക്ക് മുന്നിലുള്ള ഇന്നത്തെ വെല്ലുവിളി. ഇലകളോട് വളരെ ചേര്‍ന്നാണ് കുറുക്കന്‍ കിടക്കുന്നത്.

കുറുക്കനെ കണ്ടോ..?

കുറുക്കനെ കണ്ടോ..?

അതിനാല്‍ തന്നെ അത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് കുറുക്കനെ കണ്ടെത്താന്‍ സാധിച്ചു എന്ന് വരില്ല. എന്നാല്‍ നിങ്ങള്‍ പതിവായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പരീക്ഷിക്കുന്നവരാണ് എങ്കില്‍ ഒരുപക്ഷെ നിശ്ചിത സമയത്തിന് ഉള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന കുറുക്കനെ കണ്ടെത്താന്‍ സാധിച്ചെന്ന് വരാം. അല്ലാത്തവര്‍ കുറച്ച് കഷ്ടപ്പെടും എന്നുറപ്പാണ്.

തോറ്റെങ്കില്‍ പോട്ടെ, സാരമില്ല

തോറ്റെങ്കില്‍ പോട്ടെ, സാരമില്ല

ഇനിയും നിങ്ങള്‍ക്ക് ചിത്രത്തില്‍ നിന്ന് കുറുക്കനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ സാരമില്ല. മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന് എവിടെയാണ് കുറുക്കന്‍ എന്ന് വ്യക്തമായല്ലോ. ഇനി ഇത് പോലെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങൡ ഇടക്കിടെ പരീക്ഷണം നടത്തി നോക്കാവുന്നതാണ്. ഇത് നിങ്ങളിലെ ഏകാഗ്രതയെ ഉത്തേജിപ്പിക്കും എന്നതില്‍ സംശയമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+