Get Updates
Get notified of breaking news, exclusive insights, and must-see stories!

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ എന്തൊക്കെ ഒളിപ്പിച്ച് വെക്കാം. അത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ഓരോ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിന്റെ ഘടനയും പരിസരത്തിനും അനുസരിച്ച് മാത്രമേ അത് പറയാനാവൂ. മൃഗങ്ങള്‍, മനുഷ്യരുടെ മുഖങ്ങള്‍, ഒരു ചിത്രത്തിനകത്ത് വരാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ വലിയ വൈറലാണ്. ഒരു ചിത്രത്തിനുള്ളില്‍ പല കാര്യങ്ങളും ഒളിപ്പിച്ച് വെക്കാന്‍ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കും.

ഇന്ന് അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു ഒപ്ടിക്കല്‍ ചിത്രത്തില്‍ പല കാര്യങ്ങള്‍ ഒളിപ്പിച്ച് വെച്ച ചിത്രമാണിത്. പലരും എന്താണ് ഇതിലുള്ളതെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. നിങ്ങളുടെ ബുദ്ധിക്കുള്ള പുതിയ ചലഞ്ചാണ്. വിശദമായി പരിശോധിക്കാം...

1

IMAGE COURTESY:TIMESOFINDIA.COM

ഈ ചിത്രത്തില്‍ അഞ്ച് പക്ഷികളാണ് ഒളിഞ്ഞിരിക്കുന്നത്. ഈ അഞ്ചിനെയും കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. എന്നാല്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും അഞ്ച് സെക്കന്‍ഡാണ്. വലിയ റിസ്‌കാണ് ഇതെന്ന് ഉറപ്പാണ്. ചിത്രത്തിലെ പക്ഷികളെ എങ്ങനെ കണ്ടെത്താം. വളരെ വേഗത്തില്‍ ചിത്രമൊന്ന് അരിച്ച് പെറുക്കിക്കോളൂ. അടിമുടി ഒന്ന് നോക്കുന്നത് നല്ലതാണ്. ആദ്യ നോട്ടത്തില്‍ പക്ഷിയെ എന്തായാലും കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. എന്നാലും ശ്രമിച്ച് നോക്കാവുന്നതാണ്.

2

IMAGE COURTESY:TIMESOFINDIA.COM

ചിത്രത്തിലെ പക്ഷികളെ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് ഒരു കാര്യം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കണം. എന്തൊക്കെ ഈ ചിത്രത്തിലുണ്ടെന്ന് പരിശോധിക്കണം. ഒരു വലിയ മരം ഈ ചിത്രത്തിലുണ്ട്. ഇതിന് മുകളിലാണ് പക്ഷികള്‍ വിശ്രമിക്കുക. ഇനി ആ മരത്തിലെ ഇലകള്‍ നോക്കൂ. ശരിക്കുമൊരു പക്ഷിയുടെ ചുണ്ട് പോലെയില്ലേ അത്. മരത്തിന്റെ ചെറു ചില്ലകള്‍ പക്ഷിയുടെ തൂവലുകള്‍ പോലെയും തോന്നിയേക്കാം. എന്നാല്‍ ഇതിനൊക്കെ അപ്പുറമാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ ഉത്തരം.

3

IMAGE COURTESY:TIMESOFINDIA.COM

ആദ്യ ചിത്രം എവിടെയാണെന്ന് മനസ്സിലായോ. ഇല്ലെങ്കില്‍ ചിത്രം മുകള്‍ മുതല്‍ താഴെ വരെ പരിശോധിച്ച് നോക്കാവുന്നതാണ്. കിട്ടുന്നില്ല അല്ലേ. കുറിച്ച് കടുപ്പമാണിത്. ഇതൊരു വലിയ പക്ഷിയാണ്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഇത് കണ്ടെത്താന്‍ എളുപ്പമാണ്. നടുവിലായിട്ടാണ് ഈ പക്ഷിയുള്ളത്. ഒരു പൂവന്‍ കോഴിയെ പോലെയുണ്ട് ഈ പക്ഷിയെ കാണാന്‍. വലിയൊരു വാലും ഈ പക്ഷിക്കുണ്ട്. ശരിക്കും നോക്കിയാലും ഈ വാല്‍ മരത്തിന്റെ ചില്ലയായിട്ടേ തോന്നൂ.

4

IMAGE COURTESY:TIMESOFINDIA.COM

ഇനിയുള്ള മൂന്നെണ്ണം അടുത്തടുത്തല്ല ഉള്ളത്. പക്ഷേ ഇത് മൂന്നും വളരെ ചെറിയ ക്യൂട്ടായിട്ടുള്ള പക്ഷികളാണ്. ഇതിലൊന്നിന് കൃത്യമായി ഇരിക്കാന്‍ ഇടം കിട്ടിയിട്ടുണ്ട്. ഏറ്റവും താഴെ നിന്ന് ഇടത് വിശത്തായിട്ടാണ് ഒരു പക്ഷിയുള്ളത്. അതിനും ഒരു ചില്ലയ്ക്ക് മുകളിലായി മൂന്നാമത്തെ പക്ഷി ഇരിക്കുന്നത് കാണാം. ഏറ്റവും സുഖിച്ച് ഇരിക്കുന്നതും ഈ പക്ഷിയാണ്. ഇനി നേരെ എതിര്‍ ഭാഗമായ വലതുഭാഗത്ത് ഏറ്റവും മുകളില്‍ നിന്ന് താഴെയായി നാലാമത്തെ പക്ഷി ഇരിക്കുന്നത് കാണാം. മൂന്ന് പക്ഷികളും മൂന്നിടത്തായത് കാരണം ഈ ശ്രദ്ധ അങ്ങോട്ടൊക്കെ പോകുക ബുദ്ധിമുട്ടേറിയതാണ്.

5

IMAGE COURTESY:TIMESOFINDIA.COM

നാലാമത്തെ പക്ഷിയെ ശരിക്കുമൊരു വവ്വാലിനെ പോലെ തൂങ്ങി കിടക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുക. ഇനിയുള്ള അന്തര്‍മുഖനായ ഉറങ്ങി കൊണ്ടിരിക്കുന്ന പക്ഷിയാണ്. ചിത്രത്തിലെ മരത്തില്‍ ഏറ്റവും നല്ല ഭാഗമാണ് ഈ പക്ഷിക്ക് ഉറങ്ങാനായി കിട്ടിയത്. വലത് ഭാഗത്ത് അടിയിലായി നീണ്ട് നില്‍ക്കുന്ന ചില്ലയിലാണ് ഈ പക്ഷിയുള്ളത്. തൂങ്ങി നില്‍ക്കുകയാണ് ഈ പക്ഷി. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഉറക്കമാണ് ഈ പക്ഷിക്ക് കിട്ടുന്നതെന്നാണ് ചിത്രത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതോടെ അഞ്ച് പക്ഷികളെയും കണ്ടെത്തി. നിങ്ങളും കണ്ടെത്തിയെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+