പാകിസ്താനിലെ ഏറ്റവും വലിയ ധനിക, മുകേഷ് അംബാനിയുടെ മുന്നില്‍ ഒന്നുമല്ല: ആസ്തി എത്രയെന്നറിയുമോ?
പാകിസ്താന്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണ് അവര്‍. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്റെ സാമ്പത്തിക നില ഏറ്റവും താഴെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ നിരവധി ഇന്ത്യക്കാര്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പാകിസ്താനികള്‍ ഉണ്ടാവാറേയില്ല.
ഇന്ത്യയില്‍ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയാണ്. 92 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അദ്ദേഹം. എന്നാല്‍ പാകിസ്താനില്‍ കോടികള്‍ സമ്പാദിക്കുന്ന ധനികരില്ല എന്നല്ല ഇതിന്റെ അര്‍ഥം. നിരവധി കോടീശ്വരന്മാരും, അതുപോലെ വമ്പന്‍ ബിസിനസുകാരും അവിടെയുമുണ്ട്.

image credit: Iqraa H Mansha facebook
പാരമ്പര്യമായി സ്വത്ത് ലഭിച്ച് അത് വളര്‍ത്തിയെടുത്തവരും, കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികള്‍ കയറിയവരും പാകിസ്താനുണ്ട്. അവിടെ പാകിസ്താനിലെ മുകേഷ് അംബാനിയെന്ന് വിളിപ്പേരുള്ള ഒരു ബിസിനസുകാരനുണ്ട്. മിയാന്‍ മുഹമ്മദ് മാന്‍ഷ എന്നാണ് ഇയാളുടെ പേര്. പാകിസ്താനിലെ അതിസമ്പന്നരില്‍ ഒന്നാമനാണ് അദ്ദേഹം.
എന്നാല്‍ പാകിസ്താനിലെ ഏറ്റവും വലിയ വനിത കോടീശ്വരി ആരാണെന്ന് അറിയുമോ? മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മരുമകളായ ഇഖ്രാ ഹുസൈനാണ് ആ ധനിക. ഇഖ്രാ ഹസന്‍ പാകിസ്താനി ആണെങ്കിലും ഇഖ്രാ ഹസന്‍ ബ്രിട്ടനിലെ ലണ്ടനിലാണ് പഠിച്ചതും വളര്‍ന്നതും. ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സില്‍ അവര്‍ക്ക് ബിഎസ്‌സി ബിരുദമുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് ബിരുദമെടുത്തത്. എംഎസ്‌സി ഡിഗ്രിയും അവര്‍ക്കുണ്ട്. യുകെ മാര്‍ക്കറ്റിനെ കുറിച്ച് നല്ല അവബോധം അവര്‍ക്കുണ്ട്. അതാണ് ബിസിനസില്‍ മുന്നേറാന്‍ അവരെ സഹായിച്ചത്. നിഷാദ് ഹോട്ടലുകളും, മറ്റ് പ്രോപ്പര്‍ട്ടികളും അവരുടെ പേരിലുണ്ട്.
പാകിസ്താനിലും ഇതേ പേരില്‍ അവര്‍ക്ക് വസ്തുക്കളുണ്ട്. ലണ്ടനില്‍ പഞ്ചനക്ഷത്ര ഹോട്ടലും ഇഖ്ര ഹസന്‍ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി കമ്പനികളുടെ ബോര്‍ഡില്‍ ഡയറക്ടറായി അവരുണ്ട്. അതുകൊണ്ട് ആസ്തിയില്‍ പല മടങ്ങ് വര്‍ധനവ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍ മുകേഷ് അംബാനിയോളം ഇത് വരില്ല.
അതേസമയം ഇഖ്രാ ഹസന്റെ ആസ്തി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വരും. അതായത് നൂറ് കോടി രൂപയാണ് ഇത്. എന്നാല്‍ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആസ്തി നോക്കുമ്പോള്‍ ഇഖ്രയുടെ ആസ്തി ഒന്നുമല്ലെന്ന് പറയേണ്ടി വരും. മിയാന്‍ ഉമര്‍ മാന്‍ഷയെയാണ് ഇഖ്രാ വിവാഹം ചെയ്തത്. മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനാണ്. നിഷാദ് മില്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അദ്ദേഹം. 2007 സെപ്റ്റംബറിലാണ് അദ്ദേഹം നിയമിതനായത്. ആദംജി ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനുമാണ് അദ്ദേഹം.












Click it and Unblock the Notifications