ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. ഡോക്ടറുടെ കുറിപ്പടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ, വൈറൽ ഡോക്ടറെ കിട്ടി
തീരെ വായിക്കാന്‍ പറ്റാത്ത രീതിയില്‍ എഴുതുന്ന ആളുകള്‍ ചിലപ്പോഴെങ്കിലും കേട്ടിട്ടുള്ള ഒരു ചോദ്യം നീ എന്താ ഡോക്ടര്‍മാര്‍ക്ക് പഠിക്കുവാണോ എന്ന്...പൊതുവേ ഡോക്ടര്‍മാറുടെ കയ്യക്ഷരം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അഭിപ്രായം. പല ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ കണ്ടുകാണും..ഒരക്ഷരം പിന്നെ നീട്ടിവലിച്ചൊരു വര...
ഇങ്ങനെയൊക്കെയാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ കളിയാക്കുക..എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് ഒരു ഡോക്ടര്‍..അദ്ദേഹത്തിന്റെ കുറിപ്പടി സാമൂഹ്യമാധ്യമത്തില്‍ വൈറലാണ്..നെന്മാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ നിതിന്റെ കയ്യക്ഷരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. അത്രയ്ക്കും മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. രോഗികള്‍ക്ക് തന്നെ വായിച്ചാല്‍ മനസിലാകും...

എന്തുകൊണ്ടാണ് ഡോക്ടര്‍ ഇത്ര മനോഹരമായി എഴുതുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി എനിക്ക് എഴുതാന്‍ ഇഷ്ടമാണെന്നാണ് മരുന്നുകളുടെ പേരുകള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. തിരക്കുണ്ടായാലും വായിക്കാന്‍ പറ്റുന്ന രീതിയില്‍ തന്നെയാണ് എഴുതാറെന്നും ഡോക്ടര്‍ പറഞ്ഞു.എന്തായാലും ഇദ്ദേഹത്തിന്റെ കയ്യെഴുത്തിന് നൂറില്‍ നൂറാണ് മാര്‍ക്ക്...

ചെറുപ്പത്തില്‍ തന്നെ ചേച്ചി ഒക്കെ എഴുതിപ്പഠിപ്പിച്ചിരുന്നു..നാല് വരി കോപ്പിയിലൊക്കെ..പിന്നെ എഴുതുന്നത് എനിക്ക് ഇഷ്ടമാണ്..എഴുതുന്നത് ഇഷ്ടമായത് കൊണ്ട് തന്നെ..കുറിപ്പ് എഴുതുമ്പോള്‍ അതിന്റെ വൃത്തി മെയ്‌ന്റെയ്ന്‍ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. അക്ഷരങ്ങള്‍ ക്യാപിറ്റല്‍ എഴുതാന്‍ ശ്രദ്ധിക്കാറുണ്ട്..എനിക്ക് ചിലപ്പോള്‍ എഴുതുന്നതിനോട് ഇഷ്ടമുള്ളത് കൊണ്ടാവും ഞാന്‍ അങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെത് അറിയില്ല.. തിരക്ക് കൊണ്ടായിരിക്കാം. അറിയില്ല..തിരക്കുണ്ടെങ്കിലും പരമാവധി മനസ്സിലാകുന്ന രീതിയില്‍ എഴുതാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. രോഗികള്‍ ഇടയ്ക്കിടെ അഭിനന്ദിക്കാറുണ്ട്,,,' അദ്ദേഹം പറയുന്നു.

എന്തായാലും ഡോക്ടർമാരെക്കുറിച്ച് സ്ഥിരം കേൾക്കുന്ന പരാതി ഈ ഡോക്ടർക്ക് കേൾക്കേണ്ടി വന്നിട്ടില്ല, മറിച്ച് അഭിനന്ദനമാണ് ലഭിച്ചത്. ഇത് പോലെ എല്ലാ ഡോക്ടർമാർക്കും എഴുതിക്കൂടേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കയ്യക്ഷരം മോശമാക്കലാണ്
ഡോക്ടറാകാനുള്ള ഒന്നാമത്തെ യോഗ്യതയെന്ന് തോന്നി പോകും ചില ഡോക്ടർമാരുടെ കുറിപ്പടി കണ്ടാൽ.
ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ മെഡിക്കൽ ഷോപ്പ് കാരൻ നൽകുന്നതെന്ന് രോഗിക്കറിയില്ല.മെഡിക്കൽ ഷോപ്പ് ക്കാരന് തെറ്റിയാൽ മരുന്ന് മാറി കഴിക്കേണ്ട ഗതികേടിലാണ് രോഗികൾ.

എല്ലാം ഒരു വിശ്വാസം മാത്രം എന്നാണ് ഒരാളുടെ കമന്റ്..ഈ കയ്യിഅക്ഷരം കൊണ്ട് ഗുണമുണ്ടാകുന്നത് യഥാർത്ഥത്തിൽ രോഗിക്കാണ് ഒരു മരുന്ന് കടക്കാരനും ഏതെങ്കിലും ഒരു മരുന്ന് കൊടുത്ത് രോഗിയെ ഒഴിവാക്കാൻ കഴിയില്ല അത്യാവശ്യം വായിക്കാൻ അറിയാവുന്ന രോഗിക്ക് പോലും ഏത് മരുന്നാണ് ഷോപ്പിൽ നിന്ന് കിട്ടിയതെന്ന് അപ്പോൾ തന്നെ മനസ്സിലാകും എന്നാണ് മറ്റൊരു കമന്റ്, വൃത്തിയിൽ എഴുതുന്ന മറ്റ് ഡോക്ടറുടെ പേരും കമന്റ് ചെയ്തിട്ടുണ്ട്....












Click it and Unblock the Notifications