Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൗഢ ഗംഭീരം; ഈ രാജ്യങ്ങളില്‍ പാര്‍ലമെന്റുകള്‍ രാജകീയം: ഏറ്റവും വലുത് ഈ രാജ്യത്ത്

ന്യൂഡല്‍ഹി: രാജ്യം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിന്റെ ആവേശത്തിലാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ചടങ്ങായിരുന്നു ഇന്ത്യയില്‍ നടന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രതിപക്ഷം വിട്ടുനിന്നെങ്കിലും ഉദ്ഘാടന ചടങ്ങിന്റെ പൊലിമ ചോര്‍ന്നുപോയിരുന്നില്ല. പക്ഷേ മറ്റ് രാജ്യങ്ങളിലെ പാര്‍ലമെന്റിനെ കുറിച്ച് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഏതാണ് ഭംഗിയേറിയ പാര്‍ലമെന്റ് എന്നും, ഏത് രാജ്യത്താണ് വലിപ്പമുള്ള പാര്‍ലമെന്റ് ഉള്ളതെന്നും നമ്മള്‍ ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ചില രാജ്യങ്ങളിലെ പാര്‍ലമെന്റുകള്‍ നമ്മളേക്കാള്‍ മുകളില്‍ നില്‍ക്കുന്നവയാണ്. അത് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

PARLIAMENT COMPLEX

ഹേഗിലെ മനോഹര സൗധം

നെതര്‍ലന്‍ഡ്‌സിലെ ബിന്നന്‍ഹോഫ് അതുപോലെ വളരെ പ്രശസ്തമായ പാര്‍ലമെന്റ് സമുച്ചയാണ്. ഇത് ഹേഗിലാണ് സ്ഥിതി ചെയ്യുന്നത്. 13ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടത്. ഹോളണ്ടിലെ പ്രഭുക്കന്മാരുടെ വാസസ്ഥലമായിരുന്നു ഇത്. ഈ സമുച്ചയിലെ ഏറ്റവും മനോഹര ഭാഗമാണ് റിഡ്ഡര്‍സ്‌നാള്‍ അഥവാ നൈറ്റ്‌സ് ഹാള്‍.

ഇതിനെ ഒരു ഇടനാഴിയെന്ന് വിശേഷിപ്പിക്കാം. ഇന്ന് പാര്‍ലമെന്റ് മന്ദിരം സഭാകക്ഷികള്‍ കൂടിചേരുന്ന ഇടമാണ്. അതുപോലെ പൊതുകാര്യ മന്ത്രാലയത്തിന്റെയും, പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ ഇവിടെയാണ് ഉള്ളത്.

യുഎസ്സിലെ ക്യാപിറ്റല്‍

അമേരിക്കയിലെ ക്യാപിറ്റല്‍ മനോഹരമായ പാര്‍ലമെന്റ് മന്ദിരമാണ്. പ്രൗഡഗംഭീരമെന്ന് വിളിക്കാം. 1800കളിലാണ് ഇതിനെ പണി പൂര്‍ത്തിയായത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ സൂചകമായിട്ടാണ് ക്യാപിറ്റല്‍ അറിയപ്പെടുന്നത്. ഇവിടെയാണ് യുഎസ് കോണ്‍ഗ്രസ് ചേരുന്നത്. 1.5 മില്യണ്‍ ചതുരശ്ര അടിയിലായി പരന്ന് കിടക്കുന്നതാണ് ഈ സമുച്ചയം.

600 മുറികള്‍ ഉണ്ട് ക്യാപിറ്റലില്‍. പൗരാണിക ഗ്രീക്ക്-റോമന്‍ കെട്ടിടങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പലതവണ ക്യാപിറ്റലില്‍ പണി നടന്നിട്ടുണ്ട്. താഴിക കുടം ഇതില്‍ സ്ഥാപിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇത് വാഷിംഗ്ടണ്‍ നഗരത്തെ മുഖാമുഖം നോക്കിയിരിക്കുന്നത് പോലെയാണ് അനുഭവപ്പെടുക.

ഏറ്റവും വലുത് ഈ പാര്‍ലമെന്റ്

ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്റ് കെട്ടിടം റൊമാനിയയിലെ ബുക്കാറെസ്റ്റിലാണ് ഉള്ളത്. പാലസ് ഓഫ് പാര്‍ലമെന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പെന്റഗണ്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഭരണസ്ഥാപനവുമാണ് ഈ സമുച്ചയം. 1984ല്‍ റൊമാനിയന്‍ ഏകാധിപതിയായിരുന്ന നിക്കോളായ് ചൗഷസ്‌കുവാണ് ഈ കെട്ടിട നിര്‍മാണം ആരംഭിച്ചത്. മൂന്നരലക്ഷം ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുണ്ട് ഈ കെട്ടിടത്തിന്.

പക്ഷേ നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. 3000 മുറികളുണ്ട് ഈ കെട്ടിടത്തില്‍. ഡിലൂല്‍ സ്പിറി എന്ന കുന്നിന് മുകളിലായിട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 400 കോടി യൂറോയാണ് ഇതിന്റെ മൂല്യം. ഇവിടത്തെ വൈദ്യുതി ചെലവിന് പോലും 60 ലക്ഷം യുഎസ് ഡോളറിലധികം വേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+