ഐസ്‌ലാന്റില്‍ നിന്ന് ഇന്ത്യയിലേക്ക്...ഭാഗിക സൂര്യഗ്രഹണം കാണാം... അപൂര്‍വ്വ നിമിഷം;
ഒക്ടോബർ 25 വളരെ പ്രത്യേകത നിറഞ്ഞ ഒരു ദിവസമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 25 ന് ഭാഗിക സൂര്യഗ്രഹണം ഉണ്ടാവും. ഇതൊരു അപൂർവ നിമിഷം തന്നെയാണ്.ചൊവ്വാഴ്ച നോർത്തേൺ ഹെമിസ്പിയറിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഒരു അപൂർവ്വ പ്രതിഭാസം കാണാനുള്ള അവസരമാണ് ആ ദിവസം ലഭിക്കുന്നത്.
ഫ്രാൻസിലെ പാരീസിലെ IMCCE ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് , ഗ്രഹണം ഉച്ചയ്ക്ക് 02:28 ന് ഐസ്‌ലൻഡിൽ ആരംഭിച്ച് 06:32 ന് (ist) യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയിലൂടെ കടന്നുപോയി ഇന്ത്യൻ തീരത്ത് അവസാനിക്കും.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ ആണ് സൂര്യഗ്രഹണം സംഭവിക്കുന്നത്, അതിന്റെ നിഴൽ നമ്മുടെ ഗ്രഹത്തിലേക്ക് പതിക്കുന്നു. ചന്ദ്രൻ സൂര്യന്റെ ഡിസ്കിനെ പൂർണ്ണമായി തടയുകയും ഭൂമിയുടെ ഒരു ഭാഗത്തെ പൂർണ്ണ അന്ധകാരത്തിലേക്ക് തൽക്ഷണം വീഴ്ത്തുകയും ചെയ്യുമ്പോൾ സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്.
ഒക്ടോബർ 25 ന് സംഭവിക്കാനിരിക്കുന്നത് ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് എന്നാണ് വാനനിരീക്ഷകർ പറയുന്നത്. എന്നാല് ചൊവ്വാഴ്ചത്തെ ഗ്രഹണം ഭാഗികം മാത്രമാണെന്നും ചന്ദ്രന്റെ നിഴൽ ഒരു ഘട്ടത്തിലും ഭൂമിയുടെ ഉപരിതലത്തിൽ തൊടില്ലെന്നും പാരീസ് ഒബ്സർവേറ്ററി പ്രസ്താവനയിൽ പറഞ്ഞു.
കസാക്കിസ്ഥാനിൽ സൂര്യന്റെ പരമാവധി 82 ശതമാനം വരെ ചന്ദ്രൻ മൂടും, എന്നാൽ പതൽ വെളിച്ചത്തിനെ അത് പൂർണമായും തടയില്ലെന്നാണ് വിവരം. സൂര്യൻ 95% ശതമാനം മറഞ്ഞാൽ മാത്രമേ വലിയ തരത്തിലുള്ള ഇരുട്ടുണ്ടാകുള്ളൂ.. സൂര്യന്റെ ഒരു ചെറിയ കഷ്ണം കാണാതായതുപോലെ തോന്നുമെന്നാണ് പറയുന്നത്.
ഈ അപൂർവ്വ സൂര്യ ഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ നേരിട്ട് സൂര്യനെ നോക്കരുതെന്ന നിർദ്ദേശമുണ്ട്. കണ്ണിന്റെ സുരക്ഷയ്ക്കുള്ള മുന്ഡകരുതലുകൾ എടുക്കണം. ഈ നൂറ്റാണ്ടിലെ 16-ാമത്തെ ഭാഗിക സൂര്യഗ്രഹണവും ഈ വർഷത്തെ രണ്ടാമത്തെയും ആയിരിക്കും ഇത്. അടുത്ത ഭാഗിക സൂര്യഗ്രഹണം 2025 മാർച്ച് 29 ന് ആയിരിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്ത്യയിൽ കാണാൻ സാധിക്കില്ലെന്നാണ് വിവരം... എന്തായാലും ഈ അപൂർവ നിമിഷം കാണാനുള്ള കാത്തിരിപ്പിലാണു ഭൂരിഭാഗവുംഇപ്പോൾ












Click it and Unblock the Notifications