റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങി ഓടി ആളുകള്‍; കാരണം കേട്ടാല്‍ ചിരിച്ച് പോകും, വൈറലായി സംഭവം
റിയോ ഡി ജനീറോ: സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഒരു വീഡിയോ. ഒരു റെസ്‌റ്റോറന്റില്‍ നിന്ന് ആളുകള്‍ ഇറങ്ങി ഓടുന്ന വീഡിയോയാണിത്. ട്വിറ്ററിലാകെ ട്രെന്‍ഡിംഗായിരിക്കുകയാണ് ഈ സംഭവം. ചിരിപ്പിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുകയാണ് യൂസര്‍മാര്‍. അതേസമയം ഈ ഓട്ടം ഒരു ചെറിയ അബദ്ധത്തിന്റെ പുറത്ത് സംഭവിച്ചതാണ്.
എന്നാല്‍ റെസ്റ്റോറന്റില്‍ നിന്ന് എല്ലാവരും ഇറങ്ങി ഓടുമെന്ന് ആരും കരുതിയിരുന്നില്ല. സംഭവം എന്തായാലും ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇവരൊക്കെ കാശ് തന്നിട്ടാണോ ഓടിപ്പോയതെന്ന് ചോദിക്കുന്നവരും ഇതിലുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

image credit: Ruido en la Red
ബ്രസീലില്‍ നിന്നുള്ളതാണ് ഈ വീഡിയോ. കണ്ടാല്‍ തന്നെ ചിരി വരുന്ന വീഡിയോയാണിത്. കൂട്ടത്തോടെ റെസ്‌റ്റോറന്റിലുള്ളവര്‍ ഓടി പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒരാള്‍ ഓടി പോകുന്നതും പിന്നാലെ എല്ലാവരും പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഓടിപോയത് വലിയൊരു അബദ്ധത്തെ തുടര്‍ന്നാണ്. ആ കാരണമാണ് ഈ വീഡിയോയെ വൈറലാക്കിയിരുന്നു. ഒരു കൂട്ടം കള്ളന്മാരാണ് ഓടി വരുന്നതെന്ന് കരുതിയാണ് ഈ റെസ്‌റ്റോറന്റിലുള്ളവര്‍ ഓടിരക്ഷപ്പെട്ടത്. ഇവരുടെ കൈയ്യിലുള്ള പണമെല്ലാം ഈ തെരുവ് കള്ളന്മാര്‍ കൊണ്ടുപോകുമെന്ന് ആളുകള്‍ കരുതുകയായിരുന്നു.

image credit: Ruido en la Red
ബ്രസീലില്‍ ഇത്തരം പകല്‍ കൊള്ളയും പിടിച്ചുപറിയും സര്‍വ സാധാരണമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ വളരെ ജാഗ്രത പുലര്‍ത്താറുണ്ട്. എന്നാല്‍ ഇവിടെയാണ് പ്രശ്‌നം പറ്റിയത്. ഈ ഓടി വന്നത് കുറച്ച് റണ്ണേഴ്‌സാണ്. അത്‌ലറ്റുകളുടെ ഗണത്തിലുള്ളവരാണ് ഓടി വന്നത്. എന്നാല്‍ ഓട്ടക്കാരെ കണ്ട് ഇവര്‍ കള്ളന്മാരായി തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ കൂട്ടയോട്ടം കണ്ട ആര്‍ക്കും ചിരി നിര്‍ത്താനായില്ല. ഈ റെസ്‌റ്റോറന്റിലെ നിരീക്ഷണ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

image credit: Ruido en la Red
വീഡിയോയില്‍ റെസ്‌റ്റോറന്റിന്റെ പുറത്ത് ഇരിക്കുന്നവരെയാണ് കാണിക്കുന്നത്. സീറ്റ് വെച്ചിരിക്കുന്ന ഇടത്തിലൂടെ ചിലര്‍ ഓടിപ്പോകുന്നത് ദൃശ്യത്തില്‍ കാണാം. അടുത്ത സെക്കന്‍ഡില്‍ തന്നെ ഇവിടെ ഭക്ഷണം കഴിക്കാനിരുന്നവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. കള്ളന്മാര്‍ വരുന്നുണ്ടെന്ന അഭ്യൂഹം അവിടെ എല്ലാവരിലുമെത്തിയിരുന്നു. റുയിഡോ എന്‍ ഡാ റെഡ് എന്ന ട്വിറ്റര്‍ പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ പറയുന്നത് ചിരി നിര്‍ത്താനാ വുന്നില്ലെന്നാണ്. കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവരുടെ പേജ്.

image credit: Ruido en la Red
ഇതിനോടകം വീഡിയോ 9.9 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്. അപകടം പെട്ടെന്ന് അറിയാനുള്ള കഴിവ് ആളുകള്‍ക്കുണ്ടെന്നാണ് യൂസര്‍മാരുടെ പരിഹാസം. ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റം ഇങ്ങനെയാണെന്നും, ആളുകള്‍ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും ലിസ എന്ന യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഭക്ഷണം കഴിക്കുന്നതിനിടെ ഓടിപോയവര്‍ തിരിച്ച് വന്ന് കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയോ എന്ന ചോദിച്ചവരും ധാരാളമുണ്ട്. ഇത് കണ്ടപ്പോള്‍ ചിരി വന്നു. പക്ഷേ അവരുടെ ഭയം കണ്ടപ്പോള്‍, നമ്മള്‍ അത്തരമൊരു കാലത്തിലാണല്ലോ ജീവിക്കുന്നതെന്ന് തോന്നിപ്പോയെന്ന് കോസ്മി ഗേള്‍ എന്ന യൂസര്‍ കുറിച്ചു.












Click it and Unblock the Notifications