കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തകങ്ങള്‍ വായിക്കുന്നത് ആയുസ് കൂട്ടും, വായിക്കാത്തവര്‍ക്ക് 2 വര്‍ഷം കുറയും!!

  • By Neethu
Google Oneindia Malayalam News

പുസ്തകങ്ങള്‍ വായിക്കുന്നത് അറിവ് നേടാനോ മത്സരപരീക്ഷകളില്‍ വിജയിക്കാനോ മാത്രമല്ല ഉപകരിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ ശരാശരി ആയുസ് കൂട്ടാനും പുസ്തകള്‍ വായിക്കുന്നത് നല്ലതാണ്.

യുഎസിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 50 വയസിന് മുകളിലുള്ള 3635 ആളുകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വായിക്കൂ...

മൂന്ന് ഗ്രൂപ്പുകള്‍

മൂന്ന് ഗ്രൂപ്പുകള്‍

പുസ്തകങ്ങള്‍ വായിക്കാത്തവര്‍, ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ പുസ്തകം വായിക്കുന്നവര്‍, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്.

 വായനക്കാര്‍

വായനക്കാര്‍

50 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതില്‍ സ്ത്രീകള്‍, വിദ്യാസമ്പന്നര്‍, സാമ്പത്തിക പ്രമുഖര്‍ എന്നിവരാണ് സ്ഥിരമായി പുസ്തകങ്ങള്‍ വായിക്കാന്‍ സമയം ചിലവഴിക്കുന്നത്.

വ്യത്യാസം

വ്യത്യാസം

ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ പുസ്തം വായിക്കുന്നവരേക്കള്‍ 17 % ആയുസ് കുറവാണ് പുസ്തകങ്ങള്‍ ഒട്ടും വായിക്കാത്തവര്‍ക്ക്. ആഴ്ചയില്‍ മൂന്ന് മണിക്കൂറിലധികം വായിക്കുന്നവരേക്കാള്‍ 23% ആയുസ് കുറവാണ് വായിക്കാത്തവര്‍ക്ക് എന്ന് പഠനത്തില്‍ പറയുന്നു.

 ആയുസുമായുള്ള ബന്ധം

ആയുസുമായുള്ള ബന്ധം

വായനയിലൂടെ ലഭിക്കുന്ന അറിവ് തന്നെയാണ് പ്രധാനമായും ആയുസ് വര്‍ധിപ്പിക്കുന്നത്. മാത്രമല്ല പുസ്തകള്‍ മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കും.

English summary
People who read books regularly are likely to live longer than those who do not read at all, a new study has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X