Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതെന്താണ് വിമാനം പറക്കുമ്പോള്‍ വലിച്ചെറിഞ്ഞതാണോ?'; വൈറലായി ഒരു സ്യൂട്ട്‌കേസ്‌

കഴിഞ്ഞദിവസം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് പുകവലിച്ച് വിമാനത്തിന്റെ ടോയ്‌ലറ്റ് തന്നെ കത്തിച്ച ഒരു യാത്രക്കാരന്റെ കഥ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിമാനവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

സാധാരണ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ഒരു നെഞ്ചിടിപ്പാണ്. ആദ്യത്തെ ടെന്‍ഷന്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്ന് ... രണ്ടാമത്തേത് നമ്മുടെ ലഗേജ് കൃത്യമായി എത്തുമോ എന്നത്. വിമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല തീവണ്ടി യാത്രയിലാണെങ്കിലും അത് അങ്ങനെ തന്നെയാണ്.

1

ഒരുകേട് പാടും കൂടാതെ ലഗേജ് എത്തുമോ എന്ന ടെന്‍ഷന്‍ ആര്‍ക്കാണെങ്കിലും ഉണ്ടാകും. ഇനി വിമാനത്തിലേക്ക് തന്നെ തിരിച്ചുപോകാം. കാരണം വിമാനത്തില്‍ കൊണ്ടുവന്ന ഒരു ബാഗിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പൂര്‍ണമായും നശിച്ച അവസ്ഥയിലുള്ള ഒരു ബാഗിന്റെ ചിത്രമാണ് റെഡിറ്റില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

2

'വിമാനത്തില്‍ വന്ന ശേഷം എന്റെ അമ്മാവന്റെ സ്യൂട്ട്‌കേസിന്റെ അവസ്ഥ' എന്ന് പറഞ്ഞ് യാത്രക്കാരന്റെ മരുമകനാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിമുടി നാശമായ അവസ്ഥയിലാണ് ബാഗ് ഉള്ളത്. പക്ഷേ എന്ത് പറ്റി എന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ല.

PC: reddit.com

PC: reddit.com

എന്തായാലും ഒരുപാട് ആളുകളാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. എന്ത് വിശ്വാസലത്തിലാണ് നമ്മള്‍ സ്യൂട്ട്‌കേസും പ്രധാനപ്പെട്ട സാധനങ്ങളും വിമാനത്തില്‍ കൊണ്ടുവരിക എന്നാണ് ചോദ്യം. ഇത്ര ശ്രദ്ധയില്ലാതെയാണോ യാത്രക്കാരുടെ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് മറ്റുചിലർ ചോദിക്കുിന്നത്. ‌

4

ചിലരാകട്ടെ എന്താണ് ആ സ്യൂട്ട്കേസിന് ശരിക്കും സംഭവിച്ചതെന്ന സംശയത്തിലാണ്. ഇത് ശരിക്കും ഫ്ളൈറ്റ് നിർത്തയ ശേഷം പുറത്തെത്തിച്ചതാണോ അതോ പറക്കുന്ന സമയത്ത് താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നാണ് മറ്റ് ചിലരുടെ സംശയം. എന്തായാലും നിരവധിപേരാണ് പോസ്റ്റിൽ അവരുടെ അഭിപ്രായം കുറിച്ചിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+