കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍, നിഗൂഡമായ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു!!

  • By Neethu
Google Oneindia Malayalam News

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. കൗതുകം നിറഞ്ഞ കാഴ്ചകളും പുത്തന്‍ അറിവുകളും എന്നും മനുഷ്യന് ജിജ്ഞാസ ജനിപ്പിക്കുന്ന കാര്യങ്ങളാണ്.

ജന്മ നക്ഷത്രഫലങ്ങള്‍ പ്രവചിക്കും നിങ്ങളുടെ ഭാവി ജീവിതം, കൂടുതല്‍ അറിയാന്‍ജന്മ നക്ഷത്രഫലങ്ങള്‍ പ്രവചിക്കും നിങ്ങളുടെ ഭാവി ജീവിതം, കൂടുതല്‍ അറിയാന്‍

എല്ലാം ചില പ്രത്യേക സ്ഥലങ്ങള്‍ പ്രവേശനം നിഷേധിക്കപ്പെട്ട് രഹസ്യ സ്വഭാവം പുലര്‍ത്തുന്നവയാണ്. അവയില്‍ ചിലത് അറിയാന്‍ തുടര്‍ന്നു വായിക്കൂ...

സ്‌നേക്ക് ലാന്റ്

സ്‌നേക്ക് ലാന്റ്


പാമ്പുകളുടെ താഴ്‌വാരമാണ് സ്‌നേക്ക് ലാന്റ്. ബ്രസീലിന്റെ തീരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ചെറുദ്വീപാണിത്. ലോകത്തെ ഏറ്റവും വിഷമുള്ള 4000 ലധികം വിഷപാമ്പുകള്‍ വസിക്കുന്ന ദ്വീപ്. മനുഷ്യ ജീവന് ആപത്തായതിനാലാണ് ഇവിടേക്കുള്ള സന്ദര്‍ശനം ബ്രസീല്‍ ഗവണ്‍മെന്റ് തടഞ്ഞിട്ടുള്ളത്.

 ഏരിയ 51

ഏരിയ 51


അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏരിയ 51. ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പരീക്ഷണം നടക്കുന്ന സ്ഥലമാണ് ഇതെന്ന് പറയുന്നു. എന്നാല്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല.

ദി ക്വീന്‍സ് ബെഡ്‌റൂം

ദി ക്വീന്‍സ് ബെഡ്‌റൂം

ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്‌റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. 1982ല്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിള്‍ ഫാഗന്‍ എന്നയാള്‍ റൂം തകര്‍ത്ത് എലിസബത്ത് രാജ്ഞിയുടെ മുറിയ്ക്കുള്ളില്‍ പ്രവേശിച്ു. ഇതിനുശേഷം അതീവ സുരക്ഷയാണ് നല്‍കുന്നത്.
 ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33

ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33


ഡിസ്‌നി പാര്‍ക്കിലെ ക്ലബ് 33ത്തിലേക്കുള്ള സന്ദര്‍ശനം പലര്‍ക്കും അസാധ്യമാണ്. ക്ലബിലെ പ്രവേശനത്തിന് 40,000 ഡോളറും കൂടാതെ 27000 ഡോളര്‍ വേറെയും വര്‍ഷത്തില്‍ 18000 ഡോളറും വേണം അംഗത്വത്തിന്.

 കൊക്കക്കോളയുടെ രഹസ്യ അറ

കൊക്കക്കോളയുടെ രഹസ്യ അറ


കൊക്കളോയുടെ രഹസ്യം ഇന്നും ആര്‍ക്കും അറിയില്ല. ഇതിനു പിന്നിലുള്ള വിജയം അതീവ രഹസ്യമായി സൂക്ഷിക്കുന്നതിന് സുരക്ഷിതമായ സങ്കേതമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ

സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ

സ്വാള്‍ബാര്‍ഡ് ആഗോള വിത്തു സംരക്ഷണ നിലവറ നോര്‍വെയിലെ സ്വാള്‍ബാര്‍ഡ് ദ്വീപസമൂഹത്തില്‍പ്പെട്ട സ്പിറ്റ്‌സ്‌ബെര്‍ഗന്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഒരു സുരക്ഷിതമായ വിത്തു സംരക്ഷണ കേന്ദ്രമാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികളില്‍ മറ്റു ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിത്തുകള്‍ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ സ്ഥാപകലക്ഷ്യം.

ഇസ് ഗ്രാന്റ് ശ്രിന്‍

ഇസ് ഗ്രാന്റ് ശ്രിന്‍

ജപ്പാനിലെ ഇസ് സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൂര്യഭഗവാന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് ഷിന്റോ ശ്രിന്‍.

English summary
The world may be our oyster but there are some places you will NEVER be allowed to see.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X