കണ്ണടച്ച് ഉറങ്ങിയാലും കൈയ്യില്‍ പണം വീഴും: മനസ്സുണ്ടെങ്കില്‍ ഇതൊന്ന് ചെയ്ത് നോക്കൂ, പണക്കാരനാവാം
എങ്ങനെ പണക്കാരനാവും, നമ്മളെല്ലാം സ്ഥിരമായി ചിന്തിക്കുന്ന കാര്യങ്ങളായിരിക്കും ഇത്. കാര്യങ്ങള്‍ കുറച്ച് സിപിംളുമാണ്, അതുപോലെ കുറച്ച് കടുപ്പവുമാണ്. നമ്മള്‍ ശരിക്കും ഒന്ന് മനസ്സ് വെച്ചാല്‍ തീര്‍ച്ചയായും പണം വേഗത്തില്‍ സമ്പാദിക്കാം. ഉറക്കത്തില്‍ പോലും വരുമാനം നമ്മളെ തേടിയെത്തും. പക്ഷേ ചെയ്യുന്ന കാര്യങ്ങള്‍ സ്ഥിരമായി തന്നെ പിന്തുടരണം.
എങ്കില്‍ ആരേക്കാളും വേഗത്തില്‍ നിങ്ങള്‍ക്ക് പണക്കാരനാവാം. അതുപോലെ തന്നെ കിട്ടുന്ന പണം എന്ത് ചെയ്യണമെന്ന് നമ്മള്‍ തന്നെ ആലോചിച്ച് വെക്കണം. ഈ പണം ഇരട്ടിയാക്കുന്നത് അടക്കമുള്ള കാര്യങ്ങളും ധാരാളമുണ്ട്. പക്ഷേ എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ചെയ്യണമെന്ന് മാത്രം.

ഡിവിഡന്റ് സ്റ്റോക്സില്‍ നിക്ഷേപിക്കാന്‍ തയ്യാറാണോ?
ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ പണം ഇരട്ടിയാക്കാന്‍ സാധ്യതയുള്ള കാര്യമാണ്. സ്ഥിരമായി ഇതില്‍ നിന്ന് വരുമാനം കിട്ടിക്കൊണ്ടിരിക്കും. അതായത് നിങ്ങള്‍ യാതൊന്നും ചെയ്യാതെ തന്നെ നിങ്ങളുടെ പോക്കറ്റില്‍ പണമെത്തും.
ഒപ്പം മാര്‍ക്കറ്റിംഗ് ബിസിനസുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കമ്മീഷന്‍ സ്വന്തമാക്കാം. മറ്റ് കമ്പനികളെ പ്രമോട്ട് ചെയ്യുന്നതിലൂടെയാണിത്. അവരുടെ സര്‍വീസുകളോ, ഉല്‍പ്പന്നങ്ങളോ നിങ്ങള്‍ക്ക് പ്രമോട്ട് ചെയ്യാം. ശരിയായ മാര്‍ക്കറ്റിംഗ് തന്ത്രമുണ്ടെങ്കില്‍ പണം നിങ്ങളെ തേടി വന്നുകൊണ്ടേ ഇരിക്കും.
പഴയ സാധനങ്ങള്‍ വില്‍ക്കാം
നിങ്ങളുടെ കൈയ്യില്‍ പഴക്കമേറിയ സാധനങ്ങളുണ്ടെങ്കില്‍ എളുപ്പത്തില്‍ സമ്പാദിക്കാന്‍ സാധിക്കും. പഴയ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, പുസ്തകങ്ങള്‍, എല്ലാം നിങ്ങള്‍ക്ക് വില്‍ക്കാം. ആര് വാങ്ങും എന്നാണോ? ഇബേയില്‍ അതിനുള്ള സൗകര്യമുണ്ട്.
ക്രെയ്ഗ്‌സ് ലിസ്റ്റ്, പോഷ്മാര്‍ക്ക്, എറ്റ്‌സി, ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് എന്നിവിടങ്ങളിലെല്ലാം ഈ പറഞ്ഞ കാര്യങ്ങളെല്ലാം വില്‍ക്കാന്‍ സാധിക്കും. നിങ്ങളുടെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് തന്നെ ഇതെല്ലാം വില്‍ക്കാനുള്ള സൗകര്യമുണ്ട്. വില്‍ക്കുന്ന വസ്ത്രങ്ങള്‍ അടക്കം പോറലേല്‍ക്കാത്തതായിരിക്കണം. എങ്കില്‍ മികച്ച വില ലഭിക്കും.
ആമസോണും വരുമാനം നല്‍കും
ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ് നല്ലൊരു വരുമാന മാര്‍ഗമാണ്. ഇതിലൂടെ നിര്‍മാണ കമ്പനികളുമായി നിങ്ങള്‍ക്ക് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാം. മൊത്തവില്‍പ്പനക്കാര്‍, ഷിപ്പിംഗ് കമ്പനികള്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവയെല്ലാം ഇതിലുള്ള ഓപ്ഷനാണ്. ഡ്രോപ്പ്ഷിപ്പര്‍ ആകുമ്പോള്‍ ഒരു ബ്രാന്‍ഡ് വെബ്‌സൈറ്റ് ആരംഭിക്കുകയാണ് വേണ്ടത്. അതിലൂടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് പരസ്യം നല്‍കും.
ഇതിലൂടെ ഒരു കാര്യം വില്‍ക്കപ്പെടുമ്പോള്‍, ആ ഓര്‍ഡര്‍ ആരാണോ നിങ്ങളുടെ പങ്കാളി, അവരിലേക്ക് ഇത് നല്‍കുക. അവര്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. അവിടെ നിന്ന് അത് ഉപയോക്താവിലേക്കും എത്തും. വളരെ ചെലവ് കുറഞ്ഞ രീതിയുമാണിത്. ആമസോണില്‍ ഡ്രോപ്പ്ഷിപ്പിംഗ് ഓപ്ഷനുമുണ്ട്. വളരെ സൗഹാര്‍ദപരമായ മാര്‍ക്കറ്റുമാണ് ഇതിലുള്ളത്.
ഓണ്‍ലൈന്‍ സര്‍വേകള്‍ നടത്താം
ഓണ്‍ലൈന്‍ സര്‍വേകളിലൂടെ നിങ്ങള്‍ക്ക് പണമുണ്ടാക്കാം. മണിക്കൂറുകളോ, മിനുട്ടുകളോ ഇതിനായി ഉപയോഗപ്പെടുത്താം. സര്‍വേജങ്കി, സ്വാഗ്ബക്ക്‌സ്, പോലുള്ള സൈറ്റുകള്‍ അവരുടെ പ്രോഗ്രാമുകളില്‍ ചേരാന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കും. പകരം ക്യാഷ് പ്രൈസുകളോ, ഗിഫ്റ്റ് കാര്‍ഡുകളോ സ്വീകരിക്കാം. ഈ സര്‍വേകള്‍ വളരെ കുറച്ച് മണിക്കൂറില്‍ തീര്‍ക്കാം ഉറപ്പായും പോക്കറ്റ് നിറയ്ക്കുന്നതാണിത്.
പുതിയ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തുന്നതിനും പണം നല്‍കുന്നവരുണ്ട്. നിങ്ങളുടെ ഒഴിവ് സമയത്തും ഇത് ഉപയോഗിക്കാവുന്നതാണ്. മികച്ചൊരു ഡെലവെറി ഡ്രൈവറായാലും പോക്കറ്റ് മണിക്കുള്ള പണം നിങ്ങള്‍ക്ക് കണ്ടെത്താം. പക്ഷേ എളുപ്പമാര്‍ഗങ്ങള്‍ മുകളില്‍ പറഞ്ഞവയാണ്.












Click it and Unblock the Notifications