Pooja Bumper: 12 കോടിയുടെ ആ ഭാഗ്യശാലി ആരാണ്? എപ്പോൾ, എങ്ങനെ അറിയാം? വിശദ വിവരങ്ങൾ
തിരുവനന്തപുരം: നിങ്ങൾ പൂജാ ബമ്പർ എടുത്തിട്ടുണ്ടോ? ഒരുപക്ഷേ നാളെ നിങ്ങളുടെ തലവരമാറിയേക്കാം. നാളെയാണ് ( ഡിസംബർ 4) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പറിന്റെ(BR 100) നറുക്കെടുപ്പ്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഗോർഖി ഭവനിൽ വെച്ചായിരിക്കും നറുക്കെടുപ്പ്. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.
പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതമാണ്. അഞ്ച് പരമ്പകൾക്കായാണ് സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും ( ഓരോ പരമ്പരകൾക്കും രണ്ട് വീത് ) നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയും ( അഞ്ച് പരമ്പകൾക്ക് ) ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം ആണ് ( അഞ്ച് പരമ്പരകൾക്ക് ). കൂടാതെ 5000, 10000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.

കഴിഞ്ഞ വർഷവും സമ്മാനത്തുക 12 കോടി തന്നെയായിരുന്നു. ഒന്നാം സമ്മാനം. കാസർഡോഗ് ഹൊസങ്കടിയിലെ ഭാരത് എന്ന ഏജൻസിയിൽ നിന്നും വിറ്റുപോയ ടിക്കറ്റിനായിരുന്നു സമ്മാനം. JC 253199 എന്ന നമ്പറിന് ആയിരുന്നു സമ്മാനം. അതേ സമയം ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന് ആയിരുന്നു. 25 കോടിയായിരുന്നു സമ്മാനം.
സമ്മാനത്തുക ക്ലെയിം ചെയ്യുന്നത് എങ്ങനെ?
സാധാരണ ഗതിയിൽ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം. സമ്മാന ടിക്കറ്റ് സമർപ്പിക്കാൻ കാലതാമസം നേരിട്ടാൽ 90 ദിവസം വരെയുള്ളവ ക്ഷമിച്ചു നൽകാൻ ജില്ലാ ലോട്ടറി ഓഫീസർമാർക്ക് അധികാരമുണ്ട്. നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസം വരെയാണ് കണക്കാക്കുക. 180 ദിവസം വരെ കാലതാമസം വന്നാൽ അത് ക്രമപ്പെടുത്താൻ ലോട്ടറി ഡയരക്ടർക്ക് അധികാരമുണ്ട്.
സമർപ്പിക്കേണ്ട രേഖകൾ
1. ഫോം നമ്പർ VIII-ൽ സ്റ്റാമ്പ് ചെയ്ത രസീത്.
2. ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയ സമീപകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയുടെ രണ്ട് കോപ്പികൾ.
3. സമ്മാനർഹമായ ടിക്കറ്റിന്റെ ഇരുവശങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി.
4. പാസ്പോർട്ട്/ റേഷൻ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/ പാൻകാർഡ്/ എന്നിവവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.












Click it and Unblock the Notifications