ഇതൊക്കെയാണ് ബംബര്‍ ജാക്‌പോട്ട്; സമ്മാനം അടിച്ചത് 8206 കോടി, ഞെട്ടലില്‍ ഭാഗ്യവാന്‍
ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നത്. നല്ലൊരു തുക ലഭിച്ചാല്‍ ഭാവി ജീവിതം സുരക്ഷിതമാക്കാമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവര്‍ക്കമുള്ളത്. ഇപ്പോഴിതാ അങ്ങനെ ഒരു ഭാഗ്യം തേടിയെത്തിയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്. പവര്‍ബോള്‍ ജാക്‌പോട്ട് ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാത്തുക ലഭിച്ച കഥയാണ്. 8206 കോടി രൂപയാണ് ഇത്തവണത്തെ പവര്‍ബോള്‍ ജാക്‌പോട്ട് ലോട്ടറിയിലൂടെ വിജയി നേടിയെടുത്തത്.
വിജയിച്ച ടിക്കറ്റ് ലോസ് ഏഞ്ചല്‍സ് ഡൗണ്ടൗണിലെ ലാസ് പാല്‍മിറ്റാസ് മിനി മാര്‍ക്കറ്റില്‍ നിന്നാണ് വിറ്റതെന്ന് കാലിഫോര്‍ണിയ ലോട്ടറിയുടെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മള്‍ട്ടി-സ്റ്റേറ്റ് ലോട്ടറി അസോസിയേഷന്റെ കണക്കനുസരിച്ച്, പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷം ആളുകളില്‍ ഒരാള്‍ക്കാണ്.

മൂന്ന് പതിറ്റാണ്ടുകളിലേറെയായി യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ബോള്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാത്തുകയാണിത്. വിജയിക്ക് ഈ തുക ഒറ്റയടിക്ക് വേണമെങ്കില്‍ പിന്‍വലിക്കാം. അല്ലെങ്കില്‍ 30 വര്‍ഷം വരെ ഓരോ വര്‍ഷവും അക്കൗണ്ടിലേക്ക് പണം എത്തുന്ന രീതിയിലേക്കും മാറ്റാം.
പവര്‍ ബോളിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പും വലിയ തുക സമ്മാനമായി മത്സരാര്‍ത്ഥികളെ തേടിയെത്തിയിരുന്നു. 2022 നവംബറില്‍ 2.4 ബില്യണ്‍ ഡോളറും 2016 ജൂണില്‍ 1.5 ബില്യണ്‍ ഡോളറും വിജയികളെ തേടിയെത്തിയിരുന്നു. അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ലോട്ടറികളില്‍ ഒന്നാണ് യു എസ് പവര്‍ബോള്‍. എവിടെ നിന്നും ഓണ്‍ലൈനായി ബോള്‍ കളിക്കാന്‍ സാധിക്കും. ജാക്ക്പോട്ട് നേടുന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കാനും എന്നാല്‍ മറ്റ് സമ്മാനങ്ങള്‍ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും പവര്‍ബോളിന്റെ നിയമങ്ങള്‍ 2015-ല്‍ പരിഷ്‌ക്കരിച്ചിരുന്നു.












Click it and Unblock the Notifications