വിവാഹത്തിന് ശേഷമുള്ള എല്ലാ വര്‍ഷവും ഗര്‍ഭിണി; ആകെ 9 മക്കള്‍, പത്താമത്തെ കുഞ്ഞിനായി കാത്തിരിപ്പ്
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവര്‍ ആരാണുള്ളത് അല്ലേ. കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ സമയം പോകുന്നത് അറിയില്ല. എന്തു സങ്കടങ്ങളുണ്ടെങ്കില്‍ അവരുടെ മുഖത്തെ പുഞ്ചിരി കുറച്ച് നേരത്തേക്ക് നോക്കി നിന്നാല്‍ നമ്മള് എല്ലാ വിഷമവും മറക്കും. എന്നാല്‍ കുഞ്ഞുങ്ങളെ കണ്ണെടുത്താല്‍ കണ്ടൂകൂടാത്തവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു 29കാരിയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും ഒമ്പത് കുഞ്ഞുങ്ങളാണ് ഈ 29കാരിക്ക്.

IMAGE CREDIT: Amanda Sellers
യുഎസ് സ്വദേശിയായ അമാന്‍ഡ സെല്ലേഴ്സും ഭര്‍ത്താവ് ക്രിസ്റ്റിയുമാണ് ഈ കഥയിലെ താരങ്ങള്‍. ഇപ്പോള്‍ ഇവര്‍ തങ്ങളുടെ പത്താമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. തന്റെ കുടുംബത്തിന് ഭക്ഷണത്തിനായി മാത്രം ഓരോ മാസവും 1,150 ഡോളര്‍ ചെലവഴിക്കുന്നുവെന്നും കഴിയുന്നത്ര കുട്ടികളെ പ്രസവിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അമാന്‍ഡ പറയുന്നു.

2013 ജൂലായ് മുതലാണ് അമാന്‍ഡ് ക്രിസ്റ്റിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. അന്ന് ക്രിസ്റ്റിന് തന്റെ ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. അമാന്ഡയുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോള്‍ തന്റെ മക്കളെ അവള് സ്വീകരിക്കുമോ എന്ന ആശങ്ക ക്രിസ്റ്റിനുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരുപാട് കുട്ടികളള്ള ഒരു വലിയ കുടുംബമുണ്ടാക്കണമെന്നാണ് അമാന്‍ഡ പറഞ്ഞത്.

തനിക്ക് പത്ത് മക്കളുള്ള കുടുംബത്തെ വേണമെന്നായിരുന്നു അമാന്‍ഡ പറഞ്ഞത്. ഇതിനായി തനിക്ക് എട്ട് കുട്ടികള്‍ക്ക് കൂടി ജന്മം നല്‍കണമെന്ന ആഗ്രഹം അമാന്‍ഡ ക്രിസ്റ്റിനെ അറിയിച്ചു. ഇപ്പോള്‍ ഈ ദമ്പതികള്‍ തങ്ങളുടെ പത്താമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. അമാന്‍ഡയുടെ ആഗ്രഹം കേട്ടപ്പോള്‍ ക്രിസ്റ്റിന് ആദ്യം ഒന്ന് ഞെട്ടിത്തരിച്ചിരുന്നു. എന്നാല്‍ അമാന്ഡയുട ഈ ആഗ്രഹമാണ് തന്നെ ഏറ്റവും സന്തോഷവാനാക്കിയതെന്ന് ക്രിസ്റ്റിന് പറഞ്ഞു.

2014ല്‍ ആണ് അമാന്‍ഡയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ഈ ആണ് കുഞ്ഞിന് ലിയാമിന് എന്നാണ് പേരിട്ടത്. അടുത്ത വര്‍ഷം 2015ല്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്. മയ, മിയ എന്നാണ് ഈ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 2017ല്‍ വീണ്ടും ഇവര്‍ക്ക് ഇരട്ട ആണ് കുട്ടികള്‍ പിറന്നു. ആഷര്‍, ബ്രൈസൈന് എന്നാണ് ഇവര്‍ക്ക് നല്കിയ പേര്.

പിന്നീട് 2018ല്‍ എവിക്കും 2020 ജൂലായില്‍ എമ്മയും ഇവരുടെ കുട്ടികളായി ജനിച്ചു. വിവാഹം കഴിഞ്ഞിട്ട് 2021ല്‍ മാത്രമാണ് അമാന്‍ഡ ഗര്‍ഭിണിയാകാതിരുന്ന വര്‍ഷം. എന്നാല്‍ ഇതൊരു പരാതിയായി കാണേണ്ടെന്നും തന്റെ ഏറ്റവും വലിയ സന്തോഷമാണിതെന്നും അമാന്‍ഡ പറയുന്നു. ഇനി തങ്ങളുടെ പത്താമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ സന്തോഷത്തിലാണ് ഇവരുടെ കുടുംബം.

ഇത് തങ്ങളുടെ അവസാനത്തെ കുഞ്ഞായിരിക്കുമെന്ന് ഇവര്‍ പറയുന്നു. ഇത്രയും കുട്ടികളെ നോക്കുന്നതിന് യാതൊരു പരിഭവവും അമാന്‍ഡ പറയാറില്ല. മൂത്ത കുട്ടികള്‍ വൃത്തിയാക്കുന്നത് അടക്കമുള്ള ജോലികളില്‍ സഹായിക്കാറുണ്ട്. മുതിര്‍ന്ന കുട്ടികള്‍ ചെയ്യേണ്ട ഒരു പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആഴ്ചയില്‍ മാറാറുണ്ടെന്ന് അമാന്‍ഡ പറയുന്നു.

15 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു വാനിലാണ് കുടുംബം യാത്ര ചെയ്യാറുള്ളത്. വീട്ടില്‍ ഇവര്‍ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്പതികളുടെ മക്കളും പത്താമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇവരുടെ ഈ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications