കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിയെ അവസാനമായി കാണാന്‍ ഹാരി രാജകുമാരന്‍ വരില്ല; സംസ്‌കാര ചടങ്ങിലേക്ക് ക്ഷണമില്ല

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ബ്രിട്ടന്‍ ദു:ഖാചരണത്തിലാണ്. എന്നാല്‍ രാജകുടുംബത്തില്‍ ഇതിനോടകം ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നു എന്ന് സൂചനയുണ്ട്. ബക്കിങ്ഹാം പാലസില്‍ ഇന്ന് വൈകീട്ട് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകയാണ് നടക്കാനിരിക്കുകയാണ്.

ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവും കമീല രാജ്ഞിയുമാണ്. എന്നാല്‍ ഹാരി രാജകുമാരനെയും മേഗന്‍ മേര്‍ക്കലിനെയും ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടേയില്ല. ഇതാണ് ഏറ്റവുമൊടുവില്‍ വാര്‍ത്തയായിരിക്കുന്നത്. എന്തുകൊണ്ട് ക്ഷണിച്ചില്ല എന്ന വാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍2023ല്‍ സര്‍വവും കത്തിനശിക്കും, പുതിയ മനുഷ്യവംശം വരും; നോസ്ട്രഡാമസ് പ്രവചിച്ചത് ഈ 6 കാര്യങ്ങള്‍

ഹാരി രാജകുമാരന്‍ സസക്‌സിലെ പ്രഭുവാണ്. അതുപോലെ പ്രഭുവിന്റെ ഭാര്യയാണ് മേഗന്‍. ഇവര്‍ രണ്ട് പേരെയും വിളിക്കേണ്ടത് ചടങ്ങില്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മേഗനും ഹാരിയും കടുത്ത അമര്‍ത്തിലാണ്. കൊട്ടാരത്തിലെ അംഗമായിട്ടും, എന്തുകൊണ്ട് ഇങ്ങനൊരു കാര്യം നടന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇതുവരെ ക്ഷണിക്കാതിരുന്നതില്‍ ഇവര്‍ കടുത്ത അമര്‍ഷത്തിലാണ്. ഇത് ഒരുപക്ഷേ ചടങ്ങിന് ശേഷം അറിയിക്കാനും സാധ്യതയുണ്ട്.

2

ഈ ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

ഇവര്‍ക്ക് ഒരു ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്, അതില്‍ പറയുന്നത് ഇവര്‍ രണ്ടുപേരും പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ്. ഇങ്ങനൊരു ക്ഷണക്കത്ത് കിട്ടിയതോടെ ചടങ്ങിലേക്ക് ഇവര്‍ വരുമോ എന്ന് ഉറപ്പില്ല. ശരിക്കും രോഷം പിടിപ്പിക്കുന്ന കത്തായി പോയി ഇത്. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തിലെ തര്‍ക്കങ്ങളാണ് ഇതിന് കാരണമെന്നാണ് സൂചന. നേരത്തെ തന്റെ സൈനിക യൂണിഫോം ഹാരി രാജകുമാരന്‍ എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്രാ ചടങ്ങില്‍ ധരിക്കില്ലെന്നും അറിയിച്ചിരുന്നു.

3

നേരത്തെ മേഗനെ വിവാഹം കഴിച്ചതോടെ ഹാരിക്ക് കൊട്ടാരത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ രീതിയിലുള്ള അവഗണന നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇവര്‍ മാറി താമസിക്കാന്‍ തീരുമാനിച്ചതെല്ലാം, മേഗന് നേരെയുള്ള വംശീയ പരാമര്‍ശങ്ങളാണെന്നും ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഹാരി രാജകുമാരന്‍ ആ വിഷയങ്ങളിലൊന്നും പ്രതികരിച്ചിരുന്നില്ല.

4

3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍3 മക്കളുടെ കാഴ്ച്ച നഷ്ടമാകും; ദുരന്തത്തിന് മുമ്പ് മക്കളെ ലോകം ചുറ്റിക്കാണിക്കാനിറങ്ങി മാതാപിതാക്കള്‍

അതേസമയം സൈനിക യൂണിഫോം ധരിക്കാന്‍ ഹാരിക്ക് അനുമതി നല്‍കിയത് ചാള്‍സ് രാജാവ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹാരി ആ വസ്ത്രം ധരിച്ചത്. സഹോദരന്‍ വില്യമും ആ വസ്ത്രം ധരിച്ചിരുന്നു. 88 ബില്യണിന്റെ സ്വത്തുക്കളാണ് എലിസബത്ത് കൊട്ടാരത്തില്‍ അവശേഷിപ്പിച്ച് വിടവാങ്ങിയത്. ഇത് 2017ലെ മൂല്യമാണ്. എന്നാല്‍ എലിസബത്തിന്റെ വ്യക്തിപരമായ സ്വത്തുക്കളുടെ മൂല്യം 500 മില്യണോളം വരും. ചിത്രങ്ങളും ആഭരണങ്ങളും ഭൂമിയുമെല്ലാം ഇതില്‍ വരും.

English summary
prince harry and meghan markle not invited to queen elizabeth's funeral, social media in surprise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X