കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട... 800 രൂപയും ചെലവും തരൂ!! കെഎസ്ആര്‍ടിസിയെ നന്നാക്കാം

Google Oneindia Malayalam News

കൊച്ചി: മാധ്യമങ്ങളില്‍ പതിവ് വാര്‍ത്തയാണ് കെഎസ്ആര്‍ടിയിസിയിലെ ശമ്പളം. അഞ്ചാം തിയ്യതിക്ക് മുമ്പ് സെപ്തംബര്‍ മാസത്തിലെ ശമ്പളം കൊടുത്തു തീര്‍ത്തു എന്നാണ് ഏറ്റവും ഒടുവില്‍ വാര്‍ത്ത വന്നത്. ജോലി ചെയ്തവര്‍ക്ക് ശമ്പളം ലഭിക്കുന്നത് ഒരു വാര്‍ത്തയല്ല. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം ലഭിക്കുന്നത് വാര്‍ത്തയാണ്. കാരണം കൃത്യ സമയത്ത് ശമ്പളം ലഭിക്കുക എന്നത് കെഎസ്ആര്‍ടിസിയില്‍ വലിയ കാര്യമാണ്.

ശമ്പളവും ഡ്യൂട്ടിയും സംബന്ധിച്ച തര്‍ക്കവും സമരവുമെല്ലാം നടക്കുന്ന കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഉഗ്രന്‍ ഐഡിയ പറഞ്ഞിരിക്കുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ രസകരമായ കമന്റുകളും നിറഞ്ഞുകഴിഞ്ഞു. ആനവണ്ടി ട്രാവല്‍ ബ്ലോഗ് പേജിലും ഈ പോസ്റ്റുണ്ട്.....

1

ശമ്പളം, സിംഗിള്‍ ഡ്യൂട്ടി തുടങ്ങി നിരവധി വിവാദങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് കെഎസ്ആര്‍ടിസി. സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മേലധികാരികളുടെ മുന്നറിയിപ്പും വാര്‍ത്തയായി. ശമ്പളം കൊടുക്കുന്നതിന് ഇടയ്ക്കിടെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാറുണ്ട്. കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് എന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. ഇവിടെയാണ് സ്വകാര്യ ബസ് ജീവനക്കാരന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

2

കെഎസ്ആര്‍ടിസി എംഡിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പാണ് സ്വകാര്യ ബസ് ജീവനക്കാരന്‍ പങ്കുവച്ചിരിക്കുന്നത്. 800 രൂപയും ചെലവും ദിവസക്കൂലിയായി തരൂ എന്നാണ് കുറിപ്പില്‍ പറയുന്നത്. ബസ് ഞങ്ങള്‍ ഓടിക്കാം. പെന്‍ഷന്‍ വേണ്ട. 5000ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ നൂറ് രൂപയ്ക്ക് അഞ്ച് രൂപ എന്ന രീതിയില്‍ ബാറ്റയും വേണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍

3

ഇപ്പറഞ്ഞതെല്ലാം തന്നാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാക്കുന്നത് എങ്ങനെ എന്ന് ഞങ്ങള്‍ കാണിച്ചു തരാമെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് താനെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്ത് നില്‍ക്കുന്ന കാര്യവും ഫേസ്ബുക്ക് പോസ്റ്റില്‍ എടുത്തുപറയുന്നു.

4

സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്-

Dear KSRTC എംഡി,
800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാ ണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരി കൾ നെടുവീർപ്പിടുന്നത് ആദ്യം പണിയെടുക്കൂ... എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ്‌ ഡ്രൈവർ.
SAVE KSRTC
📷അനുരാജ് ❤️

5

അതേസമയം, നിമിഷ നേരം കൊണ്ട് നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും പണിയെടുക്കാത്ത പ്രശ്‌നമല്ലെന്നും ഒരു ബസിന് ശരാശരി 19 സ്റ്റാഫ് ആയാല്‍ എങ്ങനെ നഷ്ടത്തിലാകാതിരിക്കുമെന്നാണ് ശ്രദ്ധേയമായ ഒരു കമന്റ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍ക്കാര്‍ ജോലി കിട്ടിയ ശേഷം മടിയന്മാരായതാണ് എന്ന് ചിലര്‍ പറയുന്നു.

മിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കുംമിസൈല്‍ കുതിച്ചെത്തി!! അമ്പരന്ന് ജപ്പാന്‍... 5 വര്‍ഷത്തിനിടെ ആദ്യം, ഉത്തര കൊറിയ ആക്രമിച്ചേക്കും

6

അതേസമയം, സ്വകാര്യ ബസ് ഡ്രൈവറുടെ പോസ്റ്റിനെ പരിഹസിച്ചും കമന്റുകളുണ്ട്. ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന പകുതി ശമ്പളവും അലവന്‍സും മതി. ഞാന്‍ എംഎല്‍എ ആകാന്‍ റെഡി. നിയോജക മണ്ഡലം മുഴുവന്‍ ശരിയാക്കി തരാം എന്ന പോലുള്ള വിവരമില്ലായ്മയാണിതെന്ന് ചിലര്‍ കമന്റില്‍ സൂചിപ്പിക്കുന്നു.

7

ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ഒരു വിഭാഗം ജീവനക്കാരുടെ അലസതയുമാണ് കെഎസ്ആര്‍സിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അടുത്തിടെ നടപ്പാക്കിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര വലിയ വിജയമായിരുന്നു. ജനങ്ങള്‍ ഏറ്റെടുത്ത ഈ സര്‍വീസ് മഴക്കാലം വന്ന ശേഷം നിലച്ചിട്ടുണ്ട്.

English summary
Private Bus Driver Write Up About How To Make KSRTC Profitable Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X