കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഡിഎഫ്സി ലൈഫില്‍ 200 ഗ്രാജ്വേറ്റ് ട്രെയിനികളുടെ ഒഴിവ്: പിഎസ്സിയില്‍ വിവിധ തസ്തികകളില്‍ വിജ്ഞാപനം

Google Oneindia Malayalam News

പിഎസ്സിയില്‍ വിവിധ തസ്തികളിലേയ്ക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു. എച്ച്ഡിഎഫ്സി ലൈഫില്‍ ഗ്രാജ്വേറ്റ് ട്രെയിനികളുടെ 200 തസ്തികകള്‍ ഒഴിവുകളിലേയ്ക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് - ഡിഗ്രി കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ജോലിയ്ക്കായി അപേക്ഷിക്കാന്‍ കഴിയുക. 12-12/2017 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഒപിഎസ്സിയില്‍ ലക്ചറര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്താനും വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ തസ്കയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. 23 ഒഴിവുകളിലേയ്ക്കാണ് നിയമനം. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

ഒഡിഷ പിഎസ്സിയില്‍ 65 അസിസ്റ്റന്‍റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഡിസംബര്‍ 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ടാറ്റ എഐഎ ലൈഫില്‍ 200 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദമോ എന്‍ജിനീയറിംഗ് ബിരുദമോ നേടിയവര്‍ക്ക് മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും ഈ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ‍ഡിസംബര്‍ 13ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

കേരള പിഎസ്സിയില്‍ ഹെഡ് ഓഫ് സെക്ഷന്‍ ഓഫീസറുടെയും സിസ്റ്റം അനലിസ്റ്റിന്‍റെയും ഒഴിവുകള്‍ എഇ, അല്ലെങ്കില്‍ എംടെക് ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഹെഡ് ഓഫ് സെക്ഷന്‍ ഓഫീസറുടെയുടെയും സിസ്റ്റം അനലിസ്റ്റിന്‍റെയും ഓരോ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എംസിഎ ബിരുദധാരികള്‍ക്കാണ് സിസ്റ്റം അനലിസ്റ്റ് തസ്തികയിലേയ്ക് അപേക്ഷിക്കാന്‍ കഴിയുക. 2018 ജനുവരി ഒന്നാണ് രണ്ട് തസ്തികകളിലേയ്ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

psc-18

ഹയര്‍സെക്കണ്ടറി ടീച്ചറുടെ ഒരു ഒഴിവിലേക്കും പിഎസ്സി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. എംഎസ്സി, ബിഎഡ്, എന്നിവയ്ക്ക് പുറമേ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. 2018 ജനുവരി മൂന്നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികയാണ് ടെക്നിക്കല്‍ അസിസ്റ്റന്‍റ്. ഒരു ഒഴിവ് മാത്രമാണ് ഈ തസ്തികയ്ത്തുള്ളത്. ജനുവരി മൂന്നാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. കേരള പിഎസ്സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് തസ്തികയിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പത്താം ക്ലാസാണ് യോഗ്യത. നാല് അസിസ്റ്റന്‍റുമാരുടെ ഒഴിവിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇരു തസ്തികകളിലേയ്ക്കും അപേക്ഷിക്കേണ്ട അവസാന തിയ്യതി 2018 ജനുവരി മൂന്നാണ്.

English summary
Public service commission call for different vacancies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X