Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍

ദിനേന നറുക്കെടുക്കുന്ന ലോട്ടറിക്ക് പുറമെ വിവിധ ഉത്സവ സീസണുകളിലായി ആറ് ബംപർ നറുക്കെടുപ്പ് ലോട്ടറികള്‍ നടത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്

panjab-lottery-

കേരള സർക്കാർ ദിവസേനയുള്ള ലോട്ടറി നറുക്കെടുപ്പ് നടത്താറുണ്ടെങ്കിലും വലിയ സമ്മാനത്തുക ബംപർ ലോട്ടറികള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്. ക്രിസ്തുമസ് ബംപർ നറുക്കെടുപ്പ് പൂർത്തിയായതിന് പിന്നാലെ സമ്മർ ബംപർ ലോട്ടറിയും അവതരിപ്പിച്ച് കഴിഞ്ഞു. 10 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക.

കേരളത്തിന് സമാനമായ മാതൃകയില്‍ ബംപർ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. മലയാളികള്‍ക്ക് ഉള്‍പ്പടെ ഏതൊരു ഇന്ത്യക്കാരനും ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ സാധിക്കുമെന്നതാണ് പഞ്ചാബ് ലോട്ടറിയുടെ സവിശേഷത.

ഡിയർ മഹാശിവരാത്രി ബംപർ ലോട്ടറി

ഡിയർ മഹാശിവരാത്രി ബംപർ ലോട്ടറിയാണ് പഞ്ചാബ് പുതുതായി പുറത്തിറക്കിയിരിക്കുന്ന ബംപർ ലോട്ടറി. ഫെബ്രുവരി 18 ന് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനമായി 2.50 കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ് നല്‍കുക. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. രണ്ട് ഭാഗ്യ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം പ്രഖ്യാപിക്കുമ്പോൾ, രണ്ടും മൂന്നും സമ്മാനങ്ങൾ പങ്കെടുക്കുന്ന 20 പേർക്ക് നൽകും.

വിറ്റുപോകുന്ന ടിക്കറ്റുകള്‍ക്ക് മാത്രമായിരിക്കും

വിറ്റുപോകുന്ന ടിക്കറ്റുകള്‍ക്ക് മാത്രമായിരിക്കും നറുക്കെടുപ്പ്. മറ്റ് പഞ്ചാബ് ബമ്പർ ലോട്ടറികൾ പോലെ, ഇന്ത്യയിലെ ഏതൊരു താമസക്കാരനും ടിക്കറ്റുകൾ, ഔദ്യോഗിക ലോട്ടറി വെബ്‌സൈറ്റിൽ നിന്നോ പഞ്ചാബിലെ ഔട്ട്‌ലെറ്റുകളിൽ നിന്നോ വാങ്ങാം. തപാൽ ചാർജുകൾ ലാഭിക്കാൻ മൂന്നോ അതിലധികമോ ടിക്കറ്റുകൾ ബുക്ക് ഒരുമിച്ചും ബുക്ക് ചെയ്യാവുന്നതാണ്.

ടിക്കറ്റുകൾ സ്പീഡ് പോസ്റ്റ് വഴിയോ

മഹാശിവരാത്രി ബമ്പർ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 500 രൂപയാണ്. ഇതില്‍ 90 രൂപ അധിക 'തപാൽ, പാക്കിംഗ് ചാർജും' ഉൾപ്പെടുന്നു. ആരെങ്കിലും മൂന്നോ അതിലധികമോ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ അധിക തുക നല്‍കേണ്ടതില്ലെന്നതും ശ്രദ്ധേയമാണ്. പഞ്ചാബ് സ്വദേശികളല്ലാത്തവർക്ക് അവരുടെ ടിക്കറ്റുകൾ സ്പീഡ് പോസ്റ്റ് വഴിയോ കൊറിയർ വഴിയോ നിരവധി അംഗീകൃത ലോട്ടറി ഏജന്‍സികളില്‍ നിന്നും വാങ്ങാവുന്നതാണ്.

Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

2.50 കോടി രൂപയുടെ ഒന്നാം സമ്മാനം

2.50 കോടി രൂപയുടെ ഒന്നാം സമ്മാനം (2 പേർക്ക്)
രണ്ടാം സമ്മാനം (10 പേർക്ക്) 10 ലക്ഷം രൂപ
മൂന്നാം സമ്മാനം (10 പേർക്ക്) 5 ലക്ഷം/-
നാലാം സമ്മാനം (600 പേർക്ക്) 9000/-
അഞ്ചാം സമ്മാനം (600 പേർക്ക്) രൂപ 6000/-
ആറാം സമ്മാനം (12000 പേർക്ക്) 2500/- രൂപ- എന്നിങ്ങനെയാണ് പഞ്ചാബ് ലോട്ടറിയുടെ സമ്മാന ഘടന.

ടിക്കറ്റിനായി ലോട്ടറിയുടെ വെബ്‌സൈറ്റ്

ടിക്കറ്റിനായി ലോട്ടറിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് നീല നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന 'പഞ്ചാബ് സ്റ്റേറ്റ് ഡിയർ മഹാശിവരാത്രി ബമ്പർ ലോട്ടറി വാങ്ങൂ' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ PayUMoney ഗേറ്റ്‌വേയിലേക്ക് കൊണ്ടുചെന്നെത്തിക്കയും, അവിടെ ടിക്കറ്റിന്റെ മൊത്തം വിലയ്‌ക്കൊപ്പം അടിസ്ഥാന വിവരങ്ങളുടെ ഒരു ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. ഫോം പൂരിപ്പിച്ച് പണം നല്‍കിയാല്‍ ടിക്കറ്റ് കൊറിയറായി ലഭിക്കും.

പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ

അതേസമയം, പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ, പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ, പഞ്ചാബ് സ്റ്റേറ്റ് ഹോളി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ബൈസാഖി ബംപർ എന്നിവയുൾപ്പെടെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ഡയറക്ടറേറ്റ് എല്ലാ വർഷവും ആറ് ബംപർ ലോട്ടറി നറുക്കെടുപ്പുകളാണ് നടത്തുന്നത്.

പഞ്ചാബ് ലോഹ്രി മകർ സക്രാന്തി ബംപർ ലോട്ടറി

കഴിഞ്ഞയാഴ്ച നടന്ന പഞ്ചാബ് ലോഹ്രി മകർ സക്രാന്തി ബംപർ ലോട്ടറി നറുകപ്പെടുപ്പില്‍ 88 വയസ്സുകാരനായ മഹന്ത് ദ്വാരക ദാസായിരുന്നു 5 കോടിയുടെ ബംപർ വിജയം നേടിയത്. സിറക്പൂരിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ ലോട്ടറി ജേതാവിന് നികുതിയിളവുകൾക്ക് ശേഷം ഏകദേശം 3.5 കോടി രൂപ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+