സൗന്ദര്യ മത്സരത്തിൽ വിജയിച്ചാൽ പ്രമുഖ എൻആർഐയെ കല്യാണം കഴിക്കാമെന്ന് ഓഫർ! ആരാണാ പ്രമുഖൻ
സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടില്ലേ...ദേശീയതലത്തിലും അന്തര്‍ദേശീല തലത്തിലും പ്രാദേശിക തലത്തിലുമൊക്കെ സൗന്ദര്യ മത്സരങ്ങള്‍ നടക്കാറുണ്ട്..വലിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടങ്ങി ചെറിയ ക്ലബുകള്‍ വരെ ഈ മേഖലയില്‍ കൈ വെച്ചു നോക്കിയിട്ടുണ്ട്..
വലിയ മത്സരങ്ങളില്‍ ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാറും ഉണ്ട്...എന്നാല്‍ ഇനി പറയാന്‍ പോകുന്ന സൗന്ദര്യ മത്സരത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങളൊന്ന് ഞെട്ടും. മത്സരത്തെക്കുറിച്ചല്ല മത്സരത്തില്‍ വിജയിക്കുന്ന ആള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 'സമ്മാനം' കേള്‍ക്കുമ്പോഴാണ് നമ്മള്‍ ആകെ ഞെട്ടുക. സംഭവം ഇങ്ങനെ...

സംഭവം നടക്കുന്നത് പഞ്ചാബിലാണ്. കുറച്ച് ദിവസങ്ങളായി ഈ സൗന്ദര്യമത്സരത്തെക്കുറിച്ചുള്ള പരസ്യം സോശ്യല്‍മീഡിയയില്‍ വ്യാപകമാഇ പ്രചരിക്കുന്നുണ്ട്. ഒടുവില്‍ സംഭവത്തില്‍ പോലീസിന് ഇടപടേണ്ടി വന്നു. സൗന്ദര്യമത്സരത്തില്‍ വിജയിക്കുന്ന ആള്‍ക്ക് കനേഡിയന്‍ എന്‍ആര്‍ഐയെ വിവാഹം കഴിക്കാന്‍ അവസരം നല്‍കുമെന്നാണ് സൗന്ദര്യമത്സരത്തിന്റെ പരസ്യ പോസ്റ്ററുകളില്‍ പറഞ്ഞത്. പഞ്ചാബിലെ ബതിന്‍ഡയിലാണ് സംഭവം നടന്നത്. സൗന്ദര്യ മത്സരത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ പോലീസ് രംഗത്തെത്തി.

"ബതിന്‌ഡ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ ഒട്ടിക്കുകയും # സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നു, അതിൽ സ്ത്രീകൾക്കെതിരെ അസഭ്യമായ വാക്കുകൾ എഴുതിയിട്ടുണ്ട്." എന്ന മുന്നറിയ്പ്പ് പോലീസ് നൽകി.
വേഗത്തിലുള്ള നടപടി സ്വീകരിച്ച് ബതിൻഡ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും നിയമലംഘനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസ് പറഞ്ഞു.

ഒക്ടോബർ 23 ന് സൗന്ദര്യമത്സരം നടത്തുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.അതേസമയം, വിഷയത്തിൽ സംശയം ഉയർത്തി സോഷ്യൽമീഡിയ രംഗത്തെത്തി. ആരാണ് ഈ കനേഡിയൻ എൻ ആർഐ എന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. ഇന്നത്തെ കാലത്ത് സ്വയംവരം നടത്താൻ ശ്രമിക്കുന്ന ആളെ ഒന്ന് കാണണമല്ലോ എന്നാണ് ചിൽ പറയുന്നത്.

ഒന്നാം സമ്മാനമായി എൻആർഐക്കാരനെ കിട്ടുമ്പോൾ ഫസ്റ്റ് റണ്ണറപ്പിന് എന്തു സമ്മാനം ലഭിക്കും എന്നാണ് ചിലർ ചോദിക്കുന്നത്.
എന്തായാലും സൗന്ദര്യമത്സരം നടത്തി വധുവിനെ കണ്ടെത്താൻ ശ്രമിച്ച എൻആർഐ ആരാണെന്ന് ഒരു വിവരവുമില്ല.












Click it and Unblock the Notifications