Viral Video: നിമിഷനേരം കൊണ്ട് മാനിനെ വിഴുങ്ങി ഭീമന്‍ പാമ്പ്; വീഡിയോ വൈറല്‍
പാമ്പകളുടെ പല വീഡിയോകളും നമ്മള്‍ കണ്ടുകാണും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഇത്തരം വീഡിയോകള്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുള്ളത്. വലിയൊരു പാമ്പ് ഒരു മാനിനെ മുഴുവനായി വിഴുങ്ങുന്നതാണ് വീഡിയോ. വലിയ രീതിയില്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
വീഡിയോയില്‍, ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പ് എന്ന് തിരിച്ചറിഞ്ഞ ഒരു പാമ്പ് ഒരു മാനിനെ വേഗത്തില്‍ വിഴുങ്ങുന്നത് കാണാം. പാമ്പിന് ചുറ്റും കുറച്ച് ആളുകളും ഉണ്ട്. മാനിനെ ഭക്ഷിക്കുന്ന പാമ്പിനെ ഒരു മനുഷ്യന്‍ മുതുകില്‍ തട്ടുന്നതും കാണാം. beautiful_new_pix എന്ന അക്കൗണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ ക്ലിപ്പ് പോസ്റ്റ് ചെയ്തത്.

ക്ലിപ്പ് ആയിരക്കണക്കിന് കാഴ്ചകളും ഏകദേശം 27,752 ലൈക്കുകളും നേടി. നിരവധിപേരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്. ഈ പാമ്പിനെ കാണുമ്പോള്‍ തന്നെ പേടിയാകുന്നത്, എനിക്ക് ശരിക്കും വെറുപ്പാണ്..എന്തിനാണ് ഇയാള്‍ പാമ്പിന്റെ മുതുകത്ത് തടവി കൊടുക്കുന്നത്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു വഴിയില്‍ കിടന്ന പാമ്പിനെ ഒരാള്‍ കൈകൊണ്ട് പൊക്കി റോഡിന്റെ സൈഡിലേക്ക ്മാറ്റുന്നത്. വലിയൊരു പാമ്പിനെ ആയിരുന്നു ഇയാള്‍ കൈ ഉപയോഗിച്ചുമാത്രം എടുത്തുമാറ്റയത്.
മറ്റൊരു വീഡിയോ ആയിരുന്നു പണിയൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്ന ഒരി സ്ത്രീയുടെ മുകളിലൂടെ പാമ്പ് ഇഴയുന്ന വീഡിയോ പത്തിവിടര്‍ത്തിക്കൊണ്ടായിരുന്നു പാമ്പ് ഇഴയുന്നത്. ഉറക്കിത്തലായിരുന്ന സ്ത്രീ ഇത് അറിയുന്നുപോലുമില്ല. പിന്നീട് പാമ്പ് ഇറങ്ങിപോവുകയും ചെയ്യുയായിരുന്നു.
വൈറല്‍ വീഡിയോ കാണാനായി ഇ ലുങ്കില്‍ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications