കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മീതെ പച്ച ചിലന്തി; നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി! സൂചനയോ?

Google Oneindia Malayalam News

ബ്രിട്ടന്റെ സിംഹാസനത്തില്‍ ഏറ്റവും കാലം ഇരുന്ന, 25ാം വയസ്സില്‍ രാജ്യത്തിന്റെ ഉത്തരവാദിത്തം സ്വന്തം കൈകകളില്‍ ഏറ്റെടുത്ത എലിസബത്ത് രാജ്ഞിക്ക് ഇന്നാണ് ബ്രിട്ടന്‍ നിറകണ്ണുകളോടെ യാത്രാ മൊഴി ചൊല്ലിയത്. മനോഹരമായ ഒരു പ്രണയം ജീവിതം നയിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനോട് ചേര്‍ന്നാണ് രാജ്ഞി അന്ത്യവിശ്രമം കൊള്ളുക. കഴിഞ്ഞവര്‍ഷം മരിച്ച ഫിലിപ്പ് രാജകുമാരന് അന്ത്യവിശ്മം കൊള്ളുന്നത് കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ്. ലോകം മുഴുവന്‍ രാജ്ഞിക്ക് അവസാന യാത്രയയപ്പ് നല്‍കുന്ന നിമിഷത്തിലേക്കാണ് ഇന്ന് നോക്കിനിന്നത്.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പച്ച നിറത്തിലുള്ള ഒരു ചിലന്തിയാണ്. എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിയില്‍ അവരുടെ ശവസംസ്‌കാര ചടങ്ങിനിടെ ഒരു ചിലന്തി ഇഴയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിബിസി ഹോസ്റ്റ് ചെയ്ത തത്സമയ സംപ്രേക്ഷണത്തിന്റെ ഭാഗമായിരുന്നു ചിത്രങ്ങള്‍.

1

'ക്ഷണിക്കപ്പെടാത്ത എത്തിയ ഈ അതിഥി'യെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളില്‍ കുറച്ച് മനോഹരമായ പൂക്കള്‍ ഉണ്ടയാരുന്നു, ഒപ്പം ചാള്‍സ് മൂന്നാമന്‍ രാജാവ് എഴുതി എന്ന് കരുതുന്ന ഒരു കുറിപ്പും. രാജ്ഞിയുടെ ശവപ്പെട്ടി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് കൊണ്ടുപോകുമ്പോള്‍, അവരുടെ ഏറ്റവും അടുത്ത പ്രിയപ്പെട്ടവര്‍ അവരുടെ പിന്നില്‍ ഘോഷയാത്രയില്‍ നടന്നു.

1

മെട്രോയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ചെറിയ, പച്ച ചിലന്തി ഉടന്‍ പൂച്ചെണ്ടില്‍ അപ്രത്യക്ഷമായി, എന്നാല്‍ അതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നു.'എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിയില്‍ ചിലന്തി കയറുന്നത് മറ്റാരെങ്കിലും കണ്ടോ?' ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചു. 'ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിലന്തി,' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.

ദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതിദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതി

2

സെപ്തംബര്‍ 8 ന് അന്തരിച്ച ..ബ്രിട്ടൻ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജ്ഞിക്ക് വിടപറയാന്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കൾ ലണ്ടനില്‍ ഒത്തുകൂടി. 57 വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിലെ തെരുവുകളില്‍ അണിനിരന്നു.

3

രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ രീതിയിൽ വർധനവ് ഉണ്ടായിരുന്നു. 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി.

4

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം ദൃശ്യമാക്കി. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്ന് രാവിലെ 6.30 വരെയാണ് പൊതുജനങ്ങൾക്കു പ്രവേശനം അവനുവദിച്ചത്.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി ലോകനേതാക്കൾ സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്.

'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍

5

യുകെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിക്കായും സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയും വിന്യസിച്ചിരുന്നു. ഏഴുപതിറ്റാണ്ടാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ സിംഹാസനത്തിൽ ഇരുന്നത്. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വെച്ചായിരുന്നു രാജ്ഞി അന്തരിച്ചത്. വാർധക്യസഹജമായ പ്രശനങ്ങൾ ഉണ്ടായിരുന്നു.

7

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി. ഔദ്യോ​ഗികമായി തന്നെ ചാൾസ് രാജാവായി. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച് ഒടുവിൽ വിടപറയുമ്പോൾ ചരിത്രത്തിൽ ഓർക്കാനായി ഒരുപാട് ഓ‍ർമകൾ ബാക്കി വെച്ചാണ് രാജ്ഞി വിടപറയുന്നത്.

English summary
Queen Elizabeth's funeral: A spider spotted on top of queen Elizabeth's coffin, video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X